/indian-express-malayalam/media/media_files/2025/03/20/mAr0JkTthLcDDg6RvCCk.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: സാമ്പത്തികമായി സ്വയംപര്യാപ്തയുള്ള ജീവിതപങ്കാളിക്ക് ജീവനാംശം അനുവദിക്കാൻ കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി. ഇന്ത്യൻ റെയിൽവേയിൽ ട്രാഫിക് സർവീസിൽ ഗ്രൂപ്പ് 'എ' ഉദ്യോഗസ്ഥയായ സ്ത്രീ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിധി. ജസ്റ്റിസുമാരായ അനിൽ ക്ഷേത്രർപാൽ, ഹരീഷ് വൈദ്യനാഥൻ ശങ്കർ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്.
വ്യക്തികളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനോ സമ്പുഷ്ടമാക്കുന്നതിനോ ഉള്ള ഉപകരണമായല്ല, മറിച്ച് സാമൂഹിക നീതിക്ക് വേണ്ടിയാണ് സ്ഥിരം ജീവനാംശം നല്‍കുന്നതെന്ന് കോടതി വ്യക്തമാക്കി. ജീവനാംശം തേടുന്ന വ്യക്തി സാമ്പത്തിക സഹായത്തിന്റെ യഥാർത്ഥ ആവശ്യം തെളിയിക്കണമെന്ന് നിയമം അനുശാസിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
Also Read: ഡൽഹിയിൽ എംപിമാരുടെ ഫ്ലാറ്റിൽ വൻ തീ പിടിത്തം; തീയണയ്ക്കാൻ തീവ്രശ്രമം
ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 25 പ്രകാരം, കക്ഷികളുടെ വരുമാനവും വരുമാന ശേഷിയും സ്വത്തും പെരുമാറ്റവും മറ്റു പ്രസക്തമായ സാഹചര്യങ്ങളും കണക്കിലെടുത്ത് ജീവനാംശം അനുവദിക്കാൻ കോടതികൾക്ക് വിവേചനാധികാരം ഉണ്ടെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
Also Read: ജനവാസ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണം അധാർമികവും ക്രൂരവും; അപലപിച്ച് റാഷിദ് ഖാൻ
2010 ൽ വിവാഹിതരായ അഭിഭാഷന്റെയും റെയിൽവേ ഉദ്യോഗസ്ഥയുടെയും വിവാഹ മോചന കേസാണ് കോടതി പരിഗണിച്ചത്. ഭാര്യയുടെ ക്രൂരത ഉന്നയിച്ച് ഭര്‍ത്താവ് കോടതിയെ സമീപിച്ചതോടെ, 2023 ഓഗസ്റ്റിൽ കുടുംബ കോടതി ഇരുവർക്കും വിവാഹം മോചനം അനുവദിച്ചിരുന്നു. എന്നാൽ, വിവാഹ മോചനത്തിനു ശേഷവും, ജീവനാംശവും നഷ്ടപരിഹാരവും വേണമെന്ന് ആവശ്യപ്പെട്ട് സ്ത്രീ ഹർജി സമർപ്പിച്ചു. ആവശ്യം കുടുംബ കോടതി നിരസിച്ചതോടെയാണ് സ്ത്രീ ഹൈക്കോടതിയെ സമീപിച്ചത്.
Read More: പിഎൻബി വായ്പ തട്ടിപ്പ്: രത്‌നവ്യാപാരി മെഹുൽ ചോക്സിയെ ഇന്ത്യക്ക് കൈമാറാൻ അനുമതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.