/indian-express-malayalam/media/media_files/2025/10/12/mamata-banerjee-2025-10-12-18-17-57.jpg)
ചിത്രം: എക്സ്
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മെഡിക്കൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന്​ ഇരയായ സംഭവത്തിൽ വിവാദ പരാമർശവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബലാത്സംഗത്തിന് ഇരയായ വിദ്യാർത്ഥിനി രാത്രി പന്ത്രണ്ടരയ്ക്ക് എങ്ങനെ പുറത്തുവന്നുവെന്നും ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾ രാത്രി വൈകി പുറത്തിറങ്ങരുതെന്നും, മമത പറഞ്ഞു.
സംഭവത്തിൽ, പ്രതികളെന്ന് സംശയിക്കുന്ന മൂന്നു പേരെ അറസ്റ്റു ചെയ്തതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മമത ബാനർജി. 'ആ പെൺകുട്ടി ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ ആണ് പഠിക്കുന്നത്. പുലർച്ചെ 12.30 ന് അവൾ എങ്ങനെയാണ് പുറത്തുവന്നത്? എനിക്കറിയാവുന്നിടത്തോളം, വനമേഖലയിലാണ് അതിക്രമം നടന്നത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. അന്വേഷണം പുരോഗമിക്കുകയാണ്. ഞെട്ടലുണ്ടാക്കിയ സംഭവമാണ് നടന്നത്. സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ അവരുടെ വിദ്യാര്‍ഥികളെ സംരക്ഷിക്കണം. പ്രത്യേകിച്ച് പെൺകുട്ടികളെ,' മമത പറഞ്ഞു.
#WATCH | Kolkata, WB: On the alleged gangrape of an MBBS student in Durgapur, CM Mamata Banerjee says, "... The girls should not be allowed to go outside (college) at night. They have to protect themselves also. There is a forest area. Police are searching all the people. Nobody… https://t.co/9cck7wwxcnpic.twitter.com/OnuFiFSIAz
— ANI (@ANI) October 12, 2025
ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർത്ഥികൾ, പ്രത്യേകിച്ച് പശ്ചിമ ബംഗാളിനു പുറത്തുനിന്ന് പഠിക്കാൻ വരുന്നവർ, ഹോസ്റ്റലുകളുടെ നിയമങ്ങൾ പാലിക്കണമെന്നും അവർക്ക് എവിടെ പോകാനും മൗലികാവകാശമുണ്ടെങ്കിലും രാത്രി വൈകി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും മമത പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനവും സംഭവത്തിന് ഉത്തരവാദിയാണെന്ന് കുറ്റപ്പെടുത്തിയ മമത, സ്വകാര്യ കോളേജുകൾ കാമ്പസുകൾക്കുള്ളിലും പരിസരത്തും സുരക്ഷ ഉറപ്പാക്കണമെന്നും കൂട്ടിച്ചേർത്തു.
Also Read: പശ്ചിമബംഗാളിൽ മെഡിക്കൽ വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം; മൂന്ന് പേർ പിടിയിൽ
കൊൽക്കത്തയിൽ നിന്നും 170 കിലോമീറ്റർ അകലെ ദുർഗാപൂരിലെ മെഡിക്കൽ കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് കോളജ് വളപ്പിനകത്ത് വച്ച് ബലാത്സംഗത്തിന് ഇരയായത്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു യുവതി ആക്രമിക്കപ്പെട്ടത്. വിദ്യാർത്ഥിനി ആൺസുഹൃത്തുമെത്ത് രാത്രി 8.30 ന് മെഡിക്കൽ കോളജ് കാംപസിന് വെളിയിലേക്ക് വരുന്നതിനിടെയായിരുന്നു അതിക്രമം. ഗേറ്റിനു സമീപം വെച്ച് പെട്ടെന്ന് എത്തിയ അക്രമി പെൺകുട്ടിയെ ആശുപത്രിക്ക് പിന്നിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.
Also Read: 'സാങ്കേതിക പിഴവ് മാത്രം'; വനിതാ മാധ്യമ പ്രവർത്തകരെ ഒഴിവാക്കിയ സംഭവം ലഘൂകരിച്ച് അഫ്ഗാൻ മന്ത്രി
ബംഗാളിലെ ആർ ജി കർ ആശുപത്രിയിൽ കഴിഞ്ഞ വർഷം യുവ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത് രാജ്യത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിന്റെ നടുക്കം മാറുംമുമ്പെയാണ് ബംഗാളിൽ വീണ്ടും മെഡിക്കൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായിരിക്കുന്നത്.
Read More: 'എഐ ഫോട്ടോയിലൂടെ ബ്രഹ്മണരെ അപമാനിച്ചു'; കാല് കഴുകിച്ച് മാപ്പ് പറയിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.