scorecardresearch

ഞങ്ങൾ നിങ്ങളോടൊപ്പം; കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടയിൽ ഇന്ത്യക്കാരോട് ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയയിലെ പ്രധാന നഗരങ്ങളിൽ കുടിയേറ്റക്കാർക്കെതിരെ വ്യാപക പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. ഇന്ത്യക്കാർക്കെതിരെയാണ് പ്രധാനമായും പ്രക്ഷോഭങ്ങൾ നടന്നത്

ഓസ്‌ട്രേലിയയിലെ പ്രധാന നഗരങ്ങളിൽ കുടിയേറ്റക്കാർക്കെതിരെ വ്യാപക പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. ഇന്ത്യക്കാർക്കെതിരെയാണ് പ്രധാനമായും പ്രക്ഷോഭങ്ങൾ നടന്നത്

author-image
WebDesk
New Update
aus min

ആനി അലി (Credit: Divya A)

സിഡ്‌നി: രാജ്യത്ത് കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തമാകുന്നതിനിടെ ഇന്ത്യക്കാർക്ക് പിന്തുണയുമായി ഓസ്‌ട്രേലിയൻ മൾട്ടികൾച്ചറൽ അഫയേഴ്‌സ് മന്ത്രി ആനി അലി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഓസ്‌ട്രേലിയ എന്നും ഇന്ത്യൻ സമൂഹത്തെ സ്വാഗതം ചെയ്യുന്നവരാണെന്നും മന്ത്രി പറഞ്ഞു.

Advertisment

Also Read:ഓസ്‌ട്രേലിയ്ക്ക് പിന്നാലെ ലണ്ടനിലും കുടിയേറ്റ വിരുദ്ധ റാലി; നിരവധി പോലീസുകാർക്ക് പരിക്ക്

കുടിയേറ്റക്കാരോട് വീട്ടിലേക്ക് പോകാൻ പറയുന്ന ആളുകളോട്, ഞാൻ പറയുന്നത്, അവർ താമസിക്കുന്നത് അവരുടെ വീട്ടിലാണ്. ആധൂനിക ഓസ്‌ട്രേലിയ പല തലത്തിലും ഒരുകുടിയേറ്റ രാഷ്ട്രമാണ്. ഓസ്‌ട്രേലിയിൽ താമസിക്കുന്നവരിൽ പലരും വിദേശത്ത് ജനിച്ചവരാണ്. ഞാൻ ഒരു ഓസ്‌ട്രേലിയൻ പൗരനൊപ്പം ഒരു കുടിയേറ്റക്കാരിയും കൂടിയാണ്- ആനി അലി പറഞ്ഞു.

Also Read:ഓസ്‌ട്രേലിയിലെ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം; സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

Advertisment

ഭരണഘടനാ ശിൽപി ബിആർ അംബേദ്കറുടെ ദർശനങ്ങളെ പ്രശംസിച്ചും മന്ത്രി രംഗത്തെത്തി. അംബേദ്കറുടെ ദർശനങ്ങൾ ഇന്ത്യയ്ക്ക് മാത്രമല്ല ലോകത്തെല്ലായിടത്തും പ്രസ്‌കതമാണെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ വംശജർ ഓസ്‌ട്രേലിയയുടെ സമ്പത്ത് വ്യവസ്ഥതിയ്ക്ക് സംഭാവന നൽകിയതിനൊപ്പം രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക ബന്ധങ്ങൾ ദൃഢമാക്കിയെന്നും മന്ത്രി പറഞ്ഞു.

Also Read:ഹമാസ് സമാധാന കരാർ പാലിച്ചില്ലെങ്കിൽ ഇസ്രായേൽ വീണ്ടും യുദ്ധം ആരംഭിക്കും: ട്രംപ്

ഓസ്‌ട്രേലിയയിലെ പ്രധാന നഗരങ്ങളിൽ കുടിയേറ്റക്കാർക്കെതിരെ വ്യാപക പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. ഇന്ത്യക്കാർക്കെതിരെയാണ് പ്രധാനമായും പ്രക്ഷോഭങ്ങൾ നടന്നത്. ഏകദേശം ഒരു ദശലക്ഷത്തിലധികം ഇന്ത്യക്കാരാണ് ഓസ്ട്രേലിയയിൽ ഉള്ളത്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഓസ്‌ട്രേലിയൻ ഭരണകൂടത്തെ തങ്ങളുടെ ആശങ്കകൾ അറിയിച്ചിരുന്നു. അതിനിടയിലാണ് ഓസ്‌ട്രേലിയൻ മന്ത്രിയുടെ പ്രതികരണം.

Read More:യുക്രെയ്‌നിലും സമാധാനം പുലരുമോ? ട്രംപ്-പുടിൻ നിർണായക കൂടിക്കാഴ്ച ഹംഗറിയിൽ

Australia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: