/indian-express-malayalam/media/media_files/2025/10/18/afgan-crickters-2025-10-18-09-38-36.jpg)
ആക്രമണത്തിൽ കൊല്ലപ്പെട്ട അഫ്ഗാൻ ക്രിക്കറ്റ് താരങ്ങൾ
കാബൂൾ: പാക്കിസ്ഥാൻ വ്യോമാക്രമണത്തിൽ മൂന്ന് അഫ്ഗാൻ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു. പക്തിക പ്രവിശ്യയിലെ ഉർഗുൻ ജില്ലയിൽ നിന്നുള്ള കബീർ, സിബ്ഗത്തുള്ള, ഹാരൂൺ എന്നീ മൂന്ന് ക്രിക്കറ്റ് താരങ്ങളാണ് പാക് ആക്രമണത്തിൽ മരിച്ചത്. സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുക്കാൻ കളിക്കാർ പക്തിക പ്രവിശ്യയുടെ തലസ്ഥാനമായ ഷരണയിലേക്ക് പോകുമ്പോഴാണ് കൊല്ലപ്പെട്ടത്.
Also Read: പിഎൻബി വായ്പ തട്ടിപ്പ്: രത്‌നവ്യാപാരി മെഹുൽ ചോക്സിയെ ഇന്ത്യക്ക് കൈമാറാൻ അനുമതി
ക്രിക്കറ്റ് താരങ്ങളുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. അഫ്ഗാനിസ്ഥാന്റെ കായിക സമൂഹത്തിനും, കായികതാരങ്ങൾക്കും, ക്രിക്കറ്റ് കുടുംബത്തിനും ഇത് വലിയ നഷ്ടമാണെന്ന് എസിബി പറഞ്ഞു. സംഭവത്തെ തുടർന്ന് നവംബർ അവസാനം പാക്കിസ്ഥാൻ ഉൾപ്പെടുന്ന ത്രിരാഷ്ട്ര ടി20 പരമ്പരയിൽ പങ്കെടുക്കുന്നതിൽ നിന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പിന്മാറാൻ തീരുമാനിച്ചതായും അറിയിച്ചു.
പാക് വ്യോമാക്രമണം സാധാരണക്കാരുടെ വീടുകളെ ലക്ഷ്യമിട്ടായിരുന്നുവെന്ന് പ്രാദേശിക അഫ്ഗാൻ ഉദ്യോഗസ്ഥർ പറഞ്ഞു. "സാധാരണ ജനങ്ങളുടെ മരണനിരക്ക് വളരെ കൂടുതലാണ്. ഇന്നല വ്യോമാക്രമണങ്ങളുടെ എണ്ണം വർധിച്ചു. ഇതിനകം 170 പേർക്ക് പരുക്കേറ്റു, 40 പേർ മരിച്ചു," സ്പിൻ ബോൾഡാക്കിലെ പൊതുജനാരോഗ്യ വിഭാഗം മേധാവി കരിമുള്ള സുബൈർ ആഘയെ ഉദ്ധരിച്ച് ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
Also Read: ഞങ്ങൾ നിങ്ങളോടൊപ്പം; കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടയിൽ ഇന്ത്യക്കാരോട് ഓസ്‌ട്രേലിയ
Statement of Condolence
— Afghanistan Cricket Board (@ACBofficials) October 17, 2025
The Afghanistan Cricket Board expresses its deepest sorrow and grief over the tragic martyrdom of the brave cricketers from Urgun District in Paktika Province, who were targeted this evening in a cowardly attack carried out by the Pakistani regime.
In… pic.twitter.com/YkenImtuVR
Also Read: ബിഹാർ തിരഞ്ഞെടുപ്പ്; ഇന്ത്യ സഖ്യത്തിലും സീറ്റുധാരണ, 61 സീറ്റുകൾ കോൺഗ്രസിന്
ടോളോ ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം, കാണ്ഡഹാറിലെ സ്പിൻ ബോൾഡാക് ജില്ലയിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് റിപ്പോർട്ടുണ്ട്.
Read More: അന്നത്തെ വിദ്യാർഥി ഇന്നത്തെ ശ്രീലങ്കൻ പ്രധാനമന്ത്രി; ഡൽഹി ഹിന്ദുകോളേജിന് ഇത് അപൂർവ്വ നിമിഷം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.