/indian-express-malayalam/media/media_files/2025/09/24/trump3352-2025-09-24-19-35-32.jpg)
Gaza Peace Summit Updates
Gaza Peace Summit Updates:ന്യൂയോർക്ക്: ഗാസ യുദ്ധം അവസാനിപ്പിക്കാൻ അടുത്തിടെ ഒപ്പുവെച്ച സമാധാനകരാർ പാലിക്കാൻ ഹമാസ് തയ്യാറായില്ലെങ്കിൽ വീണ്ടും യുദ്ധം ആരംഭിക്കാൻ ഇസ്രായേലിന് പച്ചക്കൊടി നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സിഎൻഎന്നിനോട് സംസാരിക്കവേയാണ് ട്രംപ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
ഗാസ സമാധാന കരാർ പാലിക്കുന്നതിൽ ഹമാസ് പരാജയപ്പെട്ടെന്ന് അടുത്തിടെ ഇസ്രായേൽ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ട്രംപിന്റെ പ്രതികരണം ഉണ്ടായത്. "സമാധാക്കരാർ ഹമാസ് പാലിക്കണം. ഇല്ലെങ്കിൽ, സൈനിക ആക്രമണം പുനരാരംഭിക്കാൻ ബെഞ്ചമിൻ നെതന്യാഹുവിന് അനുമതി നൽകിയേക്കും".- ട്രംപ് വ്യക്തമാക്കി.
Also Read:കാത്തിരിപ്പിനൊടുവിൽ സമാധാനത്തിലേക്ക്; ഗാസയിൽ ബന്ദികളുടെ കൈമാറ്റം തുടങ്ങി
അതേസമയം, ഹമാസ് കൈമാറിയ നാല് മൃതദേഹങ്ങളിൽ ഒന്ന് ബന്ദിയുടേതല്ലെന്ന് ആരോപണവുമായി ഇസ്രായേൽ പ്രതിരോധ സേന രംഗത്തെത്തി. ഹമാസ് റെഡ് ക്രോസിന് കൈമാറിയ മൃതദേഹങ്ങളിലൊന്ന് ബന്ദികളുടേതല്ലെന്നാണ് ഇസ്രായേൽ സൈന്യം പറയുന്നത്.
Also Read:സമാധാനം പ്രഖ്യാപനത്തിൽ ഒതുങ്ങുമോ പലസ്തീനിലെ ജനപ്രിയ നേതാവിനെ മോചിപ്പിക്കാൻ കഴിയില്ലെന്ന് ഇസ്രയേൽ
സമാനരീതിയിലുള്ള ആരോപണവുമായി ഹമാസും രംഗത്തെത്തിയിട്ടുണ്ട്.ഇസ്രയേൽ വിട്ടുകൊടുത്ത 90 പലസ്തീനികളുടെ മൃതദേഹങ്ങളിൽ പലതിലും ക്രൂര മർദ്ദനത്തിന്റെ പാടുകളുണ്ടെന്ന് റിപ്പോർട്ട്. പീഡനത്തിന്റെ തെളിവുകൾ, വധശിക്ഷ, വെടിയേറ്റ പാടുകൾ തുടങ്ങിയവ മൃതദേഹങ്ങളിൽ കാണാമെന്ന് റെഡ് ക്രോസിൽ നിന്നും മൃതദേഹങ്ങൾ ഏറ്റുവാങ്ങിയ ഖാൻ യൂനിസിലെ നാസ്സർ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. മൃതദേഹങ്ങളൊന്നും തിരിച്ചറിയാൻ സാധിച്ചില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി.
Also Read:ഗാസ സമാധാന കരാര്‍ പ്രാബല്യത്തില്‍; നിലവിൽ വന്നത് കരാറിന്റെ ആദ്യഘട്ടം
നിലവിൽ വെടിനിർത്തൽ കരാറിന് ശേഷവും ഗാസയിൽ ഇസ്രയേലിന്റെ ആക്രമണങ്ങൾ തുടരുകയാണ്. അധിനിവേശ വെസ്റ്റ് ബാങ്കിലെ നബ്ലസിൽ കടന്നു കയറി ഇസ്രയേൽ സൈന്യം നടത്തിയ റെയ്ഡിൽ രണ്ട് പേർ കൊല്ലപ്പെട്ടെന്ന് വഫ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേൽ നടത്തിയ റെയിഡിനെ തുടർന്നുണ്ടായ ആക്രമണത്തിൽ നാല് കുട്ടികൾ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. സ്ഥലത്തെ ഒരു വീട് ഉപരോധിക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തതിന് ശേഷം ഇസ്രയേൽ സേന വെസ്റ്റ് ബാങ്കിൽ നിന്നും പിന്മാറിയെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
Read More:'യുദ്ധങ്ങൾ പരിഹരിക്കുന്നതിൽ എനിക്ക് മിടുക്കുണ്ട്, ഇസ്രയേൽ-ഗാസ അതിൽ എട്ടാമത്തേത്:' ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.