/indian-express-malayalam/media/media_files/2025/10/12/brahmin-feet-wash-caste-tension-2025-10-12-15-54-00.jpg)
Photograph: (ഫയർ ഫോട്ടോ)
ഒരു എഐ നിർമ്മിത ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതുമായി ബന്ധപ്പെട്ട് യുവാവിനെ കൊണ്ട് മറ്റൊരാളുടെ കാല് കഴുകിച്ച് ക്ഷമ പറയിപ്പിച്ചതായി ആരോപണം. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലാണ് ജാതിയുമായി ബന്ധപ്പെട്ട് യുവാവിനെ അപമാനിച്ച സംഭവം. ചെരുപ്പുമാല അണിഞ്ഞ് നിൽക്കുന്ന ഒരാളുടെ ചിത്രമാണ് യുവാവ് എഐ വഴി നിർമിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
പുരുഷോത്തം കുഷ്വാഹാ എന്ന യുവാവ് ആണ് ചെരുപ്പമാല അണിഞ്ഞ് നിൽക്കുന്ന അനൂജ് പാണ്ഡേ എന്നയാളുടെ എഐ നിർമിത ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. അനൂജ് പാണ്ഡേ ബ്രാഹ്മണ വിഭാഗത്തിൽ ഉൾപ്പെട്ടതാണ്. ഗ്രാമത്തിൽ മദ്യവിൽപ്പന നിരോധിക്കാൻ എല്ലാവരും ചേർന്ന് എടുത്ത തീരുമാനം ലംഘിച്ച ആളാണ് അനുജ് പാണ്ഡേ എന്ന ആരോപണവും ഉണ്ട്.
Also Read: സുപ്രീം കോടതിയിലെ അതിക്രമം ഞെട്ടലുണ്ടാക്കി, അടഞ്ഞ അധ്യായമെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്
അനുജ് പാണ്ഡേയുടെ എഐ നിർമിത ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് 15 മിനിറ്റിനുള്ളിൽ ഇയാൾ ഡിലീറ്റ് ചെയ്യുകയും ക്ഷമ ചോദിക്കുകയും ചെയ്തു. എന്നാൽ ഈ ഫോട്ടോ വലിയ വിവാദമായി മാറി. അനുജീന്റെ കാല് പുരുഷോത്തം കഴുകുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. "ഞാൻ ബ്രാഹ്മണ സമൂഹത്തോട് ക്ഷമ ചോദിക്കുന്നു. ഇത്തരത്തിൽ ഒരു തെറ്റ് ഇനി ആവർത്തിക്കില്ല. ഞങ്ങൾ ബ്രഹ്മണരെ ഇതുപോലെ തന്നെ ഇനിയും ആദരിക്കും," ഇങ്ങനെ പറഞ്ഞുകൊണ്ടാണ് യുവാവ് അനൂജിന്റെ പാദം കഴുകുന്നത്.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് എഫഐആർ രജിസ്റ്റർ ചെയ്തതായി ദാമോഹ് എസ്പി അഭിഷേക് തിവാരി പറഞ്ഞു. പ്രദേശത്ത് സമാധാനാന്തരീക്ഷം നിലനിർത്തുന്നതിനായി ഇരു വിഭാഗത്തെയും ഉൾപ്പെടുത്തി പ്രതിരോധ നടപടികൾ സ്വീകരിച്ചു. പ്രദേശത്ത് പൊലീസ് പട്രോളിങ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും എസ്പി പറഞ്ഞു.
സതാരിയ ഗ്രാമത്തിലെ ജനങ്ങൾ ഗ്രാമത്തിൽ മദ്യവിൽപ്പന വേണ്ട എന്ന തീരുമാനം എടുത്തതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഈ തീരുമാനം ലംഘിച്ച് അനൂജ് മദ്യവിൽപ്പന നടത്തിയതായി ആരോപിക്കപ്പെടുന്നു. അനുജിനെതിരെ പഞ്ചായത്ത് നടപടി എടുക്കുകയും 2100 രൂപ പിഴ അടപ്പിക്കുകയും ചെയ്തു.
ഈ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പുരുഷോത്തം എന്ന യുവാവ് എഐ നിർമിത ചിത്രം ഇൻസ്റ്റഗ്രാമിൽ പരിഹാസ രൂപേണ പങ്കുവെച്ചത്. എന്നാൽ ഈ ഫോട്ടോ പ്രദേശത്തെ പലരുടേയും മതവികാരം വ്രണപ്പെടുത്തി. രണ്ട് വ്യക്തികൾ തമ്മിലുള്ള തർക്കം മതവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായി മാറുകയായിരുന്നു.
Also Read: സുപ്രീം കോടതിയിലെ അതിക്രമം; ചീഫ് ജസ്റ്റിസിനെ സോഷ്യൽ മീഡിയയിലൂടെ അവഹേളിച്ച അഞ്ചു പേർക്കെതിരെ കേസ്
സതാരിയ ഗ്രാമത്തിലെ ബ്രാഹ്മണ വിഭാഗക്കാരും സമീപ പഞ്ചായത്തിൽ നിന്നുള്ള ബ്രാഹ്മണരും ഒത്തുചേരുകയും തങ്ങളുടെ മതത്തെ ഈ യുവാവ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അപമാനിച്ചു എന്ന് ആരോപിക്കുകയും ചെയ്തു. എന്നാൽ യുവാവിനെ കൊണ്ട് കാല് കഴുകിക്കുന്ന വിഡിയോ പുറത്ത് വന്നതിന് പിന്നാലെ ബ്രഹ്മണ വിഭാഗത്തിൽപ്പെട്ട അനൂജ് യുവാവിനോടും യുവാവിന്റെ കുഷ്വാഹ സമുദായത്തോടും ക്ഷമ ചോദിക്കുന്നതായി പറഞ്ഞു.
Read More: അഫ്ഗാൻ-പാക് അതിർത്തിയിൽ വൻ ഏറ്റുമുട്ടൽ; 15 പാക്കിസ്ഥാൻ പട്ടാളക്കാർ കൊല്ലപ്പെട്ടു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.