scorecardresearch

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; മിക്ക പ്രദേശങ്ങളും റെഡ് സോണിൽ

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വൻതോതിൽ പടക്കങ്ങൾ പൊട്ടിച്ചതാണ് ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമാകാൻ കാരണമായത്

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വൻതോതിൽ പടക്കങ്ങൾ പൊട്ടിച്ചതാണ് ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമാകാൻ കാരണമായത്

author-image
WebDesk
New Update
Delhi Air

ഫൊട്ടോ: അഭിഷേക് ചക്രബർത്തി

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്കുപിന്നാലെ ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. ഡൽഹിയിൽ വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലാണ്. 325 ആണ് ഇപ്പോഴത്തെ ശരാശരി വായു ഗുണനിലവാര സൂചിക. ഡൽഹിയിലെ മിക്ക പ്രദേശങ്ങളും വായു ഗുണനിലവാരത്തിൽ റെഡ് സോണിലാണുള്ളത്.

Advertisment

Also Read: രാജ്യസുരക്ഷയിൽ തീരുമാനം ഇസ്രയേലിന്റേത് തന്നെ; അമേരിക്കയുടെ സംരക്ഷിത രാജ്യമല്ലെന്ന് നെതന്യാഹു

ഡൽഹിയിലെ മിക്ക പ്രദേശങ്ങളിലും 300 നും 400 നും ഇടയിൽ വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തി. ഇത് 'വളരെ മോശം' വിഭാഗത്തിൽപ്പെടുന്നു. ആനന്ദ് വിഹാർ പ്രദേശത്താണ് ഏറ്റവും മോശം വായു ഗുണനിലവാര സൂചികയായ 511 രേഖപ്പെടുത്തിയത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വൻതോതിൽ പടക്കങ്ങൾ പൊട്ടിച്ചതാണ് ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമാകാൻ കാരണമായത്. 

Also Read: യുക്രെയ്ൻ യുദ്ധം; ട്രംപ്-പുടിൻ കൂടിക്കാഴ്ച ഉടനില്ല, സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്

Advertisment

പടക്കം പൊട്ടിക്കുന്നതിലൂടെ ഉയർന്ന പുക ഡൽഹിയിലുടനീളം വായു മലിനീകരണം സൃഷ്ടിച്ചെങ്കെലും, അയൽ സംസ്ഥാനങ്ങളിൽ വൈക്കോൽ കത്തിക്കുന്നതും, വാഹനങ്ങളിൽ നിന്ന് പുറന്തള്ളുന്ന പുകയും മൊത്തത്തിലുള്ള മലിനീകരണ തോത് വർധിക്കാൻ കാരണമായെന്നാണ് കണക്കാക്കുന്നത്. വായുമനിലീകരണം രൂക്ഷമായതോടെ കൃത്രിമ മഴ പെയ്യിച്ച് വായു മലിനീകരണം കുറയ്ക്കാനുള്ള നീക്കത്തിലാണ് ഡൽഹി സർക്കാർ. 

Also Read: തിരഞ്ഞെടുപ്പിന് വിദേശ ഫണ്ട് ഉപയോഗിക്കാൻ ഗൂഡാലോചന നടത്തി; മുൻ ഫ്രഞ്ച് പ്രസിഡന്റിന ജയിൽ ശിക്ഷ

ദീപാവലിക്ക് ഹരിത പടക്കം പൊട്ടിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു. അന്നത്തെ ദിവസം രാവിലെ 8 മുതൽ രാത്രി 10 വരെയാണ് പടക്കം പൊട്ടിക്കാൻ അനുമതി നൽകിയത്. എന്നാൽ, ഈ സമയ പരിധി കഴിഞ്ഞും ആളുകൾ പടക്കം പൊട്ടിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. 

Read More:മോദിയുമായി വ്യാപാര കരാറിനെപ്പറ്റി സംസാരിച്ചു: ദീപാവലി ആഘോഷത്തിനിടെ ട്രംപിന്റെ പുതിയ വെളിപ്പെടുത്തൽ

Diwali Delhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: