scorecardresearch

'നൊബേൽ കമ്മിറ്റി സമാധാനത്തിനു മുകളിൽ രാഷ്ട്രീയം പ്രതിഷ്ഠിച്ചു'; വിമർശനവുമായി വൈറ്റ് ഹൗസ്

സമാധാന കരാറുകളുമായി പ്രസിഡന്റ് ട്രംപ് ഇനിയും മുന്നോട്ടു പോകുമെന്നും യുദ്ധങ്ങൾ അവസാനിപ്പിക്കുമെന്നും വൈറ്റ് ഹൗസ്

സമാധാന കരാറുകളുമായി പ്രസിഡന്റ് ട്രംപ് ഇനിയും മുന്നോട്ടു പോകുമെന്നും യുദ്ധങ്ങൾ അവസാനിപ്പിക്കുമെന്നും വൈറ്റ് ഹൗസ്

author-image
WebDesk
New Update
Maria Corina Machado Trump

ചിത്രം: എക്സ്

സമാധാനത്തിനുള്ള ഈ വർഷത്തെ നോബൽ സമ്മാനം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നൽകാത്തതിൽ നോബൽ കമ്മിറ്റിയെ വിമർശിച്ച് വൈറ്റ് ഹൗസ്. സമാധാനത്തിനു മുകളിൽ രാഷ്ട്രീയം സ്ഥാപിക്കുന്നുവെന്ന് നോബൽ കമ്മിറ്റി തെളിയിച്ചുവെന്ന് വൈറ്റ് ഹൗസ് വക്താവ് സ്റ്റീവൻ ച്യൂങ് എക്‌സിൽ കുറിച്ചു.

Advertisment

"സമാധാന കരാറുകളുമായി പ്രസിഡന്റ് ട്രംപ് ഇനിയും മുന്നോട്ടു പോകും. യുദ്ധങ്ങൾ അവസാനിപ്പിക്കും. ജീവൻ രക്ഷിക്കുന്നത് തുടരും. അദ്ദേഹത്തിന് മനുഷ്യസ്‌നേഹിയുടെ ഹൃദയമാണ്. ഇച്ഛാശക്തിയാൽ പർവതങ്ങളെ പോലും ചലിപ്പിക്കാൻ കഴിയുന്ന അദ്ദേഹത്തെപ്പോലെ മറ്റാരും ഉണ്ടാകില്ല. സമാധാനത്തിനു മുകളിൽ രാഷ്ട്രീയം സ്ഥാപിക്കുന്നുവെന്നാണ് നോബൽ കമ്മിറ്റി തെളിയിച്ചത്,' വൈറ്റ് ഹൗസ് വക്താവ് കുറിച്ചു.

Also Read: ട്രംപിന് 'സമാധാനം' ഇല്ല; നൊബേൽ സമ്മാനം മരിയ കൊറീന മചാഡോയ്ക്ക്

വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറീന മചാഡോയ്ക്ക് ആണ് ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം. വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, സ്വേച്ഛാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള നീതിയുക്തമായ മാറ്റത്തിനായ പോരാടിയതിനുമാണ് മരിയ കൊറിന മചാഡോയ്ക്ക് അംഗീകാരമെന്ന് നോർവീജിയൻ നൊബേൽ കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു.

Advertisment

Also Read: സാഹിത്യ നൊബേൽ ഹംഗേറിയൻ എഴുത്തുകാരൻ ലാസ്‌ലോ ക്രാസ്‌നഹോർകയ്ക്ക്

ഒൻപത് മാസത്തിനുള്ളിൽ എട്ടു യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടുണ്ടെന്നും നൊബേൽ സമ്മാനത്തിന് താൻ അർഹനാണെന്നും ഡൊണാൾഡ് ട്രംപ് പലതവണ അവകാശപ്പെട്ടിട്ടുണ്ട്. ഇന്ത്യ - പാക്കിസ്ഥാൻ യുദ്ധം പോലും താൻ അവസാനിപ്പിച്ചിട്ടുണ്ടെന്ന് പല തവണ ട്രംപ് അവകാശപ്പെട്ടിട്ടുണ്ട്. അതേസമയം, വെടിനിർത്തലിൽ അമേരിക്കയ്ക്ക് യാതൊരു പങ്കുമില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

Read More: മെറ്റൽ-ഓർഗാനിക് ഫ്രെയിം വർക്ക് വികസനം; മൂന്നു ശാസ്ത്രജ്ഞർക്ക് രസതന്ത്ര നൊബേൽ

Donald Trump Nobel Prize

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: