/indian-express-malayalam/media/media_files/2025/10/12/cji-b-r-gavai-2025-10-12-15-10-18.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: സുപ്രീം കോടതിയിലെ അതിക്രമ ശ്രമത്തിനു പിന്നാലെ ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്‌യെ സോഷ്യൽ മീഡിയയിലൂടെ അവഹേളിച്ച അഞ്ചു പേർക്കെതിരെ കേസ്. ബെംഗളൂരു സൈബർ ക്രൈം പൊലീസ് ആണ് കേസെടുത്തത്. കേസരി നന്ദൻ, ശ്രീധർകുമാർ, നാഗേന്ദ്ര പ്രസാദ്, രമേഷ് നായിക്, മനുനാഥ് എം.സി മഞ്ജു എന്നിവർക്കെതിരായാണ് കേസെടുത്തത്.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 352 പ്രകാരം, മനഃപൂർവം അപമാനിച്ചെന്ന കുറ്റം ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. സമൂഹ മാധ്യമമായ ഫേസ്ബുക്കിൽ പങ്കുവച്ച കമന്റുകൾ പൊലീസിന്റെ സോഷ്യൽ മീഡിയ മോണിറ്ററിംഗ് സെൽ കണ്ടെത്തിയതിനെ തുടർന്ന് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
Also Read: സുപ്രീം കോടതിയിലെ അതിക്രമം ഞെട്ടലുണ്ടാക്കി, അടഞ്ഞ അധ്യായമെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്
ഒക്ടോബർ 6 നാണ്, കോടതി നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കെ ചീഫ് ജസ്റ്റിസിനുനേരെ അതിക്രമ ശ്രമം ഉണ്ടായത്. രാകേഷ് കിഷോർ എന്ന 71 കാരനായ അഭിഭാഷകൻ ഷൂ എറിയുകയായിരുന്നു. സംഭവത്തിനു പിന്നാലെ സുപ്രീം കോടതി ബാർ അസോസിയേഷനിൽ നിന്ന് രാകേഷ് കിഷോറിനെ പുറത്താക്കിയിരുന്നു. ചീഫ് ജസ്റ്റിസിനുനേരെ ഉണ്ടായ അതിക്രമത്തിൽ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
അതേസമയം, സംഭവത്തിൽ താന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയെന്നും കോടതിയെ സംബന്ധിച്ച് അതൊരു അടഞ്ഞ അധ്യായമാണെന്നും ജസ്റ്റിസ് ബി.ആർ ഗവായ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സംഭവം സഹ ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനിലും ഞെട്ടലുണ്ടാക്കിയെന്ന് വാദം കേൾക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് പറഞ്ഞു.
Read More: അഫ്ഗാൻ-പാക് അതിർത്തിയിൽ വൻ ഏറ്റുമുട്ടൽ; 15 പാക്കിസ്ഥാൻ പട്ടാളക്കാർ കൊല്ലപ്പെട്ടു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.