/indian-express-malayalam/media/media_files/2025/10/17/ukaine-wa-2025-10-17-07-46-03.jpg)
Russia-Ukraine war Updates
Russia-Ukraine war Updates:ന്യൂയോർക്ക്: ഗാസ സമാധാന ഉടമ്പടിയ്ക്ക് പിന്നാലെ റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ ചർച്ചകൾ വീണ്ടും സജീവമാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന് ഉടൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനുമായി ഹംഗറിയിൽ വെച്ച് കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് വ്യക്തമാക്കി. പുടിനുമായി ടെലിഫോണിൽ ആശയവിനിമയം നടത്തിയതിന് ശേഷം സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
Also Read:ഗാസയിലെ പോലെ യുക്രെയ്ൻ യുദ്ധവും അവസാനിപ്പിക്കണം; ട്രംപിനോട് സെലൻസ്‌കി
റഷ്യയും യുക്രെയ്‌നും തമ്മിലുള്ള ഈ കുറ്റകരമായ യുദ്ധം അവസാനിപ്പിക്കാൻ വീണ്ടും പുടിനുമായി ചർച്ച നടത്തും. ഹംഗറിയിലെ ബുഡാപെസ്റ്റിൽ അനുയോജ്യമായ ഒരുസ്ഥലത്ത് ഇക്കാര്യത്തിലുള്ള ചർച്ച നടത്തും- ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. അതേസമയം, ചർച്ചയുടെ തീയതി സംബന്ധിച്ചുള്ള കാര്യങ്ങൾ ട്രംപ് പങ്കുവെച്ചില്ല.
Also Read:യുക്രൈയ്‌നിലെ 5000 ചതുരശ്ര കിലോമീറ്റർ പ്രദേശം റഷ്യ കീഴടക്കി: പുടിൻ
ട്രംപ്-പുടിൻ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ നേതൃത്വത്തിലുള്ള യുഎസ് ഉദ്യോഗസ്ഥർ അടുത്ത ആഴ്ച റഷ്യൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. ആ കൂടിക്കാഴ്ച എവിടെ നടക്കുമെന്നതും സംബന്ധിച്ചും അറിയിപ്പുകളില്ല. നേരത്തെ യുദ്ധം അവസാനിപ്പിക്കുന്നതിന് പുടിനുമേൽ സമ്മർദ്ദം ശക്തമാക്കണമെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമർ സെലൻസ്‌കി നേരത്തെ ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ട്രംപിന്റെ നിർണായക നീക്കം.
Also Read: യുക്രൈനിൽ കനത്ത മിസൈൽ ആക്രമണവുമായി റഷ്യ; അഞ്ച് മരണം
അതേസമയം, ഗാസ സമാധാനകരാറിന് പിന്നാലെയും ഹമാസിന് മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തി. ഗാസയിൽ മനുഷ്യക്കുരുതി തുടർന്നാൽ ഹമാസിനെ ഉന്മൂലനം ചെയ്യുകയല്ലാതെ വേറെ മാർഗമില്ലെന്ന് ട്രംപ് പറഞ്ഞു. ഹമാസ് നടത്തുന്ന കൊലപാതകങ്ങൾ സമാധാനക്കരാറിന്റെ ഭാഗമല്ലെന്നും ഗാസയിൽ എതിർ സംഘാംഗങ്ങളെ വധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ട്രംപ് വ്യക്തമാക്കി.
വെടിനിർത്തൽ കരാർ ഹമാസ് ലംഘിച്ചാൽ സൈനിക നടപടി പുനരാരംഭിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന്് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഹമാസ് നിരായുധീകരിച്ചില്ലെങ്കിൽ എന്തു സംഭവിക്കുമെന്ന ചോദ്യത്തിന് താൻ ഒരു വാക്ക് പറഞ്ഞാൽ ഇസ്രയേൽ സൈന്യത്തിന് തെരുവുകളിലേക്ക് ഇറങ്ങുമെന്നും ട്രംപ് പറഞ്ഞിരുന്നു.
Read More:ഹമാസ് സമാധാന കരാർ പാലിച്ചില്ലെങ്കിൽ ഇസ്രായേൽ വീണ്ടും യുദ്ധം ആരംഭിക്കും: ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.