scorecardresearch

ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് മന്ത്രിസഭ വിപുലീകരിക്കും; കളം മാറിയെത്തിയവരെ തൃപ്തിപ്പെടുത്താൻ യോഗി ആദിത്യനാഥ്

പുതിയ സഖ്യകക്ഷിയെ ഉൾക്കൊള്ളുന്നതിനായി ഉത്തർപ്രദേശ് മന്ത്രിസഭയുടെ വിപുലീകരണത്തിന്റെ തീരുമാനങ്ങൾ ഉടൻ തന്നെയുണ്ടാകുമെന്നാണ് സൂചന

പുതിയ സഖ്യകക്ഷിയെ ഉൾക്കൊള്ളുന്നതിനായി ഉത്തർപ്രദേശ് മന്ത്രിസഭയുടെ വിപുലീകരണത്തിന്റെ തീരുമാനങ്ങൾ ഉടൻ തന്നെയുണ്ടാകുമെന്നാണ് സൂചന

author-image
WebDesk
New Update
Yogi

എക്സ്പ്രസ് ഫൊട്ടോ

ലക്‌നൗ: ഉത്തർ പ്രദേശിൽ രാഷ്ട്രീയ ലോക്ദൾ (ആർഎൽഡി) എൻഡിഎയിൽ ചേരുമെന്ന ഔദ്യോഗിക പ്രഖ്യാപനം ഉടൻ നടക്കാനിരിക്കെ അവരെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ മന്ത്രിസഭ വിപുലീകരിക്കാൻ യോഗി ആദിത്യനാഥും ബിജെപിയും.  പുതിയ സഖ്യകക്ഷിയെ ഉൾക്കൊള്ളുന്നതിനായി ഉത്തർപ്രദേശ് മന്ത്രിസഭയുടെയും വിപുലീകരണത്തിന്റെ തീരുമാനങ്ങൾ ഉടൻ തന്നെയുണ്ടാകുമെന്നാണ് സൂചന.

Advertisment

മന്ത്രിസഭാ വിപുലീകരണം തങ്ങളുടെ അജണ്ടയിലുണ്ടെന്ന സൂചന നൽകിക്കൊണ്ട് സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി) നേതാവ് ഓം പ്രകാശ് രാജ്ഭർ വെള്ളിയാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് മുഖ്യമന്ത്രി തന്നെ പകൽ രണ്ട് തവണ ഗവർണർ ആനന്ദിബെൻ പട്ടേലിനെ സന്ദർശിക്കുകയും ചെയ്തു. 

ബി.ജെ.പിയുമായുള്ള ആർ.എൽ.ഡി സഖ്യം ഔപചാരികമായി പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞാൽ, തുടർന്നുള്ള മന്ത്രിസഭാ വിപുലീകരണത്തിൽ ആർ.എൽ.ഡി നോമിനി മാത്രമല്ല, രാജ്ഭറും കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സംസ്ഥാന സർക്കാരിലെ ഉന്നത വൃത്തങ്ങൾ നൽകുന്ന വിവരം. മന്ത്രിസഭാ വിപുലീകരണത്തിൽ ബി.ജെ.പിയിൽ നിന്ന് ഒരു മന്ത്രി കൂടി സത്യപ്രതിജ്ഞ ചെയ്യാനും സാധ്യതയുണ്ട്. ഒന്നോ രണ്ടോ സഹമന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമറ്റാൽ മന്ത്രി സഭ മൊത്തത്തിൽ കൂടുതൽ വിപുലീകരിക്കുമെന്ന അഭ്യൂഹവും ശക്തമാണ്.

ആർഎൽഡിയിൽ നിന്ന് മന്ത്രിയാകാൻ പോകുന്ന ആളുടെ പേര് പറയാൻ കഴിയില്ല. ജയന്ത് ചൗധരി ഔപചാരികമായി എൻഡിഎ സഖ്യകക്ഷിയായാൽ, അദ്ദേഹം തന്റെ പാർട്ടിയുടെ നോമിനിയെ നിർദ്ദേശിക്കും. സഖ്യത്തിന്റെ ഔപചാരിക പ്രഖ്യാപനത്തിന് ശേഷമുള്ള അടുത്ത നടപടിയായിരിക്കും ഇത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആർഎൽഡിക്ക് രണ്ട് സീറ്റും എസ്ബിഎസ്പിക്ക് ഒരു സീറ്റും അപ്‌നാ ദളിന് ഒന്നോ അള്ളെങ്കിൽ രണ്ടോ സീറ്റും നിഷാദ് പാർട്ടിക്ക് ഒരു സീറ്റും ബിജെപി വിട്ടുനൽകുമെന്നാണ്  പ്രതീക്ഷിക്കുന്നത്.

Advertisment

Read More

Bjp Yogi Adityanath

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: