scorecardresearch

ഡൽഹിയിൽ എംപിമാരുടെ ഫ്ലാറ്റിൽ വൻ തീ പിടിത്തം; തീയണയ്ക്കാൻ തീവ്രശ്രമം

ഡൽഹിയിലെ ബാബ ഖരക് സിംഗ് മാർഗിലെ കാവേരി അപ്പാർട്ടുമെന്റുകളിലാണ് തീ പിടിത്തമുണ്ടായത്

ഡൽഹിയിലെ ബാബ ഖരക് സിംഗ് മാർഗിലെ കാവേരി അപ്പാർട്ടുമെന്റുകളിലാണ് തീ പിടിത്തമുണ്ടായത്

author-image
WebDesk
New Update
Fire breaks out MP flats

ചിത്രം: സ്ക്രീൻഗ്രാബ്

ഡൽഹി: രാജ്യ തലസ്ഥാനത്തെ എംപിമരുടെ ഫ്ലാറ്റുകളിൽ വൻ തീപിടിത്തം. ഡൽഹിയിലെ ബാബ ഖരക് സിംഗ് മാർഗിലെ കാവേരി അപ്പാർട്ടുമെന്റുകളിലാണ് തീ പിടിത്തമുണ്ടായത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.

Advertisment

അഗ്നിരക്ഷാസേനയുടെ നിരവധി യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. തീ അണയ്ക്കാൻ തീവ്രശ്രമം തുടരുകയാണ്. അപ്പാർട്ട്മെന്റ് കെട്ടിടങ്ങളിൽ നിന്ന് കട്ടിയുള്ള കറുത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Also Read: ജനവാസ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണം അധാർമികവും ക്രൂരവും; അപലപിച്ച് റാഷിദ് ഖാൻ

Advertisment

അപകടത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ട്. ദീപാവലിയോട് അനുബന്ധിച്ച് കുട്ടികൾ പടക്കം പൊട്ടിച്ചതിൽ നിന്നോ, ഷോർട്ട് സർക്യൂട്ടിലൂടെയോ തീ പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിലെ ഫർണീച്ചറുകളടക്കം നിരവധി സാധനങ്ങൾ കത്തി നശിച്ചതായാണ് റിപ്പോർട്ട്.

Read More: പിഎൻബി വായ്പ തട്ടിപ്പ്: രത്‌നവ്യാപാരി മെഹുൽ ചോക്സിയെ ഇന്ത്യക്ക് കൈമാറാൻ അനുമതി

Delhi Fire Accident

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: