/indian-express-malayalam/media/media_files/2025/10/15/gaza-2025-10-15-07-52-46.jpg)
ചിത്രം: എക്സ്
ഡൽഹി: ഷാം എൽ-ഷെയ്ക്ക് സമാധാന ഉച്ചകോടിയിൽ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് രാജ്യത്തെ പ്രതിനിധീകരിക്കുന്ന പശ്ചാത്തലത്തിൽ, വരും ദിവസങ്ങളിലോ ആഴ്ചകളിലോ ഗാസയിലെ ജനങ്ങൾക്ക് മാനുഷിക സഹായമായി ദുരിതാശ്വാസ വസ്തുക്കൾ അയയ്ക്കാൻ ഇന്ത്യ നിർണായക പങ്കാളിത്തത്തിനു ശ്രമം നടത്തുന്നതായി വിവരം. ഗാസയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നതും പരിഗണനയിലുള്ളതായാണ് സൂചന.
ഗാസയിലേക്ക് മരുന്നും ഭക്ഷണവും ടെന്റുകളും പുതപ്പുകളും സാനിറ്ററി ഉപകരണങ്ങളും കുട്ടികൾക്ക് ആവശ്യമായ വസ്തുക്കളും ഉൾപ്പെടെ മാനുഷിക സഹായം അയക്കാനാണ് ഇന്ത്യയുടെ അടിയന്തര ശ്രമമെന്നാണ് വിവരം. അടുത്ത ഘട്ടമായി പുനർനിർമ്മാണ പ്രവർത്തനങ്ങളിലും യുദ്ധാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും സഹായം നൽകുമെന്നാണ് വിവരം.
വ്യോമാക്രമണത്തിലും ഷെല്ലാക്രമണത്തിലും തകർന്ന ജലവിതരണ സംവിധാനങ്ങൾ പുനസ്ഥാപിക്കുക, ശുചികരണ സംവിധാനങ്ങളുടെ പുനർനിർമ്മാണത്തിന് സഹായം നൽകുക എന്നിവ പദ്ധതിയിലുണ്ട്. ഗാസ പുനർനിർമ്മിക്കാൻ ഏകദേശം 70 ബില്യൺ യുഎസ് ഡോളർ ചെലവ് വരുമെന്നാണ് കണക്കുകൂട്ടൽ. ഗാസ നഗരത്തിലെ എല്ലാ കെട്ടിട ഘടനകളുടെയും ഏകദേശം 83 ശതമാനത്തോളം തകർക്കപ്പെട്ടിട്ടുണ്ട്.
Also Read: ചുമ മരുന്ന് കഴിച്ചുള്ള മരണം: ഡോക്ടർക്ക് നിർമ്മാണ കമ്പനിയിൽ നിന്ന് 10% കമ്മീഷൻ ലഭിച്ചതായി പൊലീസ്
രണ്ടു വർഷത്തെ യുദ്ധം, ഗിസയിലെ പിരമിഡുകളുടെ നിർമാണത്തിന് ഉപയോഗിച്ചതിന്റെ 13 മടങ്ങിന് തുല്യമായ അവശിഷ്ടങ്ങൾ ബാക്കിയാക്കിയാതായി യുഎൻ ഉദ്യോഗസ്ഥൻ അടുത്തിടെ റോയിട്ടേഴ്‌സിനോട് പറഞ്ഞിരുന്നു. ഹമാസിനെതിരായ ഇസ്രയേലിന്റെ യുദ്ധം കുറഞ്ഞത് 55 ദശലക്ഷം ടൺ അവശിഷ്ടങ്ങൾ സൃഷ്ടിച്ചുവെന്നും ഗാസ പൂർണ്ണമായും വീണ്ടെടുക്കാൻ പതിറ്റാണ്ടുകൾ എടുത്തേക്കാമെന്നും ഐക്യരാഷ്ട്രസഭ വികസന പരിപാടിയിലെ ഉദ്യോഗസ്ഥനായ ജാക്കോ സിലിയേഴ്‌സ് പറഞ്ഞു.
ഗാസ മുനമ്പിൽ നിന്ന് ഇതിനകം ഏകദേശം 81,000 ടൺ അവശിഷ്ടങ്ങൾ നീക്കം ചെയ്തതായും അത് തുടരുകയാണെന്നും യുഎൻഡിപി അറിയിച്ചു. മേഖലയിൽ ശാശ്വത സമാധാനത്തിനായുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്ക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ബന്ദികളുടെ മോചനത്തെ സ്വാഗതം ചെയ്യുന്നതായും ഡൊണാൾഡ് ട്രംപിന്റെ അചഞ്ചലമായ സമാധാന ശ്രമങ്ങൾക്ക് നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.
Read More: ഐപിഎസ് ഓഫീസറുടെ ആത്മഹത്യ: സേനയിൽ സമ്മർദം; ഹരിയാന ഡിജിപിയെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.