scorecardresearch

ജപ്പാന് ആദ്യമായി വനിതാ പ്രധാനമന്ത്രി; സനേ തകായിച്ചി ചുമതലയേറ്റു

ജപ്പാന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ വനിത ആണെങ്കിലും ലിംഗസമത്വമോ വൈവിധ്യമോ പ്രോത്സാഹിപ്പിക്കാത്ത അതീവ യാഥാസ്ഥിതികയാണ് തകായിച്ചി

ജപ്പാന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ വനിത ആണെങ്കിലും ലിംഗസമത്വമോ വൈവിധ്യമോ പ്രോത്സാഹിപ്പിക്കാത്ത അതീവ യാഥാസ്ഥിതികയാണ് തകായിച്ചി

author-image
WebDesk
New Update
Jap PM

സനേ തകായിച്ചി

ടോക്കിയോ: ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽഡിപി) നേതാവ് സനേ തകായിച്ചി ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. ജൂലൈയിൽ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിപിക്കുണ്ടായ കനത്ത തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവച്ച ഒഴിവിലേക്കാണ് പുതിയ പ്രധാനമന്ത്രി എത്തുന്നത്.

Advertisment

ഷിഗെരു ഇഷിബ സ്ഥാനമൊഴിയുന്നതിനെ തുടർന്ന് പാർട്ടിക്കകത്ത് നടന്ന തിരഞ്ഞെടുപ്പിൽ സനേ തകായിച്ചിയെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവായി തിരഞ്ഞെടുക്കുക ആയിരുന്നു. ഭരണകക്ഷി നേതാവാണ് ജപ്പാനിൽ പ്രധാനമന്ത്രി പദത്തിലെത്തുക.

Also Read:ഹമാസ് സമാധാന കരാർ പാലിച്ചില്ലെങ്കിൽ ഇസ്രായേൽ വീണ്ടും യുദ്ധം ആരംഭിക്കും: ട്രംപ്

നിലവിലെ കൃഷിമന്ത്രിയും മുൻ പ്രധാനമന്ത്രി ഷിൻജിരോ കൊയ്സുമിയുടെ മകനുമായ ഷിൻജിരോ കൊയ്സുമിയെ പരാജയപ്പെടുത്തിക്കൊണ്ടാണ് മുൻ സാമ്പത്തിക സുരക്ഷാ മന്ത്രി സനേ തകായിച്ചി പാർട്ടിയുടെ നേതൃ സ്ഥാനത്തെത്തിയത്. ഇതോടെ സനേ തകായിച്ചിയ്ക്ക് പ്രധാനമന്ത്രി പദത്തിലേക്കുള്ള വാതിൽ തുറന്നു. കഴിഞ്ഞ ചൊവ്വാഴ്ച ആയിരുന്നു ഷിഗെരു ഇഷിബയുടെ രാജി. ഒരു വർഷത്തോളമാണ് ഷിഗെരു ഇഷിബ പദവിയിലിരുന്നത്.

Advertisment

അതേസമയം എൽഡിപി പാർലമെന്റിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണെങ്കിലും ഇരുസഭകളിലും സഖ്യത്തിന് കൃത്യമായ ഭൂരിപക്ഷം ഇല്ല. ഇന്നലെ പുതിയ കക്ഷിയുമായി സഖ്യകരാറിൽ ഏർപ്പെട്ടതോടെ ആണ് ആദ്യ വനിതാ പ്രധാനമന്ത്രിയിലേക്കുള്ള ചരിത്ര വാതിൽ തുറന്നത്.

Also Read:റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തുന്നതുവരെ ഇന്ത്യ ഉയർന്ന താരിഫ് നൽകേണ്ടി വരും: ഡൊണാൾഡ് ട്രംപ്

ഒസാക്ക ആസ്ഥാനമായുള്ള വലതുപക്ഷ ജപ്പാൻ ഇന്നൊവേഷൻ പാർട്ടിയുമായും ഇഷിൻ നോ കൈയുമായും ആയാണ് പാർട്ടി സഖ്യം സ്ഥാപിച്ചത്. ഭൂരിപക്ഷമില്ലെങ്കിലും പ്രതിപക്ഷത്തെ ഭിന്നതകൾ എൽഡിപിയെ സഹായിച്ചു. സഖ്യത്തിന് പാർലമെന്റിന്റെ ഇരുസഭകളിലും ഇപ്പോഴും ഭൂരിപക്ഷമില്ല. അതുകൊണ്ടു തന്നെ ഏതെങ്കിലും നിയമനിർമ്മാണം പാസാക്കാൻ അവർ മറ്റ് പ്രതിപക്ഷ ഗ്രൂപ്പുകളെ സമീപിക്കേണ്ടതുണ്ട്. ഇത് സർക്കാരിനെ അസ്ഥിരമാക്കാൻ സാധ്യതയുണ്ട്.

സ്ഥിരതയില്ലാതെ, ശക്തമായ സമ്പദ്വ്യവസ്ഥയ്ക്കോ നയതന്ത്രത്തിനോ വേണ്ടിയുള്ള നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾക്ക് കഴിയില്ലെന്ന്, ജെഐപി നേതാവും ഒസാക്ക ഗവർണറുമായ ഹിരോഫുമി യോഷിമുറയുമായുള്ള സഖ്യകക്ഷി കരാർ ഒപ്പുവക്കൽ ചടങ്ങിൽ തകായിച്ചി പറഞ്ഞു.

Also Read:പാരിസിലെ ലൂവ്ര് മ്യൂസിയത്തിൽ മോഷണം; നെപ്പോളിയന്റെ അമൂല്യ ആഭരണങ്ങൾ കൊള്ളയടിച്ചു

ലിബറൽ ഡെമോക്രാറ്റുകൾക്ക് ദീർഘകാല പങ്കാളിയായ ബുദ്ധമത പിന്തുണയുള്ള കൊമൈറ്റോയെ നഷ്ടപ്പെട്ട് 10 ദിവസത്തിന് ശേഷമാണ് പുതിയ സഖ്യകക്ഷി വരുന്നത്. തകായിച്ചിയുടെയും എൽഡിപിയുടെ ഏറ്റവും ശക്തനായ കിംഗ് മേക്കർ ടാരോ അസോയുടെയും നേതൃത്വത്തിലുള്ള മന്ത്രിസഭാ രൂപീകരണമാണ് അടുത്ത കടമ്പ.

അതേസമയം എൽഡിപിയുമായുള്ള പങ്കാളിത്തത്തെക്കുറിച്ച് തന്റെ പാർട്ടിക്ക് ആത്മവിശ്വാസം തോന്നുന്നതുവരെ തകായിച്ചിയുടെ മന്ത്രിസഭയിൽ ജെഐപി മന്ത്രിസ്ഥാനങ്ങൾ വഹിക്കില്ലെന്ന് യോഷിമുര പറഞ്ഞിരുന്നു. ജപ്പാന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ വനിത ആണെങ്കിലും ലിംഗസമത്വമോ വൈവിധ്യമോ പ്രോത്സാഹിപ്പിക്കാത്ത അതീവ യാഥാസ്ഥിതികയാണ് തകായിച്ചി.

Read More:ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങൾ ഫലം കണ്ടു; പാക്- അഫ്ഗാൻ വെടിനിർത്തലിന് ധാരണ

Japan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: