scorecardresearch

വന്ദേ ഭാരത് ട്രെയിനുകൾക്ക് വേഗത കുറയുന്നു; ഇതാണ് കാരണമെന്ന് റെയിൽവേ മന്ത്രി

വന്ദേ ഭാരത് ട്രെയിനുകളുടെ വേഗത കുറയുന്നതിൽ ഡോ. ഫൗസിയ ഖാൻ എംപി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് വിശദീകരണം തേടിയിരുന്നു

വന്ദേ ഭാരത് ട്രെയിനുകളുടെ വേഗത കുറയുന്നതിൽ ഡോ. ഫൗസിയ ഖാൻ എംപി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് വിശദീകരണം തേടിയിരുന്നു

author-image
WebDesk
New Update
Vande Bharat train speed

ചിത്രം: റെയിൽവേ മന്ത്രാലയം

ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) വികസിപ്പിച്ചെടുത്ത വന്ദേ ഭാരത് ട്രെയിനുകൾക്ക് വലിയ സ്വീകാര്യതയാണ് രാജ്യത്തുടനീളം ലഭിച്ചത്. യാത്രാ സമയം കുറയ്ക്കുന്നതിനൊപ്പം വന്ദേ ഭാരത് ട്രെയിനുകളിലൂടെ ഇന്റർസിറ്റി കണക്റ്റിവിറ്റി ഗണ്യമായി വർദ്ധിപ്പിക്കാനും ഇന്ത്യൻ റെയിൽവേയ്ക്ക് സാധിച്ചിട്ടുണ്ട്. 140 വന്ദേ ഭാരത് ട്രെയിൻ സർവീസുകളാണ് ഇന്ന് രാജ്യത്തുള്ളത്.

Advertisment

വന്ദേ ഭാരത് ട്രെയിനുകളുടെ ജനസ്വീകാര്യത ഏറിവരുമ്പോഴും ട്രെയിനുകളുടെ വേഗത കുറയുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം, വന്ദേ ഭാരത് ട്രെയിനുകളുടെ വേഗതയിലുണ്ടായ കുറവിനെ കുറിച്ച് ഡോ. ഫൗസിയ ഖാൻ എംപി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് വിശദീകരണം തേടിയിരുന്നു.

Also Read: രണ്ട് സഹോദരന്മാർക്ക് ഒരു വധു; ബഹുഭർതൃത്വം അനുവദനീയമാണോ? നിയമം പറയുന്നത് ഇങ്ങനെ

ട്രാക്ക് നവീകരണം പൂർണമായി നടപ്പാക്കാത്തതും മറ്റു പരിമിതികളും വന്ദേ ഭാരത് ട്രെയിനുകളുടെ ശരാശരി വേഗത 2020-21 വർഷത്തിലെ മണിക്കൂറിൽ 84.48 കിലോമീറ്ററിൽ നിന്ന്, 2023-24 ൽ മണിക്കൂറിൽ 76.25 കിലോമീറ്ററായി കുറച്ചുവെന്ന് ഫൗസിയ ഖാൻ ചൂണ്ടിക്കാണിച്ചു. വന്ദേ ഭാരതിന്റെ വേഗത വർധിപ്പിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും അദ്ദേഹം ചോദ്യം ഉന്നയിച്ചു.

Advertisment

മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാവുന്ന തരത്തിലാണ് വന്ദേ ഭാരത് ട്രെയിനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും, എന്നാൽ സർവീസ് നടത്തുന്ന ട്രെയിനുകളുടെ ശരാശരി വേഗത വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്നുമായിരുന്നു റെയിൽവേ മന്ത്രിയുടെ മറുപടി. "വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അവയുടെ പരമാവധി പ്രവർത്തന വേഗത മണിക്കൂറിൽ 160 കിലോമീറ്ററാണ്," റെയിൽവേ മന്ത്രി രേഖാമൂലമുള്ള മറുപടിയിൽ പറഞ്ഞു.

Also Read:ഉപരാഷ്ട്രപതി ഇടക്കാലത്ത് രാജിവച്ചാൽ എന്ത് സംഭവിക്കും?

"ട്രെയിനിന്റെ ശരാശരി വേഗത വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ട്രാക്കിന്റെ ജ്യോമെട്രി, സ്റ്റോപ്പുകളുടെ എണ്ണം, സെക്ഷനിലെ അറ്റകുറ്റപ്പണികൾ മുതലായവയെ പ്രധാന ഘടകങ്ങളാണ്. കഴിഞ്ഞ 10 വർഷത്തിനിടെ ട്രാക്കുകളുടെ നവീകരണവും അറ്റകുറ്റപ്പണികളും ഇന്ത്യൻ റെയിൽവേ വൻതോതിൽ നടത്തിയിട്ടുണ്ട്.

Also Read:സോഷ്യലിസവും മതേതരത്വവും വേണ്ടന്ന് ആർഎസ്എസ്; ഭരണഘടനയിൽ ഈ വാക്കുകൾ ഉൾപ്പെടുത്തിയത് എന്തുകൊണ്ട്?

ട്രാക്കുകളുടെ വേഗതയിലും ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 60 കിലോഗ്രാം ഭാരമുള്ള റെയിലുകൾ, വീതിയേറിയ ബേസ് കോൺക്രീറ്റ് സ്ലീപ്പറുകൾ, കട്ടിയുള്ള വെബ് സ്വിച്ചുകൾ, നീളമുള്ള റെയിൽ പാനലുകൾ, എച്ച് ബീം സ്ലീപ്പറുകൾ, ആധുനിക ട്രാക്ക് മെയിന്റനൻസ് യന്ത്രങ്ങൾ തുടങ്ങിയവ ട്രാക്കുകളുടെ നവീകരണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു," റെയിൽവേ മന്ത്രി പറഞ്ഞു.

Read More: ആരാണ് സൊഹ്റാൻ മംദാനി? ന്യൂയോർക്ക് ഭരിക്കാൻ മീരാ നായരുടെ മകൻ

Southern Railway Indian Railway Vande Bharat Express

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: