/indian-express-malayalam/media/media_files/2025/06/18/Trump Iran-4b37247e.jpg)
Ukraine War Updates
Ukraine War Updates:വാഷിങ്ടൺ: റഷ്യ-യുക്രെയ്ൻ സംഘർഷത്തെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയെ പരാജയപ്പെടുത്താൻ യുക്രെയിന് കഴിയുമെന്ന് താൻ കരുതുന്നുണ്ടെങ്കിലും ഇപ്പോൾ അത് സംഭവിക്കുമോയെന്ന് സംശയിക്കുന്നതായും ഡൊണാൾഡ് ട്രംപ് പറഞ്ഞു. സംഘർഷത്തിന്റെ പ്രവചനാതീതമായ സ്വഭാവം അദ്ദേഹം ഊന്നിപ്പറയുകയും ചെയ്തു. "അവർ വിജയിക്കുമെന്ന് ഞാൻ പറഞ്ഞിട്ടില്ല. അവർക്ക് വിജയിക്കാനാകും. എന്തും സംഭവിക്കാം. യുദ്ധം വളരെ വിചിത്രമായ കാര്യമാണ്" - ഐക്യരാഷ്ട്ര സഭയിൽ നടത്തിയ മുൻ പരാമർശങ്ങളെക്കുറിച്ചുള്ള ചോദ്യത്തോട് ട്രംപ് പ്രതികരിച്ചു.
Also Read:യുക്രെയ്‌നിലും സമാധാനം പുലരുമോ? ട്രംപ്-പുടിൻ നിർണായക കൂടിക്കാഴ്ച ഹംഗറിയിൽ
ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപിന് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നേരിടേണ്ടി വന്നത്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ബുഡാപെസ്റ്റിൽ വച്ച് കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങവെയാണ് തന്റെ മുൻ പ്രതികരണത്തിൽ ട്രംപ് വ്യക്തത വരുത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയം. വരും ആഴ്ചകളിൽ ഹംഗേറിയൻ തലസ്ഥാനത്ത് നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ഉച്ചകോടിയുടെ തീയതി അന്തിമമാക്കിയിട്ടില്ലെന്നാണ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്.
Also Read: ഗാസയിലെ പോലെ യുക്രെയ്ൻ യുദ്ധവും അവസാനിപ്പിക്കണം; ട്രംപിനോട് സെലൻസ്‌കി
അതേസമയം ബുഡാപെസ്റ്റിൽ നടക്കാനിരിക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ താൻ തയ്യാറാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. നീതിയും സമാധാനവും ആവശ്യമാണെങ്കിൽ ദുരന്തത്തിന്റെ ഇരു വശങ്ങളെക്കുറിച്ച് അറിയേണ്ടത് അത്യാവശ്യമാണെന്നും സെലൻസ്‌കി അഭിപ്രായപ്പെട്ടു.
Also Read:യുക്രൈയ്‌നിലെ 5000 ചതുരശ്ര കിലോമീറ്റർ പ്രദേശം റഷ്യ കീഴടക്കി: പുടിൻ
ചർച്ചയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെതിര കർശന നിലപാട് സ്വീകരിക്കാൻ യുഎസ് പ്രസിഡന്റിനോട് സെലൻസ്‌കി ആവശ്യപ്പെട്ടിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ പുടിന് മേൽ ട്രംപ് കൂടുതൽ സമ്മർദം ചെലുത്തേണ്ടതുണ്ട്. യുഎസ് ടോമഹോക്ക് മിസൈലുകൾ നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും സെലൻസ്‌കി പറഞ്ഞു.
വിഷയത്തിൽ അദ്ദേഹം ശുഭാപ്തിവിശ്വാസവും പ്രകടിപ്പിച്ചു. യുക്രെയ്ന് ടോമാഹോക്കുകൾ നൽകാനുള്ള സാധ്യത ട്രംപ് തള്ളിക്കളഞ്ഞിരുന്നില്ല. എന്നാൽ കഴിഞ്ഞ സെലൻസ്‌കിയുമായി ട്രംപ് വൈറ്റ് ഹൗസിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇതിനുള്ള സാധ്യത കുറഞ്ഞതായാണ് വിലയിരുത്തൽ. ഈ കൂടിക്കാഴ്ചയ്ക്ക് ഒരു ദിനം മുന്നെ ട്രംപ് പുടിനുമായി ടെലഫോൺ സംഭാഷണം നടത്തുകയും ചെയ്തിരുന്നു.
Read More:ജപ്പാന് ആദ്യമായി വനിതാ പ്രധാനമന്ത്രി; സനേ തകായിച്ചി ചുമതലയേറ്റു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us