scorecardresearch

ചൈനയ്ക്ക് കനത്ത പ്രഹരം; 100% അധിക തീരുവ പ്രഖ്യാപിച്ച് ട്രംപ്

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയും ട്രംപ് റദ്ദാക്കിയിട്ടുണ്ട്

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയും ട്രംപ് റദ്ദാക്കിയിട്ടുണ്ട്

author-image
WebDesk
New Update
Trump on syria attack

ഡൊണാൾഡ് ട്രംപ്

ബെയ്ജിങ്: ചൈനയ്ക്ക് മേൽ നിലവിലെ തീരുവയ്ക്ക് പുറമേ 100% അധിക തീരുവ കൂടി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നവംബർ 1 മുതൽ എല്ലാ ചൈനീസ് ഇറക്കുമതികൾക്കും 100 ശതമാനം അധിക തീരുവ ചുമത്താനും ചൈനയിലേക്കുള്ള യുഎസ് നിർമ്മിത നിർണായക സോഫ്റ്റ്‌വെയറുകളിൽ കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും തീരുമാനിച്ചതായാണ് ട്രംപ് അറിയിച്ചത്. 

Advertisment

Also Read: 'നൊബേൽ കമ്മിറ്റി സമാധാനത്തിനു മുകളിൽ രാഷ്ട്രീയം പ്രതിഷ്ഠിച്ചു'; വിമർശനവുമായി വൈറ്റ് ഹൗസ്

ചൈന തങ്ങളുടെ മിക്കവാറും എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും വ്യാപകമായ കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഈ തീരുമാനത്തിന് പ്രേരിപ്പിച്ചതെന്ന് ട്രംപ് പറഞ്ഞു. ഇതോടെ ചൈനയിൽ നിന്ന് യുഎസിൽ എത്തുന്ന ഉൽപന്നങ്ങൾക്ക് മൊത്തം തീരുവ 150% വരെ ആയേക്കും. മാത്രമല്ല, യുഎസ് ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യമായും ചൈന മാറും. 

Also Read: ട്രംപിന് 'സമാധാനം' ഇല്ല; നൊബേൽ സമ്മാനം മരിയ കൊറീന മചാഡോയ്ക്ക്

Advertisment

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയും ട്രംപ് റദ്ദാക്കിയിട്ടുണ്ട്. "രണ്ടാഴ്ചയ്ക്കുള്ളിൽ ദക്ഷിണ കൊറിയയിൽ നടക്കുന്ന ഏഷ്യ-പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷൻ ഉച്ചകോടിയിൽവച്ച് പ്രസിഡന്റ് ഷിയെ കാണേണ്ടതായിരുന്നു. ഇപ്പോൾ അതിന്റെ ആവശ്യമില്ലെന്ന് തോന്നുന്നു," അദ്ദേഹം പറഞ്ഞു. ചൈനയിൽ നിന്നുള്ള അപൂർവ ധാതുക്കളുടെ (റെയർ എർത്ത്) കയറ്റുമതിക്ക് ഷി ഭരണകൂടം കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. 

Also Read: സാഹിത്യ നൊബേൽ ഹംഗേറിയൻ എഴുത്തുകാരൻ ലാസ്‌ലോ ക്രാസ്‌നഹോർകയ്ക്ക്

ചൈനയിൽ നിന്ന് 0.1 ശതമാനത്തിനുമേൽ വരുന്ന റെയർ എർത്ത് കയറ്റുമതിക്ക് വിദേശ സ്ഥാപനങ്ങൾ മുൻകൂർ ലൈസൻസ് നേടണമെന്നാണ് ചൈനീസ് ഭരണകൂടം അറിയിച്ചിട്ടുള്ളത്. നിലവിൽ ലോകത്തെ റെയർ എർത്തിന്റെ 70 ശതമാനവും ചൈനയിലാണുള്ളത്. 

Read More: മെറ്റൽ-ഓർഗാനിക് ഫ്രെയിം വർക്ക് വികസനം; മൂന്നു ശാസ്ത്രജ്ഞർക്ക് രസതന്ത്ര നൊബേൽ

China Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: