scorecardresearch

കശ്മീരിന്റെ സംസ്ഥാന പദവി; കേസിൽ കക്ഷിചേരുന്നത് പരിഗണനയിലെന്ന് ഒമർ അബ്ദുള്ള

സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനുള്ള നിയമപോരാട്ടത്തിൽ പങ്കുചേരാൻ തനിക്ക് സവിശേഷമായ സ്ഥാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു

സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനുള്ള നിയമപോരാട്ടത്തിൽ പങ്കുചേരാൻ തനിക്ക് സവിശേഷമായ സ്ഥാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു

author-image
WebDesk
New Update
news

ഒമർ അബ്ദുള്ള

ശ്രീനഗർ: ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജികളിൽ കക്ഷി ചേരുന്ന കാര്യം പരിഗണനയില്ലെന്ന് ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. ഇതിനുള്ള സാധ്യതകൾ താൻ പരിശോധിച്ചുവരികയാണെന്നും ഒമർ അബ്ദുള്ള പറഞ്ഞു.

Advertisment

ജമ്മു കശ്മീർ മുഖ്യമന്ത്രി എന്ന നിലയിൽ ഈ കേസിൽ കക്ഷിയാകാനുള്ള സാധ്യതയെക്കുറിച്ച് ജമ്മു കശ്മീർ, ഡൽഹി എന്നിവിടങ്ങളിലെ വളരെ മുതിർന്ന അഭിഭാഷകരുമായി ഞാൻ ചർച്ച നടത്തിയിട്ടുണ്ട്. കേന്ദ്രഭരണ പ്രദേശമായി കശ്മീർ തുടരുന്നതിലെ ദോഷങ്ങൾ മറ്റാർക്കും മനസ്സിലാകുന്നില്ല- ഒമർ അബ്ദുള്ള പറഞ്ഞു.

Also Read:ബിഹാർ തിരഞ്ഞെടുപ്പ്; മഹാസഖ്യത്തിൽ വിള്ളൽ, ജെഎംഎം ഒറ്റയ്ക്ക് മത്സരരിക്കും

സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനുള്ള നിയമപോരാട്ടത്തിൽ പങ്കുചേരാൻ തനിക്ക് സവിശേഷമായ സ്ഥാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഒന്നിലധികം ഹർജികളിൽ മറുപടി നൽകാൻ ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയും ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും അടങ്ങുന്ന ബെഞ്ച് കേന്ദ്രത്തിന് നാല് ആഴ്ച സമയം നൽകിയിരിക്കുകയാണ്.

Advertisment

Also Read:ബിഹാർ തിരഞ്ഞെടുപ്പ്; സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപിയും ജെഡിയുവും

അതേസമയം, സംസ്ഥാന പദവി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമായ ലഡാക്കിൽ വീണ്ടും നിരോധനജ്ഞാന പുറപ്പെടുവിച്ചു. . റാലികൾ, ഒത്തു കൂടൽ എന്നിവ നിരോധിച്ചു കൊണ്ടാണ് ഉത്തരവ്. ഇന്ന് നിശബ്ദ പ്രതിഷേധം പ്രഖ്യാപിച്ചിരിക്കെയാണ് നടപടി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണങ്ങൾ തുടരും. ഉച്ചഭാഷിണികൾ ഉപയോഗിക്കരുതെന്നും പ്രകോപന പ്രസ്താവനകൾ ഇറക്കരുത് എന്നും ഉത്തരവിൽ.

Also Read:സ്വയംപര്യാപ്തരായ ജീവിതപങ്കാളിക്ക് ജീവനാംശം നൽകാനാകില്ല: ഡൽഹി ഹൈക്കോടതി

സെപ്റ്റംബർ 24 ലെ സംഘർഷത്തെ തുടർന്ന് പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ രണ്ട് ദിവസം മുമ്പ് പിൻവലിച്ചിരുന്നു. അതേസമയം നാലുപേർ മരണപ്പെടാൻ ഇടയായ ലഡാക്ക് സംഘർഷത്തിൽ മൂന്നംഗ ജുഡീഷ്യൽ കമ്മീഷനെ കേന്ദ്ര സർക്കാർ നിയമിച്ചിരുന്നു. മുൻ സെഷൻസ് ജഡ്ജി മോഹൻ സിങ് പരിഹാർ, ഐഎഎസ് ഉദ്യോഗസ്ഥൻ തുഷാർ ആനന്ദ് എന്നിവരാണ് ജുഡീഷ്യൽ കമ്മീഷനിലെ മറ്റ് അംഗങ്ങൾ.

Read More:ഡൽഹിയിൽ എംപിമാരുടെ ഫ്ലാറ്റിൽ വൻ തീ പിടിത്തം; തീയണയ്ക്കാൻ തീവ്രശ്രമം

Jammu Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: