/indian-express-malayalam/media/media_files/2025/02/04/htfWxf9MBQ80YOGYimDU.jpg)
പ്രതീകാത്മക ചിത്രം
കാർവാർ: ഉത്തര കന്നഡ ജില്ലയിൽ പശു മോഷണ കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, കുറ്റവാളികളെ റോഡിലോ പൊതു സ്ഥലത്തോ തന്നെ വെടിവച്ചിടുമെന്ന, വിവാദ പ്രസ്താവനയുമായി കർണാടക മന്ത്രി മങ്കൽ എസ്. വൈദ്യ. ജില്ലയിൽ ഇത്തരം പ്രവർത്തനങ്ങൾ തുടരാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ഹൊന്നാവർ എന്ന സ്ഥലത്ത് ഗർഭിണിയായ പശുവിനെ അറുത്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മന്ത്രിയുടെ പ്രസ്താവന. 'പശു മോഷണം വർഷങ്ങളായി നടക്കുന്നുണ്ട്. അത് അവസാനിപ്പിക്കണമെന്നും ഒരു കാരണവശാലും സമാന സംഭവങ്ങൾ ഇനി ഉണ്ടാകരുതെന്നും പൊലീസ് സൂപ്രണ്ടിനോട് പറഞ്ഞിട്ടുണ്ട്. ഇത് തെറ്റാണ്. ഞങ്ങൾ പശുവിനെ ആരാധിക്കുകയും സ്നേഹപൂർവ്വം പരിപാലിക്കുകയും ചെയ്യുന്നു. അതിന്റെ പാൽ കുടിച്ചാണ് ഞങ്ങൾ വളരുന്നത്,' മന്ത്രി പറഞ്ഞു.
ഇതിന് പിന്നിലുള്ളവർ ആരായാലും അവർക്കെതിരെ നിഷ്കരുണം നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'ചില കേസുകളിൽ അറസ്റ്റ് നടന്നിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ തുടരുകയാണെങ്കിൽ, ഞാൻ ഇത് പറയുന്നത് തെറ്റായിരിക്കാം- പ്രതികളെ റോഡിലോ പൊതുയിടങ്ങലിലോവച്ച് വെടിവയ്ക്കും. ഇത്തരം ആളുകളെ ഒരു കാരണവശാലും പിന്തുണയ്ക്കില്ല. ജോലി ചെയ്യുക, സമ്പാദിക്കുക, ഭക്ഷണം കഴിക്കുക. നമ്മുടെ ജില്ലയിൽ ആവശ്യത്തിന് ജോലികൾ ലഭ്യമാണ്,' മന്ത്രി പറഞ്ഞു.
ബിജെപി അധികാരത്തിലിരുന്നപ്പോഴും സമാന സംഭവങ്ങൾ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വിഷയത്തിൽ സർക്കാരിനെതിരെ രംഗത്തെത്തിയ പ്രതിപക്ഷ പാർട്ടിയെ വിമർശിച്ച അദ്ദേഹം, അധികാരത്തിലിരുന്ന കാലത്ത് പ്രതിപക്ഷം വിഷയത്തിൽ മൗനം പാലിക്കുകയായിരുന്നു എന്നും പറഞ്ഞു.
Read More
- അനധികൃത കുടിയേറ്റം; ഇന്ത്യക്കാരെ തിരിച്ചയച്ച് അമേരിക്ക, സന്ദേശം വ്യക്തമെന്ന് യുഎസ് എംബസി
- തിരഞ്ഞെടുപ്പ് ചൂടിൽ തലസ്ഥാനം; ഡൽഹിയിൽ ആവേശോജ്വല കലാശക്കൊട്ട്
- ഡോളറിനെതിരെ കൂപ്പുകുത്തി രൂപ; താഴ്ചയിൽ സർവകാല റെക്കോർഡ്
- ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
- 'ചോളി കെ പീച്ചേ ക്യാ ഹേ' പാട്ടിന് നൃത്തംവച്ച് വരൻ; കല്യാണം വേണ്ടെന്ന് വധുവിന്റെ അച്ഛൻ
- ‘പക്വതയുള്ള ഒരു സർക്കാർ ജുഡീഷ്യറിയിൽ അമിതമായി ഇടപെടില്ല': ജസ്റ്റിസ് ഹൃഷികേശ് റോയ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.