/indian-express-malayalam/media/media_files/2025/10/15/afgan1-2025-10-15-15-16-09.jpg)
Pakistan Afghanistan border clashes Updates
Pakistan -Afghanistan border clashes Updates: ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവും പാക്കിസ്ഥാനും തമ്മിൽ അതിർത്തിയിൽ വർധിച്ചു വന്ന സംഘർഷങ്ങൾക്ക് താൽക്കാലിക ആശ്വാസം. ഇരു രാജ്യങ്ങളും 48 മണിക്കൂർ നേരത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണം സാധാരണക്കാർക്കു നേരേ ഉണ്ടായതിനു പിന്നാലെയാണ് ഇന്നു വൈകിട്ട് ആറ് മണിക്ക് ആണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
Also Read:വീണ്ടും പാക്-അഫ്ഗാൻ സൈന്യം ഏറ്റമുട്ടി; സംഘർഷം വടക്കുപടിഞ്ഞാറൻ അതിർത്തിയിൽ
ശത്രുത ലഘൂകരിക്കുന്നതിനും സംഘർഷഭരിതമായ അതിർത്തിയിൽ ചർച്ചകൾക്ക് വഴി തുറക്കുന്നതിനും വേണ്ടിയാണ് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം താൽക്കാലിക കരാർ പ്രഖ്യാപിച്ചത്. സങ്കീർണ്ണമെങ്കിലും പരിഹരിക്കാൻ സാധിക്കുന്ന ഒരു പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താൻ ആത്മാർഥമായ ശ്രമങ്ങൾ നടത്താൻ ഇരുപക്ഷവും സമ്മതിച്ചതായി പ്രസ്താവനയിൽ പറയുന്നു. നയതന്ത്ര ഇടപെടലുകൾക്ക് അവസരം നൽകാനും കൂടുതൽ ജീവഹാനി തടയാനുമാണ് ഈ വെടിനിർത്തൽ എന്നും മന്ത്രാലയം വ്യക്തമാക്കി.
വെടിനിർത്തൽ പ്രഖ്യാപനത്തിന് മുമ്പ്, അഫ്ഗാനിസ്ഥാനിലെ തെക്കൻ കാണ്ഡഹാർ പ്രവിശ്യയിൽ ശക്തമായ പോരാട്ടമാണ് നടന്നത്. പാക്കിസ്ഥാൻ സൈന്യം ബുധനാഴ്ച പുലർച്ചെ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. ആക്രമണം സ്പിൻ ബോൾഡാക്ക് ജില്ലയിലെ ജനവാസ കേന്ദ്രങ്ങളിൽ പതിക്കുകയും 15 ഓളം സാധാരണക്കാർ കൊല്ലപ്പെടുകയും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 100-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അഫ്ഗാൻ ഉദ്യോഗസ്ഥർ പറഞ്ഞു.
Also Read:അഫ്ഗാൻ-പാക് അതിർത്തിയിൽ വൻ ഏറ്റുമുട്ടൽ; 15 പാക്കിസ്ഥാൻ പട്ടാളക്കാർ കൊല്ലപ്പെട്ടു
ഇതിനെ തുടർന്ന് പ്രത്യാക്രമണത്തിന് അഫ്ഗാൻ സേന നിർബന്ധിതരായെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. ആക്രമണത്തിൽ നിരവധി വീടുകൾ തകർന്നു. 80-ൽ അധികം സ്ത്രീകളെയും കുട്ടികളെയും പരിക്കേറ്റ് പ്രവേശിപ്പിച്ചതായി പ്രാദേശിക ആശുപത്രി സ്ഥിരീകരിച്ചു.
അതേസമയം, താലിബാൻ തങ്ങളുടെ രണ്ട് അതിർത്തി പോസ്റ്റുകൾക്ക് നേരെ നടത്തിയ ആക്രമണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു തങ്ങളെന്ന് പാകിസ്ഥാൻ അവകാശപ്പെട്ടു. തെക്കുപടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ അതിർത്തി പോസ്റ്റുകളിലുണ്ടായ ആക്രമണങ്ങളിൽ ആറ് അർദ്ധസൈനികർ കൊല്ലപ്പെട്ടെന്നും പാക്കിസ്ഥാൻ വ്യക്തമാക്കി. ഇരു ആക്രമണങ്ങളെയും ചെറുക്കുകയും 30 ഓളം താലിബാൻ സേനാംഗങ്ങളെ വധിക്കുകയും ചെയ്തതായി ഇസ്ലാമാബാദ് അറിയിച്ചു.
Also Read:'യുദ്ധങ്ങൾ പരിഹരിക്കുന്നതിൽ എനിക്ക് മിടുക്കുണ്ട്, ഇസ്രയേൽ-ഗാസ അതിൽ എട്ടാമത്തേത്:' ട്രംപ്
അതിർത്തിയിലെ സംഘർഷം അടുത്തിടെ നടന്ന ഏറ്റവും മാരകമായ പോരാട്ടങ്ങളിലൊന്നായിരുന്നു. സമാധാനം പുനഃസ്ഥാപിക്കാനുള്ള സൗദി അറേബ്യയുടെയും ഖത്തറിന്റെയും അഭ്യർഥനയെത്തുടർന്ന് ഞായറാഴ്ച സംഘർഷം താൽക്കാലികമായി നിലച്ചിരുന്നുവെങ്കിലും പിന്നീട് പോരാട്ടം പുനരാരംഭിച്ചു.
പാക്കിസ്ഥാൻ സൈന്യം അഫ്ഗാൻ സുരക്ഷാ സേനയെയും തീവ്രവാദികളെയും വധിച്ചതായും ടാങ്കുകളും സൈനിക പോസ്റ്റുകളും നശിപ്പിച്ചതായും അറിയിച്ചു. അതേസമയം, സാധാരണക്കാരെ ലക്ഷ്യമിട്ടിട്ടില്ലെന്നപം പാക്കിസ്ഥാൻ വ്യക്തമാക്കി.
അഫ്ഗാൻ സൈന്യം പ്രത്യാക്രമണം നടത്തുകയും നിരവധി പാക് സൈനികരെ വധിക്കുകയും ടാങ്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതായി താലിബാൻ വക്താവ് മുജാഹിദ് പറഞ്ഞു. അതേസമയം, അതിർത്തിയിലെ പ്രധാന കവാടങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്.
Read More:രഹസ്യ രേഖകൾ നിയമവിരുദ്ധമായി സൂക്ഷിച്ചു; ഇന്ത്യൻ വംശജനായ യുഎസ് ഉപദേഷ്ടാവ് അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.