/indian-express-malayalam/media/media_files/S0RgNhkAjUDsIovWoWQn.jpg)
Representative Image
മധ്യപ്രദേശിൽ പൊതുമരാമത്ത് വകുപ്പിൽ നിന്ന് ചീഫ് എഞ്ചിനിയറായി വിരമിച്ച വ്യക്തിയുടെ വീട്ടിൽ ലോകായുക്ത നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് കോടിക്കണക്കിന് രൂപയും സ്വർണവും ടൺ കണക്കിന് തേനും മറ്റ് ഞെട്ടിക്കുന്ന സ്വത്തുക്കളും. ജി പി മെഹ്റഎന്ന മുൻ പിഡബ്ല്യുഡി ഉദ്യോഗസ്ഥന്റെ ഭോപ്പാൽ, നർമദപുരം ജില്ലകളിലെ വസതികളിലാണ് മധ്യപ്രദേശ് ലോകായുക്താ റെയ്ഡ് നടത്തിയത്.
സർവീസിലിരിക്കുന്ന സമയം അഴിമതി നടത്തി അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന പരാതി മെഹ്റയ്ക്കെതിരെ ലോകായുക്തയ്ക്ക് ലഭിച്ചിരുന്നു. ഈ പരാതിയിൽ അഴിമതി നിരോധന നിയമപ്രകാരം മെഹ്റയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ലോകായുക്ത ഡയറക്ടറായ ജനറൽ യോഗേഷ് ദേഷ്മുഖ് ആണ് റെയ്ഡിന് നേതൃത്വം നൽകിയത്.
മെഹ്റയുടെ സെയ്നി ഗ്രാമത്തിലെ വസ്തുവകകൾ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന അളവിൽ വസ്തുക്കൾ റെയ്ഡിൽ പിടിച്ചെടുത്തത്. 17 ടൺ തേൻ, ആറ് ട്രാക്റ്ററുകൾ, പണിതീർന്ന ഏഴ് കോട്ടേജുകൾ, പണിതുകൊണ്ടിരിക്കുന്ന 32 കോട്ടേജുകൾ, രണ്ട് ഫിഷ് ഫാം, ഒരു ക്ഷേത്രം എന്നിവ നിരവധി ഏക്കറുകളിലായി പരന്ന് കിടക്കുന്ന മെഹ്റയുടെ ഭൂമിയിൽ നിന്ന് കണ്ടത്തി.
Also Read:ബിഹാറിൽ രണ്ടുഘട്ടങ്ങളിലായി വോട്ടെടുപ്പ്; നവംബർ 14 ന് വോട്ടെണ്ണൽ
മെഹ്റയുടെ മാനിപുരം കോളനിയിലേയും ഭോപ്പാലിലെ വസതിയിലും റെയ്ഡ് നടത്തി. ഗോവിന്ദപുരത്ത് മെഹ്റയ്ക്ക് കെടി ഇൻഡസ്ട്രീസ് എന്ന പേരിൽ​ ഒരു ഇൻഡസ്ട്രിയൽ യൂണിറ്റ് ഉണ്ട്. മനനിപുരം കോളനിയിലെ വസതിയിൽ നിന്ന് 8.79 ലക്ഷം രൂപയും 50 ലക്ഷം രൂപ വില വരുന്ന സ്വർണവും, 56 ലക്ഷം രൂപയുടെ ഫിക്സഡ് ഡെപ്പോസിറ്റ് രേഖയും മറ്റ് സ്വത്തു വകകളുടെ രേഖകളും കണ്ടെത്തി.
Also Read:ദുർമന്ത്രവാദിനിയെന്ന് ആരോപണം; 60കാരിയെ കോടാലി കൊണ്ട് വെട്ടിക്കൊന്നു
ഭോപ്പാലിലെ വസതിയിൽ നിന്ന് 26 ലക്ഷം രൂപയും 3.05 കോടി രൂപ വിലമതിക്കുന്ന 2.6 കിലോഗ്രാം സ്വർണവും 5.5 കിലോഗ്രാം വെള്ളിയും റെയ്ഡിൽ കണ്ടെത്തി. മെഹ്റയുടെ കുടുംബാംഗങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന നാല് വാഹനങ്ങളും റെയ്ഡിൽ പിടിച്ചെടുത്തു. ഭൂസ്വത്തിന്റെ രേഖകളും ഇൻഷൂറൻസ് പോളിസികളും മറ്റ് നിക്ഷേപങ്ങളും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും എന്ന് ലോകായുക്താ ഉദ്യോഗസ്ഥർ പറഞ്ഞു.
റെയ്ജിന് പിന്നാലെ മെഹ്റയുടെ അഭിപ്രായം തേടിയെങ്കിലും പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. അന്വേഷണം നടക്കുന്നതിനാലാണ് പ്രതികരിക്കാത്തത് എന്നായിരുന്നു മെഹ്റയുടെ നിലപാട്. എന്നാൽ താൻ കുട്ടിയായിരിക്കുമ്പോൾ മുതൽ കൃഷിക്കാരൻ ആണെന്നും തന്റെ മക്കൾ അവരുടെ ബിസിനസ് ആണ് ചെയ്യുന്നത് എന്നും മെഹ്റ പറഞ്ഞു.
Read More:പ്രതിപക്ഷമില്ലാത്ത സംയുക്ത പാർലമെന്റെറി സമിതി? സാധ്യതകൾ തേടി കേന്ദ്ര സർക്കാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.