/indian-express-malayalam/media/media_files/FmH3tAGx5EqIHw0e2Tzm.jpg)
ഫയൽ ഫൊട്ടോ
മുംബൈ: മുംബൈയിലെ സിയോൺ ആശുപത്രിയിൽ വനിതാ ഡോക്ടർക്കുനേരെ രോഗിയുടെയും ബന്ധുക്കളുടെയും ആക്രമണം. ഞായറാഴ്ച പുലർച്ചെ ചികിത്സക്കിടെയാണ് മദ്യപിച്ചെത്തിയ രോഗിയും കുടുംബാംഗങ്ങളും ചേർന്ന് ഡോക്ടറെ മർദ്ദിച്ചത്.
മൂക്കിനും ചുണ്ടിനും പരിക്കേറ്റാണ് രോഗി ആശുപത്രിയിൽ ചികിത്സ തേടിയാത്. ചികിത്സിക്കുന്നതിനിടെ വേദനയുണ്ടായതിൽ പ്രകോപിതനായാണ് രോഗി ഡോക്ടറെ അസഭ്യം പറയുകയാകയും മർദ്ദിക്കുകയും ചെയ്തത്. ആശുപത്രിക്ക് പുറത്ത് രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ വഴക്കിനിടെയാണ്, രോഗിക്ക് പരിക്കേറ്റതെന്ന് സിയോൺ ആശുപത്രിയിലെ ഡോക്ടർ മോഹൻ ജോഷി പറഞ്ഞു.
രോഗിക്ക് കാഷ്വാലിറ്റി വാർഡിൽ പ്രഥമിക ചികിത്സ നൽകി. തുടർന്ന് വിശദമായ പരിശോധനയ്ക്കായി ഇഎൻടി വിഭാഗത്തിലേക്ക് മാറ്റി. ഇഎൻടി വിഭാഗത്തിലെ വനിതാ ഡോക്ടർ പരിക്ക് പരിശോധിക്കുന്നതിനായി ഡ്രസ്സിംഗ് നീക്കം ചെയ്തപ്പോൾ രോഗിക്ക് കടുത്ത വേദന അനുഭവപ്പെട്ടു. ഇതോടെ ബന്ധുക്കളും ഡോക്ടറും തമ്മിൽ വാക്കേറ്റം ഉണ്ടായി. ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
മർദ്ദനംഏറ്റ വിവരം ഡോക്ടർ സഹപ്രവർത്തകരോട് പറയുകയും ഇവർ പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നെന്ന് പൊലീസ് കൂട്ടിച്ചേർത്തു. ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയതായും രോഗിക്കും കുടുംബാംഗങ്ങൾക്കുമെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു. അന്വേഷണം നടക്കുകയാണെന്നും, ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
Read More
- ഗവർണ്ണറുടെ പ്രോസിക്യൂഷൻ അനുമതി; സിദ്ധരാമയ്യയെ പിന്തുണച്ച് കോൺഗ്രസ്
 - ഭൂമി തട്ടിപ്പ്;സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകി
 - യുവഡോക്ടറുടെ കൊലപാതകം; രാജ്യവ്യാപക സമരം തുടങ്ങി
 - കൊൽക്കത്ത ബലാത്സംഗം കൊല; മുൻ പ്രിൻസിപ്പലിനെ ചോദ്യംചെയ്ത് സിബിഐ
 - 'സംസ്ഥാനത്ത് ക്രമസമാധാനം തകർന്നു'; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
 - യുവഡോക്ടറുടെ കൊലപാതകം;രാജ്യവ്യാപക പ്രതിഷേധവുമായി ഐഎംഎ
 - യുവഡോക്ടറുടെ കൊലപാതകം; ആശുപത്രി അടിച്ചുതകർത്ത ഒൻപതുപേർ അറസ്റ്റിൽ
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us