scorecardresearch

ജിഎസ്ടി പരിഷ്‌കരണം സമ്പദ് വ്യവസ്ഥക്ക് ഉത്തേജകം; നാനാതുറകളിലും വികസന കുതിപ്പെന്ന് കേന്ദ്ര സർക്കാർ

നികുതി പരിഷ്‌കാരങ്ങൾ അവശ്യ വസ്തുക്കളുടെയും സേവനങ്ങളുടെയും ചെലവ് കുറയ്ക്കുന്നതും ആഭ്യന്തര ഉത്പാദനം ത്വരിതപ്പെടുത്തുന്നതും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും എങ്ങനെയെന്ന് മന്ത്രിമാർ വിശദീകരിച്ചു

നികുതി പരിഷ്‌കാരങ്ങൾ അവശ്യ വസ്തുക്കളുടെയും സേവനങ്ങളുടെയും ചെലവ് കുറയ്ക്കുന്നതും ആഭ്യന്തര ഉത്പാദനം ത്വരിതപ്പെടുത്തുന്നതും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും എങ്ങനെയെന്ന് മന്ത്രിമാർ വിശദീകരിച്ചു

author-image
WebDesk
New Update
gst

ജിഎസ്ടി പരിഷ്‌കരണം നാനാതുറകളിലും വികസന കുതിപ്പെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ജിഎസ്ടി നിരക്ക് കുറയ്ക്കൽ ഉപഭോക്താക്കൾക്ക് നേരിട്ട് ഗുണം ചെയ്യുന്നുണ്ടെന്ന് കേന്ദ്ര മന്ത്രിമാർ. ധൻതേരാസ് ഉത്സവത്തിനോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന സംയുക്ത പത്രസമ്മേളനത്തിലായിരുന്നു പ്രതികരണം. ജിഎസ്ടി ബചത് ഉത്സവത്തിന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ, പിയൂഷ് ഗോയൽ, അശ്വിനി വൈഷ്ണവ് എന്നിവർ പങ്കെടുത്തു.

Advertisment

Also Read:ബിഹാർ തിരഞ്ഞെടുപ്പ്; മഹാസഖ്യത്തിൽ വിള്ളൽ, ജെഎംഎം ഒറ്റയ്ക്ക് മത്സരരിക്കും

നികുതി പരിഷ്‌കാരങ്ങൾ അവശ്യ വസ്തുക്കളുടെയും സേവനങ്ങളുടെയും ചെലവ് കുറയ്ക്കുന്നതും ആഭ്യന്തര ഉത്പാദനം ത്വരിതപ്പെടുത്തുന്നതും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും എങ്ങനെയെന്ന് മന്ത്രിമാർ വിശദീകരിച്ചു. ജനങ്ങൾക്ക് കൂടുതൽ നേട്ടങ്ങൾ നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.

ഈ പരിഷ്‌കാരങ്ങൾ 20 ലക്ഷം കോടി രൂപയുടെ അധിക ഉപഭോഗം വർധിപ്പിക്കുമെന്ന് സർക്കാർ വിശ്വസിക്കുന്നു. ജിഎസ്ടി നിരക്ക് പരിഷ്‌കരണം വെറും ഒരു തിരുത്തൽ മാത്രമാണെന്ന പ്രതിപക്ഷ വാദങ്ങൾക്ക് മറുപടിയായി, ജിഎസ്ടിയുടെ ഗതി നിശ്ചയിച്ചതും അത് വിജയകരമായി നടപ്പിലാക്കിയതും ഞങ്ങളാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.

Advertisment

Also Read:സ്വയംപര്യാപ്തരായ ജീവിതപങ്കാളിക്ക് ജീവനാംശം നൽകാനാകില്ല: ഡൽഹി ഹൈക്കോടതി

പ്രതിപക്ഷം ജിഎസ്ടി അവതരിപ്പിച്ചില്ല. അതിന് ശ്രമിക്കാൻ പോലും ധൈര്യപ്പെട്ടില്ല. ഇന്ന് നമ്മൾ ചെയ്യുന്നത് ഒരു തിരുത്തലല്ല. മറിച്ച് ഉചിതമായ ഒരു തീരുമാനമാണെന്നും' അവർ കൂട്ടിച്ചേർത്തു. ജനങ്ങൾക്ക് കൂടുതൽ നേട്ടങ്ങൾ നൽകുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ള, കേന്ദ്ര സർക്കാരും ജിഎസ്ടി കൗൺസിലും തമ്മിലുള്ള സഹകരണത്തിന്റെ മനോഭാവത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. നികുതി നിരക്കുകൾ കുറയ്ക്കുന്നത് ഉപഭോക്താക്കൾക്ക് പ്രയോജനം ചെയ്യുന്നതിനാണെന്നും അവർ കൂട്ടിച്ചേർത്തു.

സെപ്റ്റംബർ 22 മുതൽ എല്ലാ ഇനങ്ങളുടെയും സോണൽ തലങ്ങളിൽ നിന്ന് ഞങ്ങൾക്ക് വിവരങ്ങൾ ലഭിച്ചുവരുന്നു. എന്നിരുന്നാലും പുതുക്കിയ നികുതി ഘടനയുടെ ആനുകൂല്യങ്ങൾ അന്തിമ ഉപഭോക്താക്കളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ 54 ഉത്പന്നങ്ങളുടെ വില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ് എന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.

Also Read:ഡൽഹിയിൽ എംപിമാരുടെ ഫ്ലാറ്റിൽ വൻ തീ പിടിത്തം; തീയണയ്ക്കാൻ തീവ്രശ്രമം

അടുത്ത ജിഎസ്ടി പരിഷ്‌കരണ കാലയളവിൽ തെരഞ്ഞെടുത്ത 54 ഉത്പന്നങ്ങൾ ധനകാര്യ മന്ത്രാലയത്തിലെ റവന്യൂ വകുപ്പ് സജീവമായി നിരീക്ഷിച്ചുവരികയാണ്. ബിസിനസ് മേഖലയിലെ ജിഎസ്ടി മാറ്റം ആവശ്യപ്പെട്ട്, ഉപഭോക്തൃ കാര്യ വകുപ്പിന് ആകെ 3169 പരാതികൾ ലഭിച്ചതായി നിർമ്മല സീതാരാമൻ പറഞ്ഞു. ഇതിൽ 3,075 പരാതികൾ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസിന്റെ നോഡൽ ഓഫിസർമാർക്ക് അയച്ചിട്ടുണ്ട്. അതേസമയം 94 പരാതികൾ ഇതിനകം പരിഹരിച്ചു എന്നും അവർ വ്യക്തമാക്കി.

Read More:കശ്മീരിന്റെ സംസ്ഥാന പദവി; കേസിൽ കക്ഷിചേരുന്നത് പരിഗണനയിലെന്ന് ഒമർ അബ്ദുള്ള

Modi Government Gst

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: