scorecardresearch

ഉപരാഷ്ട്രപതി ഇടക്കാലത്ത് രാജിവച്ചാൽ എന്ത് സംഭവിക്കും?

ഇന്ത്യയുടെ ചരിത്രത്തിൽ കാലാവധി പൂർത്തിയാകും മുമ്പ് രാജിവയ്ക്കുന്ന മൂന്നാമത്തെ ഉപരാഷ്ട്രപതിയാണ് ജഗ്‌ദീപ് ധൻഖർ

ഇന്ത്യയുടെ ചരിത്രത്തിൽ കാലാവധി പൂർത്തിയാകും മുമ്പ് രാജിവയ്ക്കുന്ന മൂന്നാമത്തെ ഉപരാഷ്ട്രപതിയാണ് ജഗ്‌ദീപ് ധൻഖർ

author-image
Ritika Chopra
New Update
Jagdeep Dhankar

എക്സ്പ്രസ് ഫയൽ ചിത്രം

തിങ്കളാഴ്ച രാത്രി വൈകിയാണ് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻഖർ രാജിവച്ചത്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഉപരാഷ്ട്രതിയുടെ രാജി. ഇന്ത്യയുടെ ചരിത്രത്തിൽ കാലാവധി പൂർത്തിയാകും മുമ്പ് രാജിവയ്ക്കുന്ന മൂന്നാമത്തെ ഉപരാഷ്ട്രപതിയാണ് അദ്ദേഹം. വി.വി.ഗിരിയും ആർ.വെങ്കിട്ടരാമനും രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് രാജിവച്ചത്. തുടർന്ന് ഗോപാൽ സ്വരൂപ് പഥക്കും ശങ്കർ ദയാൽ ശർമ്മയും ഉപരാഷ്ട്രപതിമാരായി.

ഉപരാഷ്ട്രപതിയുടെ ചുമതലകൾ ഇപ്പോൾ ആരാണ് നിർവഹിക്കുക?

Advertisment

ഭരണഘടനയിൽ ആക്ടിങ് ഉപരാഷ്ട്രപതിയെ നിർദേശിക്കുന്നില്ല. എന്നിരുന്നാലും, ഉപരാഷ്ട്രപതി രാജ്യസഭയുടെ എക്സ്-ഒഫീഷ്യോ ചെയർമാൻ കൂടിയായതിനാൽ, അദ്ദേഹത്തിന്റെ അഭാവത്തിൽ ഡെപ്യൂട്ടി ചെയർമാൻ - നിലവിൽ ഹരിവംശ് നാരായൺ സിങ് സഭയുടെ അധ്യക്ഷനാകും.

Also Read: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചു

തിരഞ്ഞെടുപ്പ് എപ്പോൾ നടക്കും?

രാഷ്ട്രപതിയുടെ കാര്യത്തിൽ, ആറ് മാസത്തിനുള്ളിൽ ഒരു ഒഴിവ് നികത്തണമെന്ന് ഭരണഘടന അനുശാസിക്കുന്നു. എന്നാൽ ഉപരാഷ്ട്രപതിയുടെ ഒഴിവിന് അത്തരമൊരു നിശ്ചിത സമയപരിധിയില്ല. ആ സ്ഥാനം ഒഴിഞ്ഞുകഴിഞ്ഞാൽ എത്രയും വേഗം തിരഞ്ഞെടുപ്പ് നടത്തുക എന്നതാണ് ഏക നിബന്ധന. തിരഞ്ഞെടുപ്പ് കമ്മീഷൻ ആയിരിക്കും ഷെഡ്യൂൾ പ്രഖ്യാപിക്കുക. 1952 ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നിയമപ്രകാരമാണ് വോട്ടെടുപ്പ് നടത്തുന്നത്. കീഴ്‌വഴക്കമനുസരിച്ച്, പാർലമെന്റിന്റെ ഏതെങ്കിലും സഭയിലെ സെക്രട്ടറി ജനറലിനെ മാറിമാറി റിട്ടേണിങ് ഓഫീസറായി നിയമിക്കും.

പുതിയ ഉപരാഷ്ട്രപതി എത്ര കാലം സേവനമനുഷ്ഠിക്കും?

ധൻഖറിന്റെ ശേഷിക്കുന്ന കാലാവധി മാത്രമല്ലാതെ, തിരഞ്ഞെടുക്കപ്പെട്ട ഉപരാഷ്ട്രപതി അധികാരമേറ്റ തീയതി മുതൽ അഞ്ച് വർഷത്തെ മുഴുവൻ കാലാവധിയും വഹിക്കും.

Also Read: ബംഗ്ലാദേശിൽ സ്‌കൂളിലേക്ക് യുദ്ധവിമാനം തകർന്നുവീണു

ഇന്ത്യയിൽ ഉപരാഷ്ട്രപതിയെ എങ്ങനെയാണ് തിരഞ്ഞെടുക്കുന്നത്?

Advertisment

പാർലമെന്റിന്റെ ഇരുസഭകളിലെയും അതായത് ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾ ഉൾപ്പെടുന്ന ഒരു ഇലക്ടറൽ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി, ഇതിൽ  സംസ്ഥാന നിയമസഭകൾ പങ്കെടുക്കുന്നില്ല. ന്യൂഡൽഹിയിലെ പാർലമെന്റ് ഹൗസിൽ രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഓരോ എംപിയും സ്ഥാനാർത്ഥികളെ മുൻഗണനാക്രമത്തിൽ റാങ്ക് ചെയ്താണ് വോട്ട് രേഖപ്പെടുത്തുന്നത്. എല്ലാ വോട്ടുകൾക്കും തുല്യ മൂല്യമുണ്ട്. 

തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ഒരു സ്ഥാനാർത്ഥിക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ വോട്ടുകൾ ലഭിക്കണം - അതിനെ ക്വാട്ട എന്ന് വിളിക്കുന്നു. ആദ്യ റൗണ്ടിൽ ഒരു സ്ഥാനാർത്ഥിയും ക്വാട്ട കടക്കുന്നില്ലെങ്കിൽ, ഏറ്റവും കുറഞ്ഞ ഒന്നാം മുൻഗണനാ വോട്ടുകൾ ലഭിക്കുന്ന സ്ഥാനാർത്ഥിയെ ഒഴിവാക്കുകയും, രണ്ടാമത്തെ മുൻഗണനകളുടെ അടിസ്ഥാനത്തിൽ അവരുടെ വോട്ടുകൾ ശേഷിക്കുന്ന സ്ഥാനാർത്ഥികൾക്ക് കൈമാറുകയും ചെയ്യും. ഒരു സ്ഥാനാർത്ഥി ക്വാട്ട കടക്കുന്നതുവരെ പ്രക്രിയ തുടരും.

Also Read: കൊച്ചിയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി

ഉപരാഷ്ട്രപതി സ്ഥാനാർത്ഥികൾക്കുള്ള യോഗ്യതാ മാനദണ്ഡങ്ങൾ എന്തൊക്കെയാണ്?

ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരാൾ ഇന്ത്യൻ പൗരനായിരിക്കണം, കുറഞ്ഞത് 35 വയസ്സ് പ്രായമുണ്ടായിരിക്കണം, രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ യോഗ്യതയുള്ള ആളായിരിക്കണം, ഏതെങ്കിലും പാർലമെന്ററി മണ്ഡലത്തിൽ ഇലക്ടറായി രജിസ്റ്റർ ചെയ്തിരിക്കണം. പ്രസിഡന്റ്, ഗവർണർ, മന്ത്രി തുടങ്ങിയ സ്ഥാനങ്ങൾ ഒഴികെ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കീഴിലുള്ള ഒരു പദവിയും അവർ വഹിക്കരുത്.

Read More: മുംബൈ ട്രെയിൻ സ്ഫോടനം: 12 പ്രതികളും കുറ്റവിമുക്തർ; വധശിക്ഷയും ജീവപര്യന്തവും റദ്ദാക്കി

Vice President

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: