scorecardresearch

ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരും: നിർമല സീതാരാമൻ

റഷ്യൻ എണ്ണയായാലും മറ്റെന്തായാലും, നമ്മുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ സ്ഥലത്ത് നിന്ന് വാങ്ങുക എന്നതാണ് ഇന്ത്യയുടെ തീരുമാനമെന്നും ധനമന്ത്രി വ്യക്തമാക്കി

റഷ്യൻ എണ്ണയായാലും മറ്റെന്തായാലും, നമ്മുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ സ്ഥലത്ത് നിന്ന് വാങ്ങുക എന്നതാണ് ഇന്ത്യയുടെ തീരുമാനമെന്നും ധനമന്ത്രി വ്യക്തമാക്കി

author-image
WebDesk
New Update
Nirmala Sitharaman

നിർമല സീതാരാമൻ

ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരുമെന്ന് വ്യക്തമാക്കി ധനമന്ത്രി നിർമല സീതാരാമൻ.ട്രംപ് ഭരണകൂടം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ 50 ശതമാനം തീരുവയുടെ ആഘാതം അടുത്തിടെ പ്രഖ്യാപിച്ച ചരക്ക് സേവന നികുതി (ജിഎസ്ടി) പരിഷ്‌കാരങ്ങൾ വഴി ഒരു പരിധിവരെ നികത്തപ്പെടുമെന്നും ധനമന്ത്രി പറഞ്ഞു. സിഎൻഎൻ ന്യൂസ് 18ന് നൽകിയ അഭിമുഖത്തിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത. 

Advertisment

Also Read:ട്രംപിന്റെ ഉപദേഷ്ടാവിന്റെ പ്രസ്താവനയെ തള്ളി ഇന്ത്യ; ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രാലയം

" റഷ്യൻ എണ്ണയായാലും മറ്റെന്തായാലും, നമ്മുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ സ്ഥലത്ത് നിന്ന് വാങ്ങുക എന്നതാണ് ഇന്ത്യയുടെ തീരുമാനം. ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ ഉപഭോക്താവാണ് ഇന്ത്യ. രാജ്യത്ത് ആവശ്യമായ എണ്ണയുടെ 88 ശതമാനവും നമ്മൾ ഇറക്കുമതി ചെയ്യുന്നതാണ്. റഷ്യയിൽ നിന്ന് വിലക്കുറവിൽ എണ്ണ ഇറക്കുമതി ചെയ്യാൻ തുടങ്ങിയത് കോടിക്കണക്കിന് വിദേശനാണ്യം ലാഭിക്കാൻ രാജ്യത്തിനെ സഹായിച്ചു." - നിർമല സീതാരാമൻ പറഞ്ഞു. 

Also Read:ഇന്ത്യയ്ക്കും റഷ്യയ്ക്കുമെതിരെ വീണ്ടും ട്രംപ്; ഇരുണ്ട ചൈനാ പക്ഷത്തേക്ക് ഇരുവരും മാറിയെന്ന് വിമർശനം

Advertisment

ഏറ്റവും ലാഭത്തിൽ എണ്ണ ലഭിക്കുന്നിടത്ത് നിന്ന് അവ വാങ്ങുകയെന്നതാണ് സർക്കാരിന്റെ നയമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി. നിലവിൽ റഷ്യൻ എണ്ണയ്ക്ക് ഉപരോധങ്ങളൊന്നുമില്ല. സാമ്പത്തികമായും വാണിജ്യപരമായും ലാഭകരമായി നിലനിൽക്കുന്നിടത്തോളം കാലം റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുമെന്നും ധനമന്ത്രി പറഞ്ഞു.

ജിഎസ്ടി പരിഷ്‌കരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ട് മാസം മുമ്പ് ആവശ്യപ്പെട്ടിരുന്നെന്നും നിർമല സീതാരാമൻ പറഞ്ഞു.പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ വെച്ച് ഈ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ എട്ട് മാസം മുമ്പ് അദ്ദേഹം എന്നെ വിളിച്ച് ജിഎസ്ടി എങ്ങനെ ലളിതമാക്കാമെന്ന് ദീർഘനേരം സംസാരിച്ചു. ബഡ്ജറ്റിന് ശേഷം വീണ്ടും ഓർമ്മിപ്പിച്ചുവെന്നും നിർമല സീതാരാമൻ പറഞ്ഞു.

Also Read:ട്രംപിന്റെ താരിഫ് പ്രഖ്യാപനം; തിളക്കം മങ്ങി സൂറത്തിലെ ഡയമണ്ട് കയറ്റുമതി

ചെറിയ സംരംഭകർക്ക് പോലും എളുപ്പത്തിൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കണം. അതുപോലെ സാധാരണക്കാരോടും നികുതി കൃത്യമായി അടയ്ക്കുന്നവരോടും ബഹുമാനമുണ്ടാകണം. ഈ നികുതി ഓരോ പൗരന്റെയും ജീവിതത്തെ ബാധിക്കുന്നതാണ്. അതിനാൽ നമ്മൾ കൂടുതൽ സംവേദനക്ഷമതയോടെ പെരുമാറണമെന്നും പ്രധാനമന്ത്രി പറഞ്ഞതായി ധനമന്ത്രി വ്യക്തമാക്കി.

Read More:സിംഗപ്പൂർ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി: നരേന്ദ്ര മോദി

Nirmala Sitharaman

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: