/indian-express-malayalam/media/media_files/puA5P2rKCe7Ab32csc0s.jpg)
എക്സ്പ്രസ് ഫോട്ടോ: ജസ്ബിർ മൽഹി
ഡൽഹി: ചില അക്കൗണ്ടുകളും ലിങ്കുകളും ബ്ലോക്ക് ചെയ്യാൻ ഇന്ത്യൻ സർക്കാരിൽ നിന്ന് ഉത്തരവുകൾ ലഭിച്ചിട്ടുണ്ടെന്ന് ശതകോടീശ്വരൻ എലോൺ മസ്കിൻ്റെ സോഷ്യൽ മീഡിയ കമ്പനി എക്സ് (മുമ്പ് ട്വിറ്റർ) പറഞ്ഞു. ഇല്ലെങ്കിൽ എക്സ് പ്ലാറ്റ്‌ഫോമും അതിലെ ജീവനക്കാരും വലിയ പിഴയും തടവും ഉൾപ്പെടെയുള്ള ശിക്ഷകൾ നേരിടേണ്ടി വരുമെന്നും നോട്ടീസിൽ നിർദ്ദേശിക്കുന്നതായി എക്സ് പ്രതിനിധികൾ അറിയിച്ചു.
എലോൺ മസ്കിൻ്റെ 'എക്സും' ഇന്ത്യൻ സർക്കാരും തമ്മിലുള്ള വർദ്ധിച്ചുവരുന്ന അഭിപ്രായവ്യത്യാസങ്ങളിൽ പുതിയൊരു ഏടായാണ് ഈ നടപടിയെ അടയാളപ്പെടുത്തുന്നത്. 2022ൽ സമാനമായ ഉള്ളടക്കം തടയൽ ഉത്തരവുകൾക്കെതിരെ മുൻ കേന്ദ്രത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോയിരുന്നു. എന്നാൽ കഴിഞ്ഞ വർഷത്തെ സുപ്രീം കോടതി വിധി കമ്പനിക്ക് എതിരായിരുന്നു.
കേന്ദ്ര സർക്കാരിനോട് വിയോജിച്ച് കൊണ്ടുള്ള പ്രസ്താവന എക്സ് അതിന്റെ ഗ്ലോബൽ ഗവൺമെന്റ് അഫയേഴ്സ് പേജിൽ വ്യാഴാഴ്ച രാവിലെയാണ് പോസ്റ്റ് ചെയ്തത്.
The Indian government has issued executive orders requiring X to act on specific accounts and posts, subject to potential penalties including significant fines and imprisonment.
— Global Government Affairs (@GlobalAffairs) February 21, 2024
In compliance with the orders, we will withhold these accounts and posts in india alone; however,…
“നിയമപരമായ നിയന്ത്രണങ്ങൾ കാരണം, ഭരണതലത്തിലുള്ള ഉത്തരവുകൾ പാലിക്കാൻ ഞങ്ങൾക്ക് കഴിയില്ല. സുതാര്യതയുടെ ഭാഗമായി അവ പരസ്യമാക്കുന്നത് അത്യന്താപേക്ഷിതമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. സർക്കാർ നീക്കം ഉത്തരവാദിത്തമില്ലായ്മയിലേക്കും ഏകപക്ഷീയമായ തീരുമാനങ്ങളിലേക്കും നയിക്കും,” എക്സ് പ്രതിനിധികൾ പോസ്റ്റിൽ പറയുന്നു.
നീക്കാനാവശ്യപ്പെട്ട അക്കൗണ്ടുകളിൽ ഭൂരിഭാഗവും കർഷക സമരവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെ പിന്തുണച്ച് ട്വീറ്റ് ചെയ്യുന്നതാണെന്ന് ഇന്ത്യൻ എക്സ്പ്രസ് കണ്ടെത്തി. ഈ മാസം ആദ്യം വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, എക്സ്, ഇൻസ്റ്റഗ്രാം എന്നിവയിലെ നൂറുകണക്കിന് അക്കൗണ്ടുകളും ലിങ്കുകളും ബ്ലോക്ക് ചെയ്യാൻ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരുന്നു.
Read More:
- കേന്ദ്ര സർക്കാരുമായുള്ള ചർച്ച പരാജയം; 'ദില്ലി ചലോ' മാർച്ചുമായി മുന്നോട്ട് പോകാൻ കർഷകർ
- ജനാധിപത്യത്തിലെ 'കുതിരക്കച്ചവടത്തിൽ' ആശങ്ക; ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പ് അട്ടിമറിയിൽ സുപ്രീം കോടതി
- ഇന്ത്യാ മുന്നണിക്ക് മേൽ സമ്മർദ്ദമുയർത്തി അഖിലേഷ് യാദവും; രാഹുലിന്റെ യാത്രയിൽ പങ്കെടുക്കില്ല
- ഇന്ദിരയുടെ മൂന്നാമത്തെ മകൻ പാർട്ടി വിടുമോ? കമൽനാഥിന്റെ പാർട്ടി മാറ്റം തള്ളി മധ്യപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷൻ
- ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആർഒ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us