/indian-express-malayalam/media/media_files/2025/07/16/pahalgam-attack-2025-07-16-08-09-58.jpg)
ഫയൽ ചിത്രം
ജമ്മു: ഇന്ത്യയെ നേരെ നിന്ന് ആക്രമിക്കാൻ ശേഷിയില്ലാത്തതിനാൽ, പഹൽഗാം പോലുള്ള മറ്റൊരു ആക്രമണത്തിന് പാക്കിസ്ഥാൻ ശ്രമിച്ചേക്കാമെന്ന്, വെസ്റ്റേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ മനോജ് കുമാർ കത്യാർ. അങ്ങനെയുണ്ടായാൽ, ഇന്ത്യയുടെ തിരിച്ചടി മാരകമായിരിക്കുമെന്ന് ലെഫ്റ്റനന്റ് ജനറൽ പാക്കിസ്ഥാന് മുന്നറിയിപ്പു നൽകി.
ഇന്ത്യ ഓപ്പറേഷൻ സിന്ദൂരിലൂടെ പാക്കിസ്ഥാനിൽ കനത്ത നാശനഷ്ടങ്ങൾ സൃഷ്ടിച്ചതായും, ജമ്മുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 'നമ്മൾ അവരുടെ പോസ്റ്റുകളും വ്യോമതാവളങ്ങളും നശിപ്പിച്ചിട്ടുണ്ട്. വീണ്ടും അവരുടെ ഭാഗത്തു നിന്ന് എന്തെങ്കിലും ശ്രമം ഉണ്ടായേക്കാമെന്ന മുൻകരുതലിന്റെ ഭാഗമായി നമ്മൾ സജ്ജരായിരിക്കണം,' അദ്ദേഹം പറഞ്ഞു.
Also Read: ഗാസയുടെ പുനർനിർമ്മാണം; സഹായവുമായി ഇന്ത്യ; നിർണായക പങ്കാളിത്തത്തിനു ശ്രമം
ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ ഇന്ത്യയുടെ പ്രതികരണം കൂടുതൽ മാരകമായിരിക്കുമെന്നും അതിൽ സംശയം വേണ്ടെന്നും ലെഫ്റ്റനന്റ് ജനറൽ പറഞ്ഞു. ഇത്തവണത്തെ നടപടി മുൻകാലങ്ങളെക്കാൾ മാരകമാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാന് നിയന്ത്രണ രേഖയിൽ നൂറിലധികം സൈനികരെ നഷ്ടപ്പെട്ടെന്ന് ഇന്ത്യൻ സൈന്യത്തിന്റെ മിലിറ്ററി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘയ് വെളിപ്പെടുത്തിയിരുന്നു. പാക് സ്വാതന്ത്ര്യദിനത്തിൽ അവർ നൽകിയ മരണാനന്തര ബഹുമതികളുടെ എണ്ണം നൂറിൽക്കൂടുതലാണെന്നും അതിൽ നിന്ന് ഇക്കാര്യം വ്യക്തമാണെന്നും, ഐക്യരാഷ്ട്രസഭയുടെ സമാധാനസേനയിൽ അംഗങ്ങളായ 34 രാജ്യങ്ങളുടെ സേനാമേധാവിമാരുടെ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
Read More: സംസ്ഥാനത്ത് ഇന്നും മഴ കനക്കും; 6 ജില്ലകളിൽ മഞ്ഞ അലർട്ട്; മത്സ്യബന്ധനത്തിനു വിലക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.