scorecardresearch

രണ്ട് സഹോദരന്മാർക്ക് ഒരു വധു; ബഹുഭർതൃത്വം അനുവദനീയമാണോ? നിയമം പറയുന്നത് ഇങ്ങനെ

Polyandry in India: ഹട്ടി ഗോത്രവർഗത്തിന് ഇടയിൽ നിലനിൽക്കുന്ന ജോട്ടിദാര സമ്പ്രദായം ഒന്നിലധികം വരന്മാരെ സ്വീകരിക്കാൻ വധുവിന് അനുവാദം നൽകുന്നതാണ്

Polyandry in India: ഹട്ടി ഗോത്രവർഗത്തിന് ഇടയിൽ നിലനിൽക്കുന്ന ജോട്ടിദാര സമ്പ്രദായം ഒന്നിലധികം വരന്മാരെ സ്വീകരിക്കാൻ വധുവിന് അനുവാദം നൽകുന്നതാണ്

author-image
WebDesk
New Update
Two brothers marry one women

File Photo

ഹിമാചൽപ്രദേശിൽ ഏതാനും ദിവസം മുൻപ് നടന്ന ഒരു വിവാഹം വലിയ ചർച്ചയ്ക്കാണ് വഴി തുറന്നത്. ഷില്ലായി എന്ന ഗ്രാമത്തിൽ രണ്ട് സഹോദരങ്ങൾ ഒരു യുവതിയെ വിവാഹം കഴിക്കുകയായിരുന്നു. ഹട്ടി ഗോത്രവർഗത്തിൽ ഉൾപ്പെട്ടവരുടെ ഈ ബഹുഭർതൃത്വം നിയമവിധേയമാണോ എന്ന ചോദ്യമാണ് ഈ വിവാഹ വാർത്ത വന്നതിന് പിന്നാലെ ശക്തമായത്. 

Advertisment

ഹട്ടി ഗോത്രവർഗത്തിന് ഇടയിൽ നിലനിൽക്കുന്ന ജോട്ടിദാര സമ്പ്രദായം ഒന്നിലധികം വരന്മാരെ സ്വീകരിക്കാൻ വധുവിന് അനുവാദം നൽകുന്നതാണ്. ഇത് പിന്തുടർന്നാണ് സുനിതാ ചൗഹാൻ എന്ന യുവതി സഹോദരങ്ങളായ പ്രദീപ്, കപിൽ നേഗി എന്നിവരെ വിവാഹം കഴിച്ചത്. 

Also Read: ഉപരാഷ്ട്രപതി ഇടക്കാലത്ത് രാജിവച്ചാൽ എന്ത് സംഭവിക്കും?

ഹട്ടി ഗോത്രവിഭാഗത്തിന് ഇടയിൽ കഴിഞ്ഞ ആറ് വർഷത്തിന് ഇടയിൽ ജോട്ടിദാര സമ്പ്രദായപ്രകാരം അഞ്ച് വിവാഹങ്ങൾ നടന്നു. 2022ൽ കേന്ദ്ര സർക്കാർ ഹട്ടി ഗോത്രത്തെ ഷെഡ്യൂൾഡ് ട്രൈബ് വിഭാഗത്തിനുള്ളിൽ ഉൾപ്പെടുത്തിയിരുന്നു. ഇത് ജോട്ടിദാര സമ്പ്രദായം തുടർന്ന് പോകാൻ ഹട്ടി വിഭാഗത്തെ തുണയ്ക്കുന്നതാണ്.  

എന്തിനാണ് ഇവർ ബഹുഭർതൃത്വം പിന്തുടരുന്നത്? 

കുടുംബത്തിന്റെ ഭൂസ്വത്ത് വിഭജിച്ച് പോകുന്നത് തടയുക എന്നത് മുൻനിർത്തിയാണ് ഹട്ടി വിഭാഗത്തിൽ ബഹുഭർതൃത്വം ആരംഭിച്ചത്. പ്രത്യേകിച്ച് കൃഷി ഭൂമി വിഭജിച്ച് പോകുന്നത് തടയാൻ വേണ്ടി. സഹോദരങ്ങൾ തമ്മിലുള്ള ബന്ധം ഇതിലൂടെ ശക്തമാവും എന്നും യുവതിക്ക് കൂടുതൽ സുരക്ഷിതത്വം അനുഭവപ്പെടും എന്നും ഈ സമ്പ്രദായത്തെ പിന്തുണയ്ക്കുന്നവർ പറയുന്നു. 

Advertisment

ബഹുഭർതൃത്വം ഇന്ത്യയിൽ നിയമവിധേയമാണോ? 

1955ലെ ഹിന്ദു വിവാഹ നിയമം അനുസരിച്ച് ബഹുഭർതൃത്വവും ബഹുഭാര്യത്വവും ഇന്ത്യയിൽ നിയമവിധേയമല്ല. മാത്രമല്ല ഭാരതിയ ന്യായ സൻഹിത അനുസരിച്ച് ഇത് രണ്ടും ഇന്ത്യയിൽ ക്രിമിനൽ കുറ്റമാണ്. എന്നാൽ ഷെഡ്യൂൾ ട്രൈബുകൾക്ക് ഇടയിൽ നിലനിൽക്കുന്ന സമ്പ്രദായങ്ങളെ നിലനിർത്തി പോരുന്നതിലെ പ്രാധാന്യത്തെ കുറിച്ച് ഇന്ത്യൻ ഭരണഘടനയിൽ വ്യക്തമാക്കുന്നുണ്ട്. 

Also Read: സോഷ്യലിസവും മതേതരത്വവും വേണ്ടന്ന് ആർഎസ്എസ്; ഭരണഘടനയിൽ ഈ വാക്കുകൾ ഉൾപ്പെടുത്തിയത് എന്തുകൊണ്ട്?

ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൽ 342 അനുസരിച്ച് ഷെഡ്യൂൾഡ് ട്രൈബ് വിഭാഗങ്ങൾക്ക് ചില പ്രത്യേക ലീഗൽ സ്റ്റാറ്റസുകൾ ലഭിക്കുന്നുണ്ട്. 1955ലെ ഹിന്ദു വിവാഹ നിയമം അനുസരിച്ച്, ഹിന്ദു, ബുദ്ധിസ്റ്റ്, ജെയ്ൻ, സിഖ് വിഭാഗത്തിൽപ്പെടുന്നവരുടെ വിവാഹങ്ങൾ ഈ നിയമത്തിന് പരിധിയിലാണ് വരുന്നത്. എന്നാൽ ഈ നിയമത്തിലെ സെക്ഷൻ 2(2)ൽ വ്യക്തമാക്കുന്നത് ഈ വ്യവസ്ഥകൾ ഷെഡ്യൂൾഡ് ട്രൈബിന് ബാധകമല്ല എന്നാണ്. അതല്ലെങ്കിൽ ഷെഡ്യൂൾഡ് ട്രൈബിനെ ഈ നിയമത്തിനുള്ളിൽ കൊണ്ടുവന്ന് കേന്ദ്ര സർക്കാർ ഗസറ്റിൽ ഉത്തരവിറക്കണം. 

കേന്ദ്ര സർക്കാരിൽ നിന്ന് അത്തരം ഒരു നീക്കം വരാത്ത സാഹചര്യത്തിൽ ഹട്ടി ഗോത്ര വിഭാഗം തങ്ങൾക്കിടയിലെ ബഹുഭർതൃ സംവിധാനം പിന്തുടർന്ന് പോരുന്നു. ഇത്തരം സാഹചര്യങ്ങളിൽ യുണിഫോം സിവിൽ കോഡ് കൊണ്ടുവരുന്നത് സംബന്ധിച്ച ചർച്ചയും ശക്തമാവുന്നു. 

Also Read: Zohran Mamdani: ആരാണ് സൊഹ്റാൻ മംദാനി? ന്യൂയോർക്ക് ഭരിക്കാൻ മീരാ നായരുടെ മകൻ

2024ൽ ഉത്തരാഖണ്ഡ് സർക്കാർ യൂണിഫോം സിവിൽ കോഡിലൂടെ വിവാഹം, വിവാഹ മോചനം, ദത്തെടുക്കൽ, പരമ്പരാഗത സ്വത്ത് കൈമാറ്റം എന്നിവയിൽ ഏകീകൃത നിയമം കൊണ്ടുവന്നിരുന്നു. എന്നാൽ യൂണിഫോം സിവിൽ കോഡ് പ്രകാരവും ഷെഡ്യൂൾ ട്രൈബ് വിഭാഗങ്ങൾക്ക് ബഹുഭർതൃത്വം ഉൾപ്പെടെയുള്ള പരമ്പരാഗത രീതികൾ പിന്തുടരാനാവും. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 366, ആർട്ടിക്കിൾ 342 പ്രകാരമാണ് എസ്ടി വിഭാഗങ്ങളെ യൂണിഫോം സിവിൽ കോഡിനുള്ളിൽ ഉൾപ്പെടുത്താനാവില്ലെന്ന് ഉത്തരാഖണ്ഡ് സർക്കാർ വ്യക്തമാക്കിയത്. 

കോടതിയുടെ നിലപാട് 

പരമ്പരാഗത നിയമങ്ങൾ, സമ്പ്രദായങ്ങൾ എന്നിവ സമത്വം, സ്വാതന്ത്ര്യം എന്നിങ്ങനെയുള്ള മൗലികാവകാശങ്ങളെ ലംഘിക്കുന്നവയാണ് എങ്കിൽ ആ പരമ്പരാഗത നിയമങ്ങൾ ഭരണഘടനാവിരുദ്ധമാണ് എന്നാണ് കോടതി വിധികൾ വ്യക്തമാക്കിയിട്ടുള്ളത്. മുത്തലാഖ് നിയമവിരുദ്ധമാക്കിയതും ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചതും ഉൾപ്പെടെയുള്ള കോടതി ഉത്തരവുകൾ ഇതിന് ഉദാഹരണമാണ്. 

ജൂലൈ 17ൽ സുപ്രീംകോടതിയിൽ നിന്ന് വന്ന ഷെഡ്യൂൾഡ് ട്രൈബ് വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്കും പരമ്പരാഗത സ്വത്തിൽ തുല്യാവകാശം ആണെന്ന വിധിയും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. സമ്പ്രദായങ്ങളുടെ പേരിൽ സമത്വം, സ്വാതന്ത്ര്യം ഉൾപ്പെടെയുള്ള മൗലീകാവകാശങ്ങൾ ലംഘിക്കപ്പെടാൻ പാടില്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കുന്നു.

Read More: ഹോർമൂസ് കടലിടുക്കിന് പൂട്ടിട്ടാൽ ഇന്ത്യയും വിയർക്കും; എന്താണ് സംഭവിക്കുക?

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: