scorecardresearch

റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തുന്നതുവരെ ഇന്ത്യ ഉയർന്ന താരിഫ് നൽകേണ്ടി വരും: ഡൊണാൾഡ് ട്രംപ്

ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ചർച്ചകളിൽ തീരുമാനം ആകാത്തതിന്റെ പ്രധാന കാരണം റഷ്യയിൽനിന്നുള്ള എണ്ണ വാങ്ങലായിരുന്നു

ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ചർച്ചകളിൽ തീരുമാനം ആകാത്തതിന്റെ പ്രധാന കാരണം റഷ്യയിൽനിന്നുള്ള എണ്ണ വാങ്ങലായിരുന്നു

author-image
WebDesk
New Update
news

ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതായും റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് പറഞ്ഞതായും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും അവകാശപ്പെട്ടു. ഇന്ത്യ എണ്ണ വാങ്ങുന്നത് നിർത്തിയില്ലെങ്കിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേലുള്ള തീരുവ ഉയർന്ന തോതിൽ തുടരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

Advertisment

Also Read: പാരിസിലെ ലൂവ്ര് മ്യൂസിയത്തിൽ മോഷണം; നെപ്പോളിയന്റെ അമൂല്യ ആഭരണങ്ങൾ കൊള്ളയടിച്ചു

"ഇന്ത്യൻ പ്രധാനമന്ത്രി മോദിയുമായി ഞാൻ സംസാരിച്ചു, അദ്ദേഹം റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് പറഞ്ഞു," ട്രംപ് എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. എന്നാൽ, മോദിയുമായി ഫോണിൽ സംസാരിച്ചുവെന്നത് ഇന്ത്യ നിഷേധിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ, അവർ അങ്ങനെ പറയാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് ഉയർന്ന താരിഫ് നൽകുന്നത് തുടരേണ്ടി വരും, അവർ അത് ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. 

Also Read: ഡിജിറ്റൽ അറസ്റ്റ്; 58 കോടി രൂപ കവർന്നു; ഇരയായത് 72കാരൻ; തട്ടിപ്പ് ഇങ്ങനെ

Advertisment

ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ചർച്ചകളിൽ തീരുമാനം ആകാത്തതിന്റെ പ്രധാന കാരണം റഷ്യയിൽനിന്നുള്ള എണ്ണ വാങ്ങലായിരുന്നു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ചുമത്തിയതിനു പിന്നിൽ ഇന്ത്യ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി തുടരുന്നതിനാലാണെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, എണ്ണ കയറ്റുമതിയിൽനിന്നുള്ള വരുമാനം റഷ്യ വിനിയോഗിക്കുന്നത് യുക്രെയ്നിൽ യുദ്ധം നടത്താനാണെന്ന് ട്രംപ് ഭരണകൂടം പറയുന്നത്.

Also Read: ജിഎസ്ടി പരിഷ്‌കരണം സമ്പദ് വ്യവസ്ഥക്ക് ഉത്തേജകം; നാനാതുറകളിലും വികസന കുതിപ്പെന്ന് കേന്ദ്ര സർക്കാർ

വിലക്കുറവിന്റെ ഗുണം ലഭിക്കുന്നതിനാൽ, കടൽമാർഗം റഷ്യയുടെ എണ്ണ ഏറ്റവും കൂടുതൽ വാങ്ങുന്ന രാജ്യമായി ഇന്ത്യ മാറിയിട്ടുണ്ട്. ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ പ്രധാന മുൻഗണനയെന്ന് ഇന്ത്യൻ സർക്കാർ പറയുന്നു. മോദിയുമായി സംസാരിച്ചതായി ട്രംപ് അവകാശപ്പെട്ട ദിവസം അദ്ദേഹവുമായി ഒരു ടെലിഫോൺ സംഭാഷണത്തെക്കുറിച്ചും അറിയില്ലെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിർത്തണമെന്ന് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അമേരിക്കൻ ആവശ്യം തള്ളി. ഇതേത്തുടർന്ന് യുഎസ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% അധിക തീരുവ ചുമത്തി. 

Read More: ഇനിയും സമാധാനം പുലരാതെ ഗാസ; ഹമാസ് വാക്കുപാലിക്കുന്നത് വരെ റഫാ ഇടനാഴി തുറക്കില്ലെന്ന് ഇസ്രയേൽ

Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: