/indian-express-malayalam/media/media_files/2025/10/22/fnch-fom-pe-2025-10-22-09-52-41.jpg)
നിക്കോളസ് സർക്കോസി
പാരിസ്: മുൻ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളസ് സർക്കോസി ജയിലിൽ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ലിബിയൻ ഭരണാധികാരിയായിരുന്ന മുഅമ്മർ ഗദ്ദാഫിയുടെ പണം ഉപയോഗിക്കാൻ ഗൂഢാലോചന നടത്തിയെന്ന് കേസിലാണ് സർക്കോസിക്ക് അഞ്ച് വർഷത്തെ തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. സംഭവത്തിൽ സർക്കോസി ചൊവ്വാഴ്ച്ച മുതൽ ജയിൽ ശിക്ഷ അനുഭവിച്ച് തുടങ്ങി. ഇതോടെ ജയിലിൽ അടയ്ക്കപ്പെടുന്ന ആദ്യത്തെ ഫ്രഞ്ച് മുൻ പ്രസിഡന്റായി സർക്കോസി.
Also Read:മോദിയുമായി വ്യാപാര കരാറിനെപ്പറ്റി സംസാരിച്ചു: ദീപാവലി ആഘോഷത്തിനിടെ ട്രംപിന്റെ പുതിയ വെളിപ്പെടുത്തൽ
ഇതിന് മുൻപ് രണ്ടാം ലോക മഹായുദ്ധകാലത്താണ് ഫ്രാൻസിൽ ഒരു നേതാവ് ജയിലിലടയ്ക്കപ്പെട്ടിട്ടുള്ളത്. 1945ൽ രാജ്യദ്രേഹക്കുറ്റത്തിന് ജയിലിലടയ്ക്കപ്പെട്ട നാസി അനുഭാവിയായ ഫിലിപ് പെറ്റൈനാണ് സർക്കോസിക്ക് മുൻപ് ജയിലിൽ അടയ്ക്കപ്പെട്ട ഫ്രാൻസിലെ നേതാവ്.
2007ൽ ലിബിയയുടെ അന്തരിച്ച പ്രസിഡന്റ് ഗദ്ദാഫിയിൽ നിന്ന് ധനസഹായം തേടിയെന്നതാണ് സർക്കോസിക്കെതിരെ ചുമത്തപ്പെട്ട കുറ്റം. ലിബിയയിൽ നിന്ന് ഫണ്ട് സ്വരൂപിക്കാൻ സർക്കോസി ഗൂഢാലോചന നടത്തിയെന്ന് തെളിഞ്ഞതോടെ കഴിഞ്ഞ മാസമാണ് കോടതി ശിക്ഷ വിധിച്ചത്.
Also Read:ഹമാസ് സമാധാന കരാർ പാലിച്ചില്ലെങ്കിൽ ഇസ്രായേൽ വീണ്ടും യുദ്ധം ആരംഭിക്കും: ട്രംപ്
അൻപത് വർഷത്തിനിടെ ആദ്യമായാണ് രാജ്യത്ത് ഒരു രാഷ്ട്രത്തലവൻ ജയിലലടയ്ക്കപ്പെടുന്നത്. പാരീസിലെ മൊണ്ട്പാർനാസെ ജില്ലയിലുള്ള ലാ സാന്റേ ജയിലിലാണ് സർക്കോസി കഴിയുന്നത്. സുരക്ഷയെ കരുതി സർക്കോസിയെ ഐസൊലേഷൻ വിഭാഗത്തിലാണ് പാർപ്പിച്ചത്. ഏകാന്ത തടവിന് തുല്യമാണിത്.
Also Read:ആശങ്ക പങ്കുവെച്ച് ട്രംപ്; യുക്രെയിന് വിജയിക്കാൻ കഴിയുമോയെന്ന് സംശയം
ശിക്ഷാ വിധിക്കെതിരെ സർക്കോസി അപ്പീൽ നൽകിയിരുന്നെങ്കിലും കേസിന്റെ ഗൗരവം കണക്കിലെടുത്ത് ജയിലിൽ പ്രവേശിപ്പിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു. 2007 മുതൽ 2012വരെയാണ് സർക്കോസി ഫ്രാൻസിന്റെ പ്രസിഡന്റായിരുന്നത്. തന്റെ തടവ് ഫ്രാൻസിന് കനത്ത വിലയും അപമാനവുമാണെന്ന് ജയിലിലടക്കുന്നത് മുമ്പായി സർക്കോസി പറഞ്ഞിരുന്നു.
Read More:ജപ്പാന് ആദ്യമായി വനിതാ പ്രധാനമന്ത്രി; സനേ തകായിച്ചി ചുമതലയേറ്റു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.