/indian-express-malayalam/media/media_files/2025/01/23/U9ARywHteHcJXKIwaedy.jpg)
Ukraine War Updates
Ukraine War Updates: വാഷിംങ്ടൺ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്ക് വീണ്ടും തിരിച്ചടി. വെടിനിർത്തലിനായി പുടിനുമായി ഉടൻ ചർച്ചകളില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. അടുത്തിടയൊണ്ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന് പുടിനുമായി ചർച്ചനടത്തുമെന്ന്് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് ലോകം ഈ വാർത്ത ഉറ്റുനോക്കിയത്.എന്നാൽ, ചർച്ചയെപ്പറ്റി നിലവിൽ ആലോചനയില്ലെന്നാണ് ട്രംപ്് ഇപ്പോൾ പറയുന്നത്.
Also Read: ആശങ്ക പങ്കുവെച്ച് ട്രംപ്; യുക്രെയിന് വിജയിക്കാൻ കഴിയുമോയെന്ന് സംശയം
തിങ്കളാഴ്ച യുഎസ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് പുടിൻ-ട്രംപ് കൂടിക്കാഴ്ചയെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്. എന്നാൽ പിന്നീട് വെടിനിർത്തലിൽ നിന്ന് റഷ്യ പിന്മാറിയതാണ് ചർച്ചകൾ വഴിമുട്ടിയതിന് കാരണമെന്നാണ്് അമേരിക്ക നൽകുന്ന വിശദീകരണം.
Also Read:ഗാസയിലെ പോലെ യുക്രെയ്ൻ യുദ്ധവും അവസാനിപ്പിക്കണം; ട്രംപിനോട് സെലൻസ്‌കി
അതേസമയം, യുക്രെയ്നെ പിന്തുണച്ച് 13 ലോക നേതാക്കൾ രംഗത്തെത്തി. മേഖലയിൽ സമാധാനം സ്ഥാപിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശ്രമങ്ങളെ പ്രശംസിച്ച് ഇവർ സംയുക്ത പ്രസ്താവനയിറക്കി. സ്റ്റാർമർ, മെർസ്, മാക്രോൺ, മെലോണി തുടങ്ങി നിരവധി ലോക നേതാക്കളാണ് യുക്രെയ്നെ പിന്തുണച്ച് രംഗത്ത് എത്തിയത്.
കഴിഞ്ഞ ദിവസം പ്രസിഡന്റ് സെലെൻസ്‌കി, യുകെ പ്രധാനമന്ത്രി സ്റ്റാർമർ, ജർമ്മൻ ചാൻസലർ മെർസ്, ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ, തുടങ്ങിയവർ ഉൾപ്പെടെ നിരവധി നേതാക്കൾ ഒപ്പിട്ട ഒരു പ്രസ്ഥാവന പുറത്തിറക്കിയിരുന്നു. ഡൊണാൾഡ് ട്രംപിന്റെ നിലപാടിനെ ശക്തമായി പിന്തുണക്കുന്നുവെന്നും അവർ പ്രസ്ഥാവനയിൽ പറഞ്ഞു.
Also Read:യുക്രൈയ്‌നിലെ 5000 ചതുരശ്ര കിലോമീറ്റർ പ്രദേശം റഷ്യ കീഴടക്കി: പുടിൻ
വെടിനിർത്തൽ, സമാധാന ചർച്ചകൾ എന്നിവയ്ക്കാണ് യുക്രെയ്ൻ പ്രധാന്യം നൽകുന്നതെന്ന് പ്രസ്ഥാവനയിൽ പറയുന്നു. കൂടാതെ വെടിനിർത്തൽ ആരംഭിക്കുന്നതിന് മുമ്പ് മാത്രമല്ല, അത് നടക്കുമ്പോഴും അവസാനിച്ചതിനു ശേഷവും യുക്രെയ്ൻ ശക്തമായാണ് നിലകൊള്ളുന്നത്. സമാധാന ചർച്ചകൾക്ക് പ്രസിഡന്റ് പുടിൻ സമ്മതിക്കുന്നതുവരെ റഷ്യയ്ക്കുമേൽ സാമ്പത്തികവും സൈനികവുമായി ബന്ധപ്പെട്ട ഉപരോധങ്ങൾ വർധിപ്പിക്കുമെന്നും പ്രസ്ഥാവനയിൽ പറയുന്നു.
Read More:ഹമാസ് സമാധാന കരാർ പാലിച്ചില്ലെങ്കിൽ ഇസ്രായേൽ വീണ്ടും യുദ്ധം ആരംഭിക്കും: ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us