/indian-express-malayalam/media/media_files/2025/09/05/trump-new-2025-09-05-16-57-21.jpg)
ഡൊണാൾഡ് ട്രംപ്
ന്യുയോർക്ക്: ഇന്ത്യയ്‌ക്കെതിരെയുള്ള നിലപാട് വീണ്ടും മയപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഇന്ത്യയുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഇന്ത്യയും റഷ്യയും ചൈനയ്‌ക്കൊപ്പം ചേർന്നെന്ന് രൂക്ഷ വിമർശനത്തിന് തൊട്ടുപിന്നാലെയാണ് നിലപാട് മയപ്പെടുത്തി ട്രംപ് രംഗത്തെത്തിയത്.
Read More:ഇന്ത്യയ്ക്കും റഷ്യയ്ക്കുമെതിരെ വീണ്ടും ട്രംപ്; ഇരുണ്ട ചൈനാ പക്ഷത്തേക്ക് ഇരുവരും മാറിയെന്ന് വിമർശനം
" ഇന്ത്യയുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്ന് കരുതുന്നില്ല. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ ഞാൻ നിരാശനാണ്. 50 ശതമാനം താരിഫ് ഏർപ്പെടുത്തിയതിലൂടെ അതിലെ അമർഷം ഇന്ത്യയെ അറിയിച്ചിട്ടുണ്ട്." - വെള്ളിയാഴ്ച ഒരു പത്രപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള തന്റെ ബന്ധം ഇപ്പോഴും ഊഷ്മളമാണെന്ന് ട്രംപ് കൂട്ടിച്ചേർത്തു. " മോദിയുമായി ഇപ്പോഴും നല്ല ബന്ധമാണ് സുക്ഷിക്കുന്നത്. നല്ലൊരു സുഹൃത്താണ് അദ്ദേഹം. മോദി രണ്ട് മാസം മുമ്പും ഇവിടെ ഉണ്ടായിരുന്നു. ധാരാളം കാര്യങ്ങൾ റോഡ് ഗാർഡനിൽ ഞങ്ങൾ ചർച്ച ചെയ്തിരുന്നു." - ട്രംപ് വ്യക്തമാക്കി.
Also Read:ട്രംപിന്റെ ഉപദേഷ്ടാവിന്റെ പ്രസ്താവനയെ തള്ളി ഇന്ത്യ; ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രാലയം
നേരത്തെ, സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യൽ വഴി രൂക്ഷമായ വിമർശനമാണ് ട്രംപ് ഇന്ത്യയ്‌ക്കെതിരെ നടത്തിയത്. ഇന്ത്യയും റഷ്യയും കൂടുതൽ ഇരുണ്ട ചൈനയിലേക്ക് പോയെന്നാണ് സാമൂഹിക മാധ്യമത്തിലെ പോസ്റ്റിലൂടെ ട്രംപ് പരിഹസിച്ചത്.
Also Read:ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരും: നിർമല സീതാരാമൻ
ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടിയിൽ മൂന്ന് രാജ്യങ്ങളുടെയും നേതാക്കൾ ഒരുമിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് ട്രംപിൻറെ ഈ പ്രതികരണം.ഇന്ത്യയും റഷ്യയും കൂടുതൽ ഇരുണ്ട ചൈനയിലേക്ക് പോയെന്ന് തോന്നുന്നു. അവർക്ക് ദീർഘവും സമൃദ്ധവുമായ ഒരു ഭാവി ഉണ്ടാകട്ടെ! എന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
Journalist: Who do you blame for losing india to China?
— Shashank Mattoo (@MattooShashank) September 5, 2025
Trump: Well I don’t think we have lost them. I’m disappointed that India is buying Russian oil and I’ve let them know with the 50% tariff. But I get along very well with Modi. pic.twitter.com/34zgzGcG4E
അതേസമയം, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കി. "റഷ്യൻ എണ്ണയായാലും മറ്റെന്തായാലും, നമ്മുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ സ്ഥലത്ത് നിന്ന് വാങ്ങുക എന്നതാണ് ഇന്ത്യയുടെ തീരുമാനം. ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ ഉപഭോക്താവാണ് ഇന്ത്യ. രാജ്യത്ത് ആവശ്യമായ എണ്ണയുടെ 88 ശതമാനവും നമ്മൾ ഇറക്കുമതി ചെയ്യുന്നതാണ്. റഷ്യയിൽ നിന്ന് വിലക്കുറവിൽ എണ്ണ ഇറക്കുമതി ചെയ്യാൻ തുടങ്ങിയത് കോടിക്കണക്കിന് വിദേശനാണ്യം ലാഭിക്കാൻ രാജ്യത്തിനെ സഹായിച്ചു." - നിർമല സീതാരാമൻ പറഞ്ഞു.
Read More:ഏകാധിപത്യ ഭാഷ വേണ്ട; ഇന്ത്യയെയും ചൈനയെയും ഭീഷണിപ്പെടുത്താൻ ശ്രമിക്കരുത്: ട്രംപിന് മുന്നറിയിപ്പുമായി പുടിൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.