scorecardresearch

കഫാല സിസ്റ്റം അവസാനിപ്പിച്ച് സൗദി; മലയാളികൾക്ക് ഗുണം ചെയ്യുന്നത് ഇങ്ങനെ

Saudi abolishes Kafala System: കഫാല സിസ്റ്റത്തിന് പകരം വരുന്ന പുതിയ വ്യവസ്ഥയിലൂടെ തൊഴിലാളികൾക്ക് കരാർ അവസാനിക്കുന്നതോടെ മറ്റ് ജോലിയിൽ പ്രവേശിക്കാം

Saudi abolishes Kafala System: കഫാല സിസ്റ്റത്തിന് പകരം വരുന്ന പുതിയ വ്യവസ്ഥയിലൂടെ തൊഴിലാളികൾക്ക് കരാർ അവസാനിക്കുന്നതോടെ മറ്റ് ജോലിയിൽ പ്രവേശിക്കാം

author-image
WebDesk
New Update
Indian migrants

Representative Image

സൗദിയിൽ ജോലി ചെയ്യുന്ന വിദേശ രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ആശ്വാസം പകർന്നാണ് കഫാല സമ്പ്രദായം സൗദി അറേബ്യ അവസാനിപ്പിച്ചത്. ഇത് സൗദിയിലുള്ള മലയാളി തൊഴിലാളികൾക്കും ഗുണം ചെയ്യും. കഫാല സമ്പ്രദായം അവസാനിപ്പിച്ചതിലൂടെ തൊഴിലാളിക്ക് മേലുള്ള സ്പോൺസറുടെ സമ്പൂർണ അധികാരം ഇല്ലാതെയായി. എന്താണ് കഫാല സമ്പ്രദായം? 

Advertisment

കഫാല സമ്പ്രദായം(സ്പോൺസർ സിസ്റ്റം) സൗദി അറേബ്യയിലും മറ്റ് മധ്യഷ്യൻ രാജ്യങ്ങളിലും ദശകങ്ങളായി തുടർന്ന് പോന്നിരുന്ന ഒന്നാണ്. കഫാല സിസ്റ്റം അനുസരിച്ച് തൊഴിലാളിയും സ്പോൺസറും തമ്മിലുള്ള കരാർ പ്രകാരം ഈ ഒരു സ്പോൺസറിന് കീഴിൽ മാത്രമേ സൗദിയിൽ ഈ തൊഴിലാളിക്ക് ജോലി ചെയ്യാൻ സാധിക്കുകയുള്ളു.

Also Read: യുക്രെയ്ൻ യുദ്ധം; ട്രംപ്-പുടിൻ കൂടിക്കാഴ്ച ഉടനില്ല, സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്

സ്പോൺസറുടെ അനുവാദം ഇല്ലാതെ തൊഴിലാളിക്ക് സൗദിയിൽ മറ്റൊരു ജോലിയിലേക്ക് മാറാൻ സാധിക്കില്ല. കഫാല സിസ്റ്റത്തെ ആധുനിക കാലത്തെ അടിമ വ്യവസ്ഥ എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഈ കഫാല സിസ്റ്റം ദുരുപയോഗം ചെയ്ത് കുടിയേറ്റ തൊഴിലാളികൾക്ക് സൗദിയിലെ ജീവിതം സ്പോൺസർമാർ ദുസഹമാക്കിയിരുന്നു.

Advertisment

Also Read: തിരഞ്ഞെടുപ്പിന് വിദേശ ഫണ്ട് ഉപയോഗിക്കാൻ ഗൂഡാലോചന നടത്തി; മുൻ ഫ്രഞ്ച് പ്രസിഡന്റിന ജയിൽ ശിക്ഷ

വീട്ടുജോലിക്കാർ, കെട്ടിട നിർമാണ തൊഴിലാളികളായി എത്തിയവർ ഉൾപ്പെടെയുള്ളവരുടെ അവസ്ഥ ഈ കഫാല സിസ്റ്റത്തിലൂടെ അടിമകൾക്ക് സമാനമായിരുന്നു. കഫാല സിസ്റ്റത്തിലൂടെ ജോലി മാറാൻ സ്പോൺസറുടെ അനുവാദം വേണം എന്നതിന് പുറമെ സൗദി വിടാൻ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട കാര്യങ്ങൾക്കും സ്പോൺസറുടെ നിലപാട് ആശ്രയിക്കേണ്ടി വന്നു. 

2022ലെ ഫിഫ ലോകകപ്പിനുള്ള ഒരുക്കങ്ങൾ സൗദിയിൽ നടക്കുമ്പോഴാണ് കഫാല സിസ്റ്റം പ്രധാനമായും വിമർശനത്തിന് ഇടയായത്. ഇന്ത്യ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് തൊഴിലാളികൾ ഫിഫ ലോകകപ്പിനുള്ള സ്റ്റേഡിയം നിർമാണത്തിനിടെ മരിച്ചിരുന്നു. 

ഈ വർഷം ആദ്യമാണ് കഫാല സിസ്റ്റം അവസാനിപ്പിക്കാൻ തീരുമാിച്ചതായി സൗദി പ്രഖ്യാപിച്ചത്. കഫാല സിസ്റ്റത്തിന് പകരം തൊഴിലാളിക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്ന കരാർ വ്യവസ്ഥ കൊണ്ടുവരും എന്നാണ് സൗദി അറേബ്യ അവകാശപ്പെടുന്നത്. സൗദിയുടെ വിഷൻ 2030 എന്ന ദേശിയ ട്രാൻസ്ഫോർമേഷൻ പ്രോഗ്രാമിന്റെ ഭാഗമായാണ് കഫാല സിസ്റ്റവും അവസാനിപ്പിച്ചത്. 

കഫാല സിസ്റ്റം അവസാനിപ്പിച്ചത് സൗദിയിലെ 10 ലക്ഷത്തോളം വരുന്ന കുടിയേറ്റ തൊഴിലാളികൾക്ക് ഗുണം ചെയ്യും. കഫാല സിസ്റ്റത്തിന് പകരം വരുന്ന പുതിയ വ്യവസ്ഥയിലൂടെ തൊഴിലാളികൾക്ക് കരാർ അവസാനിക്കുന്നതോടെ മറ്റ് ജോലിയിൽ പ്രവേശിക്കാം. ഇതിന് മുൻപത്തെ സ്പോൺസറുടെ അനുമതി വാങ്ങേണ്ടതില്ല. അതിനൊപ്പം സൗദി വിടാനും തിരിച്ച് വരാനും സ്പോൺസറുടെ അനുവാദം തേടേണ്ടതില്ല. 

കഫാല സമ്പ്രദായം അവസാനിപ്പിക്കുന്നതിലൂടെ തൊഴിലാളികൾക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുമെന്നും സൗദി തൊഴിൽ മാർക്കറ്റിന് ആഗോള തലത്തിൽ സ്വീകാര്യത ലഭിക്കുമെന്നും സൗദി ഭരണകൂടം കണക്കാക്കുന്നു. ബഹ്റിൻ ആണ് കഫാല സിസ്റ്റം ആദ്യമായി നിരോധിച്ച മിഡിൽ ഈസ്റ്റ് രാജ്യം. 2009ൽ ആയിരുന്നു ഇത്. യുഎഇ 2015ൽ കഫാല സിസ്റ്റത്തിൽ മാറ്റം വരുത്തി. കരാർ കാലാവധി അവസാനിച്ച തൊഴിലാളികൾക്ക് പുതിയ പെർമിറ്റിലൂടെ മറ്റൊരു ജോലി അന്വേഷിച്ച് രാജ്യത്ത് തുടരാൻ ആറ് മാസത്തെ വിസ അനുവദിച്ചിരുന്നു.

Read More:മോദിയുമായി വ്യാപാര കരാറിനെപ്പറ്റി സംസാരിച്ചു: ദീപാവലി ആഘോഷത്തിനിടെ ട്രംപിന്റെ പുതിയ വെളിപ്പെടുത്തൽ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: