scorecardresearch

അഗ്നിവീറുകളെ സേനയിൽ നിലനിർത്തുന്നത് 25 ശതമാനത്തിൽനിന്ന് 75 ശതമാനമായി ഉയർത്താൻ നിർദേശം

2022 ജൂൺ പതിനാലിനാണ് അഗ്നിവീർ പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിയിലെ ആദ്യ ബാച്ച് അടുത്ത വർഷം നാല് വർഷത്തെ കാലാവധി പൂർത്തിയാക്കും

2022 ജൂൺ പതിനാലിനാണ് അഗ്നിവീർ പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിയിലെ ആദ്യ ബാച്ച് അടുത്ത വർഷം നാല് വർഷത്തെ കാലാവധി പൂർത്തിയാക്കും

author-image
WebDesk
New Update
Agniveer

ഫയൽ ചിത്രം

ന്യൂഡൽഹി: അഗ്നിവീർ പദ്ധതിയിൽ മികവു തെളിയിക്കുന്നവരെ നിലനിർത്തുന്നത് 25 ശതമാനത്തിൽനിന്ന് 75 ശതമാനമായി ഉയർത്താൻ നിർദേശം. ജയ്സാൽമറിൽ നടക്കുന്ന ആർമി കമാൻഡർമാരുടെ സമ്മേളനത്തിലാണ് ഇത്തരമൊരു നിർദേശം ഉയർന്നുവന്നതെന്ന് ഇന്ത്യൻ എക്സ്പ്രസിനു വിവരം ലഭിച്ചു. 

Advertisment

Also Read: കഫാല സിസ്റ്റം അവസാനിപ്പിച്ച് സൗദി; മലയാളികൾക്ക് ഗുണം ചെയ്യുന്നത് ഇങ്ങനെ

2022 ജൂൺ പതിനാലിനാണ് അഗ്നിവീർ പദ്ധതി പ്രഖ്യാപിച്ചത്. സേവന കാലാവധി നാലുവർഷമാണ്. മികവു തെളിയിക്കുന്ന 25 ശതമാനം പേരെ നിലനിർത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അഗ്നിവീറുകളുടെ ആദ്യ ബാച്ച് അടുത്ത വർഷം നാല് വർഷത്തെ കാലാവധി പൂർത്തിയാക്കും. ഇതോടെയാണ് കാലാവധി പൂർത്തിയാക്കിയശേഷം നിലനിർത്തുന്നവരുടെ ശതമാനം ഉയർത്താനുള്ള അജണ്ട ആർമി കമാൻഡർമാരുടെ സമ്മേളനത്തിൽ ഉൾപ്പെടുത്തിയത്. 

Also Read: ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; മിക്ക പ്രദേശങ്ങളും റെഡ് സോണിൽ

ഓപ്പറേഷൻ സിന്ദൂറിനു ശേഷമുള്ള ആദ്യത്തെ ആർമി കമാൻഡർമാരുടെ സമ്മേളനമാണിത്. രാജ്യത്തെ മൊത്തത്തിലുള്ള സുരക്ഷാ സാഹചര്യം അവലോകനം ചെയ്യുന്നതിനും ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടുന്നതിനുള്ള പ്രധാന പ്രവർത്തന മുൻഗണനകളെക്കുറിച്ച് ആലോചിക്കുന്നതിനുമുള്ള ഒരു വേദിയായി ഈ സമ്മേളനം മാറും. 

Advertisment

അതുപോലെ, വിമുക്തഭടന്മാരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച്, അവരുടെ അനുഭവവും വൈദഗ്ധ്യവും പ്രയോജനപ്പെടുത്തുന്നതിനുള്ള ഓപ്ഷനുകളും സമ്മേളനത്തിൽ പരിഗണിക്കും. നിലവിൽ, ആർമി വെൽഫെയർ എഡ്യൂക്കേഷൻ സൊസൈറ്റി, എക്സ്-സർവീസൻസ് കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ്) പോളിക്ലിനിക്കുകൾ എന്നിവ പോലുള്ള പരിമിതമായ ജോലികളിലാണ് വിമുക്തഭടന്മാർ ഏർപ്പെട്ടിരിക്കുന്നത്.

Also Read: രാജ്യസുരക്ഷയിൽ തീരുമാനം ഇസ്രയേലിന്റേത് തന്നെ; അമേരിക്കയുടെ സംരക്ഷിത രാജ്യമല്ലെന്ന് നെതന്യാഹു

മൂന്ന് സേനകളും തമ്മിലുള്ള സംയുക്ത ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യമായ നടപടികൾ ചർച്ചകളുടെ ഒരു പ്രധാന പോയിന്റായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സമ്മേളനത്തിൽ, കേടായ യുദ്ധ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികളും മാറ്റിസ്ഥാപിക്കലും, നിർണായക സ്റ്റോറുകളുടെ അടിയന്തര സംഭരണം, വിവിധ ആയുധ സംവിധാനങ്ങൾക്കുള്ള വെടിമരുന്ന് സംഭരണം എന്നിവ ഉൾപ്പെടെയുള്ള പ്രവർത്തന തയ്യാറെടുപ്പുകളും കരസേനാ കമാൻഡർമാർ അവലോകനം ചെയ്യും.

Read More: യുക്രെയ്ൻ യുദ്ധം; ട്രംപ്-പുടിൻ കൂടിക്കാഴ്ച ഉടനില്ല, സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്

Indian Army

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: