scorecardresearch

മോദിയുമായി വ്യാപാര കരാറിനെപ്പറ്റി സംസാരിച്ചു: ദീപാവലി ആഘോഷത്തിനിടെ ട്രംപിന്റെ പുതിയ വെളിപ്പെടുത്തൽ

ഇന്ത്യൻ ജനതയ്ക്ക് ദീപാവലി ആശംസനേരുന്നതിനൊപ്പം റഷ്യൻ എണ്ണ ഇനി ഇന്ത്യ വാങ്ങില്ലെന്ന് വാദം ട്രംപ് ആവർത്തിച്ചു

ഇന്ത്യൻ ജനതയ്ക്ക് ദീപാവലി ആശംസനേരുന്നതിനൊപ്പം റഷ്യൻ എണ്ണ ഇനി ഇന്ത്യ വാങ്ങില്ലെന്ന് വാദം ട്രംപ് ആവർത്തിച്ചു

author-image
WebDesk
New Update
modi trump

മോദിയുമായി വ്യാപാര കരാറിനെപ്പറ്റി സംസാരിച്ചെന്ന് ട്രംപ്

ന്യൂയോർക്ക്: ഇന്ത്യ- അമേരിക്ക വ്യാപാരക്കരാറിനെപ്പറ്റി താൻ നരേന്ദ്ര മോദിയുമായി സംസാരിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷത്തിനിടയിലാണ് ട്രംപിന്റെ പുതിയ അവകാശവാദം. ഇന്ത്യൻ ജനതയ്ക്ക് ദീപാവലി ആശംസനേരുന്നതിനൊപ്പം റഷ്യൻ എണ്ണ ഇനി ഇന്ത്യ വാങ്ങില്ലെന്ന് വാദം ട്രംപ് ആവർത്തിച്ചു.

Advertisment

Also Read:ആശങ്ക പങ്കുവെച്ച് ട്രംപ്; യുക്രെയിന് വിജയിക്കാൻ കഴിയുമോയെന്ന് സംശയം

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുന്നത് യുദ്ധത്തിൽ തകർന്ന യുക്രയ്‌നിൽ സമാധാനം സ്ഥാപിക്കാൻ സഹായിക്കുമെന്ന് ട്രംപ് പറഞ്ഞു. "താനും മോദിയും കഴിഞ്ഞ ദിവസം ഫോണിൽ സംസാരിച്ചിരുന്നു. പലകാര്യങ്ങൾ സംസാരിച്ചു. അതിൽ പ്രധാനം വ്യാപാരകരാറിനെപ്പറ്റിയാണ്".- ഓവൽ ഓഫീസിൽ ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. മോദി റഷ്യയിൽ നിന്ന് അധികം എണ്ണ വാങ്ങാൻ പോകുന്നില്ല. ഞാൻ ചെയ്യുന്നതുപോലെ ആ യുദ്ധം അവസാനിക്കുന്നത് കാണാൻ അദ്ദേഹവും ആഗ്രഹിക്കുന്നുവെന്നും ട്രംപ് ആവർത്തിച്ചു.

Also Read:റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തുന്നതുവരെ ഇന്ത്യ ഉയർന്ന താരിഫ് നൽകേണ്ടി വരും: ഡൊണാൾഡ് ട്രംപ്

Advertisment

അതേസമയം, റഷ്യ പിടിച്ചെടുത്ത യുക്രൈന്റെ പ്രദേശങ്ങൾ വിട്ടുകൊടുത്ത് യുദ്ധം അവസാനിപ്പിക്കണമെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയോട് ട്രംപ് ആവശ്യപ്പെട്ടു. വിട്ടുവീഴ്ച്ച ചെയ്ത് യുദ്ധം അവസാനിപ്പിക്കണമെന്നാണ് ട്രംപ് സെലൻസ്‌കിയോട് പറഞ്ഞത്. റഷ്യ മുന്നോട്ടുവെച്ച നിബന്ധനകൾ അംഗീകരിക്കാനും ട്രംപ് ആവശ്യപ്പെട്ടതായാണ് വിവരം.

Also Read: പാക്-അഫ്ഗാൻ സംഘർഷം പരിഹരിക്കാൻ എളുപ്പമെന്ന് ട്രംപ്

അംഗീകരിച്ചില്ലെങ്കിൽ യുക്രൈന് സർവനാശമുണ്ടാകുമെന്ന് പുടിൻ തന്നോട് പറഞ്ഞതായും ട്രംപ് സെലൻസ്‌കിയോട് പറഞ്ഞു. വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ച്ചയ്ക്കിടെയാണ് ട്രംപ് സെലൻസ്‌കിയോട് ഇക്കാര്യം പറഞ്ഞത്. യുഎസിൽ നിന്ന് ദീർഘദൂര മിസൈലുകൾ സ്വന്തമാക്കാമെന്ന പ്രതീക്ഷയുമായി എത്തിയ സെലൻസ്‌കി, മിസൈൽ കിട്ടിയില്ലെങ്കിലും കൂടിക്കാഴ്ച്ച നന്നായിരുന്നുവെന്നാണ് പ്രതികരിച്ചത്. യുക്രൈന് ടോമഹോക്ക് മിസൈലുകൾ നൽകുന്നത് യുദ്ധം വ്യാപിക്കാനിടയാക്കുമെന്ന് കൂടിക്കാഴ്ച്ചയിൽ ട്രംപ് വ്യക്തമാക്കിയിരുന്നു.

Read More:ഹമാസ് സമാധാന കരാർ പാലിച്ചില്ലെങ്കിൽ ഇസ്രായേൽ വീണ്ടും യുദ്ധം ആരംഭിക്കും: ട്രംപ്

Narendra Modi Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: