/indian-express-malayalam/media/media_files/2024/10/28/KuENxOZWf80NXvAQpUe0.jpg)
ഏതാനും മാസം മുൻപാണ് മുംബൈയിലെ ഒരു 72 വയസുകാരന് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ 58 കോടി രൂപ നഷ്ടമായത്. രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളിലൊന്നാണ് ഇത്. മഹാരാഷ്ട്ര സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലൂടെ ഇതുവരെ 3.5 കോടി രൂപ തട്ടിപ്പുകാരുടെ അക്കൗണ്ടിൽ നിന്ന് ബ്ലോക്ക് ചെയ്തിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട ഏഴ് പേരെ അറസ്റ്റ് ചെയ്തു. എങ്ങനെയാണ് ഇത്രയും തുക തട്ടിയെടുക്കുന്നത്?
ഓഗസ്റ്റ് 19ന് ആണ് ഈ 72കാരന് ഡിജിറ്റൽ അറസ്റ്റ് എന്ന പേരിൽ ആദ്യ ഫോൺകോൾ ലഭിക്കുന്നത്. 72കാരനെ തട്ടിപ്പുകാർ 27 ദിവസത്തിനിടയിൽ നാല് ബാങ്കുകളിലായുള്ള അക്കൗണ്ടിലൂടെ പണം ട്രാൻസ്ഫർ ചെയ്യിച്ചു. മറ്റ് വ്യക്തികളുടെ പേരിൽ തുടങ്ങിയ ബാങ്ക് അക്കൗണ്ടിലേക്കാണ് തട്ടിപ്പുകാർ പണം ഇയാളെക്കൊണ്ട് ട്രാൻസ്ഫർ ചെയ്യിച്ചത്.
Also Read:ബിഹാർ തിരഞ്ഞെടുപ്പ്; മഹാസഖ്യത്തിൽ വിള്ളൽ, ജെഎംഎം ഒറ്റയ്ക്ക് മത്സരരിക്കും
72കാരനെ തട്ടിപ്പുകാർ ഫോൺ കോളിലൂടെ ട്രാക്ക് ചെയ്തുകൊണ്ടിരുന്നു. ഈ വർഷം ആദ്യമാണ് 72കാരന് 50 കോടി രൂപ ബിസിനസ് പങ്കാളി എന്ന നിലയിൽ ലഭിച്ചത്. ഈ പണവുമായി ബന്ധപ്പെട്ടായിരിക്കാം തന്നെ ഡിജിറ്റൽ അറസ്റ്റിന് വിധേയമാക്കുന്നത് എന്നാണ് അദ്ദേഹം കരുതിയത്. വ്യാജ കോളുകൾ വന്നത് രാജസ്ഥാൻ ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നാണെന്ന് മഹാരാഷ്ട്ര സൈബർ പൊലീസ് പറഞ്ഞു. എന്നാൽ ഇപ്പോൾ മുംബൈയിൽ നിന്നാണ് ഏഴ് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കമ്മീഷൻ ലഭിച്ചാൽ പലരും തങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ ഇത്തരം തട്ടിപ്പുകാർക്ക് ഉപയോഗിക്കാനായി നൽകാറുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനാണ് എന്നും കള്ളപ്പണത്തിന്റെ പേരിൽ നിങ്ങളെ ഡിജിറ്റൽ അറസ്റ്റ് ചെയ്തിരിക്കുകയാണ് എന്നും പറഞ്ഞാണ് തട്ടിപ്പുകാർ 72കാരനേയും അദ്ദേഹത്തിന്റെ ഭാര്യയേയും ഭയപ്പെടുത്തിയത്.
Also Read:സ്വയംപര്യാപ്തരായ ജീവിതപങ്കാളിക്ക് ജീവനാംശം നൽകാനാകില്ല: ഡൽഹി ഹൈക്കോടതി
40 ദിവസം ആണ് ഇരുവരേയും തട്ടിപ്പുകാർ മാനസികമായി പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്തത്. വീട്ടിലായിരിക്കുമ്പോൾ ഡിജിറ്റൽ അറസ്റ്റ് എന്ന് പറഞ്ഞ് ഈ 72കാരനെ തട്ടിപ്പുകാർ മൊബൈൽ ഫോണിന് മുൻപിൽ വിഡിയോ കോളിൽ ഇരുത്തി. ബാങ്കിൽ പോകുമ്പോൾ ഫോൺകോളിലൂടെ പിന്തുടർന്നു. വ്യാജ പൊലീസ് സ്റ്റേഷനും കോടതിയും ഇവർ സൃഷ്ടിച്ചു. നിങ്ങളുടെ അക്കൗണ്ടിൽ അനധികൃതമായാണ് പണം വന്നിരിക്കുന്നത് എന്നും ഈ പണം മറ്റൊരു ഉദ്യോഗസ്ഥന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണം എന്നും തട്ടിപ്പുകാർ പറഞ്ഞു. സത്യം തെളിഞ്ഞു കഴിയുമ്പോൾ പണം തിരികെ നൽകും എന്ന് പറഞ്ഞും വിശ്വസിപ്പിച്ചു.
Also Read:ഡൽഹിയിൽ എംപിമാരുടെ ഫ്ലാറ്റിൽ വൻ തീ പിടിത്തം; തീയണയ്ക്കാൻ തീവ്രശ്രമം
ഭാര്യയുടെ അക്കൗണ്ടിലുള്ള രണ്ട് കോടി രൂപ കൂടി നൽകാൻ തട്ടിപ്പുകാർ നിർദേശിച്ചതോടെ സംശയം തോന്നിയ 72കാരൻ ഈ സംഭവം ഒരു സുഹൃത്തിനോട് പറഞ്ഞു. അപ്പോഴാണ് താൻ തട്ടിപ്പിന് ഇരയായി എന്ന് അദ്ദേഹത്തിന് മനസിലായത്. 11 ദിവസം കഴിഞ്ഞാണ് ഇവർ സൈബർ പൊലീസിൽ പരാതി നൽകിയത്. ഇതുവരെ പൊലീസ് 3.5 കോടി രൂപ തട്ടിപ്പുകാരുടെ അക്കൗണ്ടിൽ നിന്ന് ബ്ലോക്ക് ചെയ്തു. പല പല വ്യാജ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തിരിക്കുന്ന പണം കണ്ടെത്തിയെടുക്കുക എളുപ്പമല്ല.
Read More:കശ്മീരിന്റെ സംസ്ഥാന പദവി; കേസിൽ കക്ഷിചേരുന്നത് പരിഗണനയിലെന്ന് ഒമർ അബ്ദുള്ള
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.