/indian-express-malayalam/media/media_files/2025/10/24/kurnol-fire-tragey-2025-10-24-12-29-04.jpg)
Hyderabad-Bengaluru Bus Fire Accident (Express Photo)
Kurnool Bus Fire Tragedy: ഹൈദരബാദ് :ആന്ധ്രാപ്രദേശിലെ കർണൂര്‍ ജില്ലയില്‍ ഹൈദരാബാദ്-ബെംഗുളൂരു ദേശീയ പാതയില്‍ സ്വകാര്യ ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും. നിലവിൽ 20 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇവരിൽ മിക്കവരുടെയും മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത നിലയിൽ കത്തിക്കരിഞ്ഞ നിലയിലാണ്. ഈ സാഹചര്യത്തിലാണ് ഡിഎൻഎ പരിശോധന നടത്തുന്നത്.
Also Read: ആന്ധ്രാ ബസ് അപകടം; മരണസംഖ്യ ഉയരുന്നു, 20 പേർക്ക് ദാരുണാന്ത്യം
ബസ് പൂർണമായും കത്തി നശിച്ച നിലയിലാണ്. കർണൂലിൻ്റെ പ്രാന്തപ്രദേശമായ ചിന്നത്തേക്കൂറിൽ ദേശീയപാത 44 ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കാവേരി ട്രാവൽസിൻറ സ്കാനിയ സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. പോലീസ് പറയുന്നതനുസരിച്ച്, രാത്രി 10.30 ന് ഹൈദരാബാദിൽ നിന്ന് പുറപ്പെട്ട കാവേരി ട്രാവൽസ് സ്വകാര്യ ബസ് പുലർച്ചെ 3:30 ന് ചിന്നത്തേക്കൂറിൽ വച്ച് ഒരു ഇരുചക്രവാഹനത്തിൻ്റെ പിന്നിൽ ഇടിച്ചു. ബൈക്ക് ബസിനടിയിലേക്ക് കയറി ഇന്ധന ടാങ്കിൽ ഇടിച്ചു. തീ പടർന്നു ബസ് മുഴുവൻ കത്തിനശിച്ചു. അപകടത്തിൽ ബൈക്ക് യാത്രക്കാരനും മരിച്ചതായി കർണൂൽ റേഞ്ച് ഡിഐജി കോയ പ്രവീൺ പറഞ്ഞു.
Also Read:ആന്ധ്രാപ്രദേശ് ബസ് അപകടം; കൺട്രോൾ റൂമുകൾ തുറന്നു
ബസിൽ മുഴുവൻ തീ പടർന്നതോടെ ഗാഢനിദ്രയിലായിരുന്ന യാത്രക്കാർ ഉണർന്നു. ചിലർ നിലവിളിച്ചുകൊണ്ട് പുറത്തേക്ക് വന്നു. പലരും തീയിൽ കുടുങ്ങി. യാത്രക്കാരിൽ ചിലർ ബസിൻ്റെ അടിയന്തര വാതിൽ തകർത്ത് പുറത്തേക്ക് ചാടി. ബസിൽ ആകെ 41 പേരാണ് ഉണ്ടായിരുന്നത്. അവരിൽ 39 പേർ മുതിർന്നവരും രണ്ട് പേർ ചെറിയ കുട്ടികളുമാണ്. ഇതുവരെ 20 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നും അവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.ഹൈദരാബാദ് നഗരത്തിൽ നിന്നുള്ളവരായിരുന്നു യാത്രക്കാരിൽ ഭൂരിഭാഗവും. ഐടി നഗരമായ ബെംഗളൂരുവിലേക്ക് ദീപാവലി അവധി കഴിഞ്ഞ മടങ്ങുന്നവരായിരുന്നു യാത്രക്കാരിൽ അധികം.
ആന്ധ്രാപ്രദേശിലെ കർണൂർ ജില്ലയിലുണ്ടായ ബസ് അപകടത്തിന്റെ ദൃശ്യം pic.twitter.com/4hLNZl9UaR
— IE malayalam (@IeMalayalam) October 24, 2025
അതേസമയം, ബസിൻ്റെ പ്രധാന ഡ്രൈവറെ കാണാനില്ലെന്നും പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. മറ്റൊരു ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവർമാരായ ശിവനാരായണ, ലക്ഷ്‌മയ്യ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പൂർണ അന്വേഷണം നടന്നുവരികയാണ്. അപകടസ്ഥലത്ത് തുടർച്ചയായി മഴ പെയ്യുന്നതിനാൽ രക്ഷാപ്രവർത്തനങ്ങൾക്ക് തടസം നേരിടുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
/filters:format(webp)/indian-express-malayalam/media/media_files/2025/10/24/kurnool-bus-accident-2025-10-24-12-32-20.jpg)
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിനൊപ്പമെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയുടെയും പരിക്കേറ്റവരുടെ ചികിത്സയ്ക്ക് അൻപതിനായിരം രൂപയുടെയും ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാഗങ്ങളുടെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
Also Read:ഹൈദരാബാദ് ബസ് അപകടം; ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക നിഗമനം
സംഭവത്തിൽ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി വിശദീകരണം തേടി. എല്ലാ മുതിർന്ന ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. പരുക്കേറ്റവർക്കും ഇരകൾക്കും ആവശ്യമായ എല്ലാ സഹായങ്ങളും നൽകാനും മരണസംഖ്യ ഉയരുന്നത് തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കാനും അദ്ദേഹം നിർദേശിച്ചു. ദാരുണമായ അപകടത്തിൽ മുൻ മുഖ്യമന്ത്രിയും വൈഎസ്ആർസിപി മേധാവിയുമായ വൈഎസ് ജഗൻ മോഹൻ റെഡ്ഡിയും ദുഃഖം പ്രകടിപ്പിച്ചു. ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അദ്ദേഹം ഹൃദയംഗമമായ അനുശോചനം അറിയിച്ചു.
Read More: ബിഹാർ തിരഞ്ഞെടുപ്പ്; തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ഇന്ത്യ സഖ്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us