scorecardresearch

ബിഹാർ: മത്സരത്തിനില്ലെന്ന് പ്രശാന്ത് കിഷോർ, എൻഡിഎയ്ക്ക് ഭരണം നഷ്ടപ്പെടുമെന്ന് പ്രവചനം

പ്രശാന്ത് കിഷോറിന്റെ പ്രവർത്തനം ഒരു മണ്ഡലത്തിൽ മാത്രം ഒതുങ്ങുന്നത് പാർട്ടിയുടെ പ്രചാരണത്തെ ബാധിക്കുമെന്ന വിലയിരുത്തലാണ് മത്സരത്തിൽ നിന്നുള്ള പിൻമാറ്റത്തിന് കാരണം

പ്രശാന്ത് കിഷോറിന്റെ പ്രവർത്തനം ഒരു മണ്ഡലത്തിൽ മാത്രം ഒതുങ്ങുന്നത് പാർട്ടിയുടെ പ്രചാരണത്തെ ബാധിക്കുമെന്ന വിലയിരുത്തലാണ് മത്സരത്തിൽ നിന്നുള്ള പിൻമാറ്റത്തിന് കാരണം

author-image
WebDesk
New Update
prsanth kishore

പ്രശാന്ത് കിഷോർ

പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ മത്സരിക്കാനില്ലെന്ന് ജൻ സുരാജ് പാർട്ടി മേധാവിയും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ. 243 അംഗ ബിഹാർ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ ആറ്, 11 തീയതികളിൽ നടക്കാനിരിക്കെയാണ് പ്രശാന്ത് കിഷോറിന്റെ പ്രഖ്യാപനം. താൻ ഇത്തവണ മത്സരരംഗത്ത് ഉണ്ടാകില്ലെന്നും പകരം പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നുമാണ് പ്രശാന്ത് കിഷോറിന്റെ പ്രഖ്യാപനം. പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് ബിഹാർ തിരഞ്ഞെടുപ്പിനെ കുറിച്ചും തന്റെ പാർട്ടിയുടെ പ്രതീക്ഷകളെ കുറിച്ചും പ്രശാന്ത് കിഷോർ പ്രതികരിച്ചത്.

Advertisment

Also Read: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്

പ്രശാന്ത് കിഷോറിന്റെ പ്രവർത്തനം ഒരു മണ്ഡലത്തിൽ മാത്രം ഒതുങ്ങുന്നത് പാർട്ടിയുടെ പ്രചാരണത്തെ ബാധിക്കുമെന്ന വിലയിരുത്തലാണ് മത്സരത്തിൽ നിന്നുള്ള പിൻമാറ്റത്തിന് കാരണം. താൻ മത്സരിക്കേണ്ടെന്നും സംഘടനാ പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കണമെന്നുമാണ് ജൻ സുരാജ് പാർട്ടിയുടെ തീരുമാനം എന്നും പ്രശാന്ത് കിഷോർ പറഞ്ഞു.

താൻ മത്സര രംഗത്തില്ലെങ്കിലും പാർട്ടി മികച്ച മുന്നേറ്റം നടത്തുമെന്ന പ്രതീക്ഷയാണ് പ്രശാന്ത് കിഷോർ മുന്നോട്ട് വയ്ക്കുന്നത്. ജൻ സുരാജ് പാർട്ടിക്ക് 150ൽ താഴെ സീറ്റുകൾ ലഭിച്ചാൽ പോലും തോൽവിയായി കണക്കാക്കും എന്നാണ് പ്രശാന്ത് കിഷോറിന്റെ നിലപാട്. തിരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർട്ടി വിജയിച്ചാൽ, അത് ദേശീയ രാഷ്ട്രീയത്തിൽ തന്നെ സ്വാധീനം ചെലുത്തും. ദേശീയ രാഷ്ട്രീയത്തിന്റെ ദിശമാറ്റുന്ന മാറ്റമായിരിക്കും അതെന്നും പ്രശാന്ത് കിഷോർ പറയുന്നു.

Advertisment

Also Read:ബിഹാറിൽ രണ്ടുഘട്ടങ്ങളിലായി വോട്ടെടുപ്പ്; നവംബർ 14 ന് വോട്ടെണ്ണൽ

നിലവിലെ ഭരണകക്ഷിയായ എൻഡിഎയ്ക്ക് തിരഞ്ഞെടുപ്പിൽ കാലിടറുമെന്നും പ്രശാന്ത് കിഷോർ പറയുന്നു. നിതീഷ് കുമാർ നയിക്കുന്ന ജനതാദൾ യുണൈറ്റഡിന് (ജെഡിയു) 25 സീറ്റുകൾ നേടുക എന്നത് പോലും വെല്ലുവിളിയായിരിക്കും. ജെഡിയുവിന്റെ ഭാവി പ്രവചനത്തിന് ഒരു രാഷ്ട്രീയ നിരീക്ഷകൻ ആകേണ്ട കാര്യമില്ല. 

Also Read:ദീപാവലിക്ക് ഹരിത പടക്കങ്ങൾ ഉപയോഗിക്കാം; സമയ പരിധി നിശ്ചയിച്ച് സുപ്രീം കോടതി

കഴിഞ്ഞ തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപ് ചിരാഗ് പാസ്വാൻ നടത്തിയ വിമത നീക്കം കൊണ്ട് മാത്രം ജെഡിയുവിന്റെ സീറ്റ് നില 43 ലേക്ക് കുറഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇതിനിന് പുറത്താണ് എൻഡിഎ മുന്നണിലെ പ്രശ്നങ്ങൾ. ബിജെപിക്കും ജെഡിയുവിനും സീറ്റ് ധാരണയിൽ പോലും എത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇന്ത്യ മുന്നണിയിലും സ്ഥിതി സമാനമാണ്. ആർജെഡിയും കോൺഗ്രസും തർക്കം തുടരുകയാണ്. മുൻ മന്ത്രി മുകേഷ് സഹാനിയുടെ വികാസ്ശീൽ ഇൻസാൻ പാർട്ടി ഇപ്പോഴും മുന്നണിയിൽ ഉണ്ടോ എന്ന് പോലും അവർക്ക് ധാരണയില്ലെന്നും പ്രശാന്ത് കിഷോർ പറയുന്നു.

Read More:'പഹൽഗാം-സ്റ്റൈൽ' ആക്രമണം ഇനിയും ഉണ്ടാകാം; ഇന്ത്യയുടെ തിരിച്ചടി കൂടുതൽ മാരകമായിരിക്കുമെന്ന് വെസ്റ്റേൺ ആർമി കമാൻഡർ

Bihar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: