scorecardresearch

ട്രംപിന്റെ ഉപദേഷ്ടാവിന്റെ പ്രസ്താവനയെ തള്ളി ഇന്ത്യ; ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രാലയം

യുക്രെയിൻ യുദ്ധം മോദിയുടെ യുദ്ധമാണെന്നാണ് പീറ്റർ നവാറോ വിശേഷിപ്പിച്ചത. ഇതിനെതിരെയാണ് ഇന്ത്യ ശക്തമായി പ്രതികരിച്ചത്

യുക്രെയിൻ യുദ്ധം മോദിയുടെ യുദ്ധമാണെന്നാണ് പീറ്റർ നവാറോ വിശേഷിപ്പിച്ചത. ഇതിനെതിരെയാണ് ഇന്ത്യ ശക്തമായി പ്രതികരിച്ചത്

author-image
WebDesk
New Update
india us11

പീറ്റർ നവാറോ,  രൺധീർ ജയ്‌സ്വാൾ

ന്യുഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാണിജ്യ ഉപദേഷ്ടാവ് പീറ്റർ നവാറോ നരേന്ദ്ര മോദിയ്‌ക്കെതിരെ നടത്തിയ പ്രസ്താവനയിൽ ആഞ്ഞടിച്ച് ഇന്ത്യ. തെറ്റിദ്ധരിപ്പിക്കുന്നതും നിരുത്തരവാദിത്വപരവുമായ പ്രസ്താവനയാണ് പീറ്റർ നവാറോയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. യുക്രെയിൻ യുദ്ധം മോദിയുടെ യുദ്ധമാണെന്നാണ് പീറ്റർ നവാറോ വിശേഷിപ്പിച്ചത. ഇതിനെതിരെയാണ് ഇന്ത്യ ശക്തമായി പ്രതികരിച്ചത്. 

Advertisment

Also Read:ഇന്ത്യയ്ക്കും റഷ്യയ്ക്കുമെതിരെ വീണ്ടും ട്രംപ്; ഇരുണ്ട ചൈനാ പക്ഷത്തേക്ക് ഇരുവരും മാറിയെന്ന് വിമർശനം

ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയിലെ സഹകരണം മുന്നോട്ടു കൊണ്ടു പോകണം എന്ന നിലപാടിൽ ഇന്ത്യ ഉറച്ചു നിൽക്കുന്നു. എന്നാൽ ഇത് പരസ്പര ബഹുമാനത്തിൻറെ അടിസ്ഥാനത്തിൽ ആയിരിക്കണം. ട്രംപിൻറെ വാണിജ്യ ഉപദേഷ്ടാവ് പീറ്റർ നവാറോയുടെ പ്രസ്താവനയെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇന്ത്യയുടെ ചൈന ബന്ധത്തെപ്പറ്റിയുള്ള ട്രംപിൻറെ പുതിയ പരാമർശത്തെപ്പറ്റി വിദേശകാര്യ മന്ത്രാലയ വക്താവ് പ്രതികരിച്ചില്ല. ട്രംപിൻറെ പ്രസ്താവനയോട് തൽക്കാലം പ്രതികരിക്കുന്നില്ലെന്ന് രൺധീർ ജയ്‌സ്വാൾ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. ഇരുണ്ട ദൂരൂഹ ചൈനീസ് പക്ഷത്തേക്ക് ചേർന്ന ഇന്ത്യയ്ക്കും റഷ്യയ്ക്കും സമൃദ്ധ ഭാവി ആശംസിക്കുന്നു എന്നായിരുന്നു ട്രംപിൻറെ പരിഹാസ വാക്കുകൾ.

Advertisment

Also Read:ഏകാധിപത്യ ഭാഷ വേണ്ട; ഇന്ത്യയെയും ചൈനയെയും ഭീഷണിപ്പെടുത്താൻ ശ്രമിക്കരുത്: ട്രംപിന് മുന്നറിയിപ്പുമായി പുടിൻ

ഒരമേരിക്കൻ പ്രസിഡൻറും ഇന്ത്യയ്‌ക്കെതിരെ അടുത്ത കാലത്തൊന്നും നടത്താത്ത പ്രസ്താവനയാണിത്. നരേന്ദ്ര മോദിയും ഷി ജിൻപിങും പുടിനും ഒന്നിച്ചു നില്ക്കുന്നതിൻറെ ചിത്രം നൽകിക്കൊണ്ടാണ് ട്രംപ് മൂന്ന് രാജ്യങ്ങളെയും പരിഹസിക്കുന്നത്.

രണ്ടു രാജ്യങ്ങളും സുതാര്യമല്ലാത്ത ചൈനയുടെ പക്ഷത്തേക്ക് മാറി എന്ന സന്ദേശമാണ് തൻറെ സഖ്യകക്ഷികൾക്ക് ട്രംപ് നൽകുന്നത്. മൂന്ന് രാജ്യങ്ങൾക്കും ഒന്നിച്ച് നീണ്ട സമൃദ്ധ ഭാവിയുണ്ടാകട്ടെ എന്നും ട്രംപ് പറയുന്നു. 

Also Read:'പരസ്പര വിശ്വാസവും ബഹുമാനവും അടിസ്ഥാനം'; ഷി ജിൻപിങ്ങുമായി നിർണായക കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

അതേസമയം, ഇരട്ട തീരുവ ഏർപ്പെടുത്തിയ അമേരിക്കൻ നിലപാട് ചർച്ച ചെയ്യാൻ തിങ്കളാഴ്ച ബ്രസീൽ വിളിച്ചിരിക്കുന്ന അടിയന്തര ബ്രിക്‌സ് ഉച്ചകോടിയിൽ ഇന്ത്യ പങ്കെടുക്കും. പ്രധാനമന്ത്രിക്ക് മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഉച്ചകോടിയിൽ പങ്കെടുക്കും. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ഇന്ത്യയുടെ തീരുമാനം ട്രംപിന് ഇരട്ടിപ്രഹരമാണ്.

Read More:സിംഗപ്പൂർ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി: നരേന്ദ്ര മോദി

Us India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: