/indian-express-malayalam/media/media_files/2025/07/07/donald-trump-latest-2025-07-07-11-29-15.jpg)
ഡൊണാൾഡ ട്രംപ
വാഷിങ്ടൺ: പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ സംഘർഷം പരിഹരിക്കാൻ തനിക്ക് എളുപ്പമാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. വെടിനിർത്തൽ ലംഘിച്ച് പാക്കിസ്ഥാൻ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം പരിഹരിക്കുന്നതിൽ തനിക്ക് വിജയം ഉറപ്പെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Also Read:പാക് വ്യോമാക്രമണത്തിൽ 3 അഫ്ഗാൻ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു
യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായുള്ള ഉഭയകക്ഷി ചർച്ചയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'പാക്കിസ്ഥാൻ ആക്രമിച്ചത് എനിക്ക് മനസിലായി, അല്ലെങ്കിൽ അഫ്ഗാനിസ്ഥാനുമായി ഒരു ആക്രമണം നടക്കുന്നുണ്ടെന്ന് അറിയാം. എനിക്കത് പരിഹരിക്കാൻ എളുപ്പമാണ്,' ട്രംപ് പറഞ്ഞു.
Also Read:പാക്-അഫ്ഗാൻ അതിർത്തി സംഘർഷത്തിന് താത്കാലിക വിരാമം; 48 മണിക്കൂർ വെടിനിർത്തൽ
ചർച്ചയ്ക്കിടയിൽ ദശലക്ഷക്കണക്കിന് ജീവൻ രക്ഷിച്ചതായി ട്രംപ് വീണ്ടും അവകാശപ്പെട്ടു. ആളുകൾ കൊല്ലപ്പെടുന്നത് തടയാൻ താൻ ഇഷ്ടപ്പെടുന്നു. ദശലക്ഷക്കണക്കിന് ജീവൻ താൻ രക്ഷിച്ചുവെന്നും ഈ യുദ്ധത്തിലും താൻ വിജയം കൈവരിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.
Also Read:വീണ്ടും പാക്-അഫ്ഗാൻ സൈന്യം ഏറ്റമുട്ടി; സംഘർഷം വടക്കുപടിഞ്ഞാറൻ അതിർത്തിയിൽ
അതേസമയം, അഫ്ഗാനിസ്ഥാനിലെ തീവ്രവാദ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ പുതിയ വ്യോമാക്രമണങ്ങൾ നടത്തിയതായി അവകാശപ്പെട്ടു. രണ്ട് ദിവസത്തെ വെടിനിർത്തൽ നീട്ടിയതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് വസീറിസ്ഥാനിലെ ഒരു സൈനിക താവളത്തിൽ പാകിസ്ഥാൻ ബോംബ് ആക്രമണം ഉണ്ടായത്.
മുമ്പ് ഉണ്ടായ ആക്രമണങ്ങളിൽ രണ്ട് രാജ്യങ്ങളിലുമുള്ള നിരവധി സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു. സാധാരണക്കാരുടെ വീടുകൾ ആക്രമിച്ചു. സംഭവത്തെക്കുറിച്ച് അഫ്ഗാനിസ്ഥാൻ ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല. ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് അഫ്ഗാനിസ്ഥാനിലെ പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തു.
Read More:യുക്രെയ്‌നിലും സമാധാനം പുലരുമോ? ട്രംപ്-പുടിൻ നിർണായക കൂടിക്കാഴ്ച ഹംഗറിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.