/indian-express-malayalam/media/media_files/LqB9mbHNI6wul226hEiy.jpg)
ഇൻഡിഗോ വിമാനത്തിലാണ് വിള്ളൽ കണ്ടെത്തിയത്
ന്യൂഡൽഹി: മധുരയിൽ നിന്ന് ചെന്നൈയിലേക്ക് പറന്നുയർന്ന മധുര-ചെന്നൈ ഇൻഡിഗോ വിമാനത്തിൽ വിള്ളൽ. എയർ ട്രാഫിക് കൺട്രോളിനെ അറിച്ചതിന് പിന്നാലെ വിമാനം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും എയർലൈൻ അധികൃതർ അറിയിച്ചു.
വിള്ളൽ പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് ഡൽഹിയിലെ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 10:07 നാണ് ഇൻഡിഗോ എയർലൈൻസ് എടിആർ വിമാനം മധുരയിൽ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ടത്. 74 യാത്രക്കാരും അഞ്ച് ജീവനക്കാരും ഉൾപ്പെടെ 79 പേർ വിമാനത്തിലുണ്ടായിരുന്നു.
Also Read:ഇന്ത്യ-അഫ്ഗാൻ ഉഭയകക്ഷി ബന്ധം ശക്തം: ഊഷ്മള സ്വീകരണത്തിന് നന്ദി പറഞ്ഞ് ആമിർ ഖാൻ മുത്താക്കി
ചെന്നൈയിലേക്കുള്ള യാത്രാമധ്യേ വിൻഡ്ഷീൽഡിൽ ഒരു ചെറിയ വിള്ളൽ പ്രത്യക്ഷപ്പെടുകയായിരുന്നു. തുടർന്ന് പൈലറ്റ് ഉടൻ തന്നെ ചെന്നൈ വിമാനത്താവളത്തിലെ കൺട്രോൾ റൂം ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് ചെന്നൈ വിമാനത്താവളത്തിലെ കൺട്രോൾ റൂം ഉദ്യോഗസ്ഥർ സുരക്ഷിതമായി ലാൻഡ് ചെയ്യുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടപ്പിലാക്കി.
Also Read:സ്വർണ വില കുതിക്കുന്നതിന്റെ കാരണങ്ങൾ എന്താണ്? വെള്ളിയും തൊട്ടാൽ പൊള്ളുന്നത് എന്തുകൊണ്ട്?
ഷെഡ്യൂളിന് എട്ട് മിനിറ്റ് മുമ്പ് രാത്രി 11.12 ന് ഇൻഡിഗോ വിമാനം ചെന്നൈ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനം കാർഗോ വിമാനങ്ങൾക്കായി ഉപയോഗിക്കുന്ന 'റിമോട്ട് ബേ'യിലേക്ക് മാറ്റി. തകർന്ന വിൻഡ്ഷീൽഡുള്ള ഇൻഡിഗോ വിമാനം ഇന്ന് ഒക്ടോബർ 11 ന് പുലർച്ചെ അഞ്ച് മണിക്ക് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടതായിരുന്നു. പകരം മറ്റൊരു എടിആർ വിമാനം കോഴിക്കോട്ടേക്ക് അയച്ചതായി എയർലൈൻ അധികൃതർ അറിയിച്ചു.
Read More:17 ടൺ തേൻ, 3.50 കോടിയുടെ സ്വർണം; ഒരു ക്ഷേത്രം; പിഡബ്ല്യുഡി മുൻ എഞ്ചിനിയറുടെ വീട്ടിലെ റെയ്ഡിൽ കണ്ടെത്തിയത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.