/indian-express-malayalam/media/media_files/2025/10/22/jd-vance-benjamin-netanyahu-2025-10-22-20-18-14.jpg)
ജെ.ഡി വാൻസ്, ബെഞ്ചമിൻ നെതന്യാഹു (ചിത്രം: എക്സ്)
ടെൽ അവീവ്: ഇസ്രയേൽ അമേരിക്കയുടെ സംരക്ഷിത പ്രദേശമല്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. രാജ്യസുരക്ഷയെ കുറിച്ചുള്ള അന്തിമ തീരുമാനം എടുക്കുന്നത് ഇസ്രയേൽ തന്നെയാണെന്നും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി നെതന്യാഹു വ്യക്തമാക്കി.
'ഇസ്രയേൽ അമേരിക്കയുടെ സംരക്ഷിത പ്രദേശമല്ല. ഇസ്രയേലിന്റെ സുരക്ഷയെ കുറിച്ചുള്ള തീരുമാനം എടുക്കുന്നത് ഇസ്രയേലാണ്,' പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. വാൻസിനൊപ്പം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലും നെതന്യാഹു ഇതേ നിലപാട് ആവർത്തിച്ചു. സംരക്ഷിത പ്രദേശം വേണമെന്ന് ആഗ്രഹം തങ്ങൾക്കില്ലെന്ന് ജെ.ഡി വാൻസും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
לפני ימים אחדים היה לנו ביקור היסטורי של הנשיא טראמפ שיחקק בדברי ימי האומה שלנו. יש לנו את הכבוד לארח היום את סגן הנשיא ג'יי. די. ואנס, ידיד גדול של ישראל.
— Benjamin Netanyahu - בנימין נתניהו (@netanyahu) October 22, 2025
אנחנו משנים את פני המזרח התיכון. pic.twitter.com/wlGPfXRxx9
അതേസമയം, അമേരിക്കൻ സംരക്ഷിത പ്രദേശമല്ലെങ്കിലും, അമേരിക്കയുടെ വിദേശ സഹായം ഏറ്റവും കൂടുതൽ സ്വീകരിച്ചിട്ടുള്ള രാജ്യമാണ് ഇസ്രയേൽ. 1940-കൾ മുതൽ 300 ബില്യൺ ഡോളറിലധികം യുഎസ് സഹായം ഇസ്രയേൽ സ്വീകരിച്ചിട്ടുണ്ട്. പ്രധാനമായും സൈനിക പിന്തുണയാടെ രൂപത്തിലായിരുന്നു സഹായം ലഭിച്ചിരുന്നത്.
Also Read: യുക്രെയ്ൻ യുദ്ധം; ട്രംപ്-പുടിൻ കൂടിക്കാഴ്ച ഉടനില്ല, സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്
2023 ഒക്ടോബർ 7 മുതൽ, ഇസ്രയേലിന് കുറഞ്ഞത് 16.3 ബില്യൺ ഡോളറിന്റെ നേരിട്ടുള്ള സൈനിക സഹായം നൽകുന്നതിനായി അമേരിക്ക മൂന്നു നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. 2025 മെയ് മാസത്തിൽ, യുദ്ധം ആരംഭിച്ചതിനുശേഷം, എണ്ണൂറ് ഗതാഗത വിമാനങ്ങളിലും 140 കപ്പലുകളിലുമായി തൊണ്ണൂറായിരം ടൺ ആയുധങ്ങളും ഉപകരണങ്ങളും യുഎസ് രാജ്യത്തിന് എത്തിച്ചതായി ഇസ്രയേൽ പ്രതിരോധ മന്ത്രാലയം പറയുന്നു.
Also Read: തിരഞ്ഞെടുപ്പിന് വിദേശ ഫണ്ട് ഉപയോഗിക്കാൻ ഗൂഡാലോചന നടത്തി; മുൻ ഫ്രഞ്ച് പ്രസിഡന്റിന ജയിൽ ശിക്ഷ
അതിനിടെ, ഇസ്രയേലിനെ ഒരു സഖ്യകക്ഷിയാക്കാനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് വാൻസ് വ്യക്തമാക്കി. ഇസ്രയേലിനെ സഖ്യകക്ഷിയാക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. നമ്മുടെ മുന്നിലുള്ളത് വളരെ ബുദ്ധിമുട്ടുള്ള ഒരു കടമയാണ്. ഹമാസിനെ നിരായുധീകരിക്കുക, ഗാസയിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി ഗാസ പുനർനിർമിക്കുക, അതുപോലെ ഇസ്രയേലിലെ സുഹൃത്തുക്കൾക്ക് ഹമാസ് ഇനി ഒരു ഭീഷണിയല്ലെന്ന് ഉറപ്പാക്കുക,' അത് എളുപ്പമല്ലെന്നും വാൻസ് പറഞ്ഞു.
Read More:മോദിയുമായി വ്യാപാര കരാറിനെപ്പറ്റി സംസാരിച്ചു: ദീപാവലി ആഘോഷത്തിനിടെ ട്രംപിന്റെ പുതിയ വെളിപ്പെടുത്തൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us