/indian-express-malayalam/media/media_files/2025/09/06/randhir-jaiswal-2025-09-06-09-15-03.jpg)
രൺധീർ ജയ്‌സ്വാൾ
ന്യുഡൽഹി: ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാരെ ലക്ഷ്യം വെച്ചുള്ള കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങൾ ഇന്ത്യ സൂഷ്മമായി നിരക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഓസ്‌ട്രേലിയൻ ഭരണകൂടവുമായി സ്ഥിതിഗതികൾ വിലയിരുത്തിയെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
Also Read:ഇന്ത്യ ചൈനീസ് പക്ഷത്തായെന്ന് കരുതുന്നില്ല; മോദിയുമായി നല്ല ബന്ധം: നിലപാട് മയപ്പെടുത്തി ട്രംപ്
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ നല്ല ബന്ധം പുലർത്തുന്ന രാജ്യങ്ങളാണ്. ഓസ്‌ട്രേലിയയിലെ ഇന്ത്യക്കാർക്കെതിരെയുള്ള പ്രക്ഷോഭങ്ങൾ സൂഷ്മമായി നിരീക്ഷിക്കുന്നുണ്ട്. വിദേശത്തുള്ള എല്ലാ ഇന്ത്യക്കാരുടെയും ക്ഷേമം ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബന്ധരാണ്. നിലവിലെ ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങൾ അവിടുത്തെ ഭരണകൂടവുമായും പ്രവാസികളുമായും ചർച്ചചെയ്തു- രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
Also Read:ഇന്ത്യയ്ക്കും റഷ്യയ്ക്കുമെതിരെ വീണ്ടും ട്രംപ്; ഇരുണ്ട ചൈനാ പക്ഷത്തേക്ക് ഇരുവരും മാറിയെന്ന് വിമർശനം
ഓസ്ട്രേലിയയിലെ പ്രധാന നഗരങ്ങളിൽ ഞായറാഴ്ച കുടിയേറ്റക്കാർക്കെതിരെ വ്യാപക പ്രതിഷേധങ്ങൾ നടന്നിരുന്നു. ഇന്ത്യക്കാർക്കെതിരെയാണ് പ്രധാനമായും പ്രക്ഷോഭങ്ങൾ നടന്നത്. ഏകദേശം ഒരു ദശലക്ഷത്തിലധികം ഇന്ത്യക്കാരാണ് ഓസ്‌ട്രേലിയയിൽ ഉള്ളത്.
Also Read:മോദി-ഷി-പുടിൻ കൂടിക്കാഴ്ചയ്ക്കു പിന്നാലെ, ഇന്ത്യയുമായുള്ള വ്യാപാരം ഏകപക്ഷീയ ദുരന്തമെന്ന് ട്രംപ്
പ്രതിഷേധങ്ങൾ നടക്കുന്നതിന് മുമ്പ്, ഇന്ത്യൻ ഹൈക്കമ്മീഷൻ തങ്ങളുടെ ആശങ്കകൾ ഓസ്ട്രേലിയൻ സർക്കാരിനെ അറിയിച്ചിരുന്നുവെന്ന് ജയ്സ്വാൾ പറഞ്ഞു.ഓസ്ട്രേലിയയിലെ വൈവിധ്യമാർന്ന സമൂഹങ്ങൾക്ക് പ്രതിഷേധങ്ങൾ ആശങ്കാജനകമാണെന്ന് ഓസ്ട്രേലിയൻ സർക്കാർ സമ്മതിച്ചെന്നും ജയ്‌സ്വാൾ പറഞ്ഞു. വൈവിധ്യം ശക്തിയാണെന്ന് ഇന്ത്യ ഉറച്ചു വിശ്വസിക്കുന്നു. ഓസ്ട്രേലിയയുമായുള്ള ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തത്തെ ഞങ്ങൾ വിലമതിക്കുന്നുവെന്ന് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
Read More: ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരും: നിർമല സീതാരാമൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.