scorecardresearch

വീണ്ടും പാക്-അഫ്ഗാൻ സൈന്യം ഏറ്റമുട്ടി; സംഘർഷം വടക്കുപടിഞ്ഞാറൻ അതിർത്തിയിൽ

പാക്കിസ്ഥാന്റെ മൂന്ന് അതിർത്തി പോസ്റ്റുകൾ അഫ്ഗാനിസ്ഥാന്റെ താലിബാൻ സേന പിടിച്ചെടുത്തു. ഖൈബർ, പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ അതിർത്തികളിലെ പോസ്റ്റുകളാണ് അഫ്ഗാൻ സേന പിടിച്ചെടുത്തത്

പാക്കിസ്ഥാന്റെ മൂന്ന് അതിർത്തി പോസ്റ്റുകൾ അഫ്ഗാനിസ്ഥാന്റെ താലിബാൻ സേന പിടിച്ചെടുത്തു. ഖൈബർ, പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ അതിർത്തികളിലെ പോസ്റ്റുകളാണ് അഫ്ഗാൻ സേന പിടിച്ചെടുത്തത്

author-image
WebDesk
New Update
afgan1

Pakistan Afghanistan border clashes Updates

Pakistan Afghanistan border clashes Updates: കാബൂൾ: അഫ്ഗാൻ-പാക് അതിർത്തിയിൽ വീണ്ടും സംഘർഷം. ചൊവ്വാഴ്ച വടക്കുപടിഞ്ഞാറൻ അതിർത്തിയിൽ ഏറ്റമുട്ടലുണ്ടായെന്ന് പാക് സൈന്യത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഫ്ഗാൻ സൈന്യം യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിർക്കുകയായിരുന്നെന്നാണ് പാക് സൈന്യത്തിന്റെ വാദം. 

Advertisment

Also Read:അഫ്ഗാൻ-പാക് അതിർത്തിയിൽ വൻ ഏറ്റുമുട്ടൽ; 15 പാക്കിസ്ഥാൻ പട്ടാളക്കാർ കൊല്ലപ്പെട്ടു

കഴിഞ്ഞാഴ്ച അഫ്ഗാനിസ്ഥാൻ-പാക്കിസ്ഥാൻ അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലിൽ 50-ഓളം പാക് സൈനികർ കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ച പാക് പട്ടാളം അഫ്ഗാൻ അതിർത്തിയിൽ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അഫ്ഗാനിസ്ഥാന്റെ തിരിച്ചടി.

Also Read:'യുദ്ധങ്ങൾ പരിഹരിക്കുന്നതിൽ എനിക്ക് മിടുക്കുണ്ട്, ഇസ്രയേൽ-ഗാസ അതിൽ എട്ടാമത്തേത്:' ട്രംപ്

Advertisment

പാക്കിസ്ഥാന്റെ മൂന്ന് അതിർത്തി പോസ്റ്റുകൾ അഫ്ഗാനിസ്ഥാന്റെ താലിബാൻ സേന പിടിച്ചെടുത്തു. ഖൈബർ, പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ അതിർത്തികളിലെ പോസ്റ്റുകളാണ് അഫ്ഗാൻ സേന പിടിച്ചെടുത്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് പാക്കിസ്ഥാൻ അഫ്ഗാനിൽ വ്യോമാക്രമണം നടത്തിയത്. പാക്- അഫ്ഗാൻ അതിർത്തി പ്രദേശങ്ങളിലെ കുനാർ, നൻഗർഹാൽ, പക്തിക, ഖോസ്റ്റ്, ഹെർമണ്ട് പ്രവിശ്യകളിലാണ് പാക് സൈനിക ഏറ്റുമുട്ടൽ ഉണ്ടായതായായാണ് താലിബാൻ വ്യക്തമാക്കിയത്.

Also Read: ഗാസ സമാധാന ഉച്ചകോടിയിലേക്ക് മോദിയെ ക്ഷണിച്ച് ട്രംപ്

അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖി ഒരാഴ്ച നീണ്ടു നിൽക്കുന്ന ഇന്ത്യൻ സന്ദർശനം നടത്തുമ്പോഴാണ് ആക്രമണം. അമീർ ഖാൻ മുത്താഖി കഴിഞ്ഞ ദിവസമാണ് ഡൽഹിയിലെത്തിയത്. 2021 ഓഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം ഇന്ത്യയിലേയ്ക്കുള്ള ആദ്യ ഉന്നതതല സന്ദർശനമാണ്.

Read More:ചൈനയ്ക്ക് കനത്ത പ്രഹരം; 100% അധിക തീരുവ പ്രഖ്യാപിച്ച് ട്രംപ്

Pakistan Afghanistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: