/indian-express-malayalam/media/media_files/F3yb4PSTu92WvW1KNEmm.jpg)
2023 ൽ ഉണ്ടായതിനേക്കാൾ കൂടുതലാണ് രോഗബാധിതരെന്നാണ് കണക്ക്
ജനീവ: ആഫ്രിക്കൻ രാജ്യങ്ങളിൽ വിശേഷിച്ച് കോംഗോയിൽ എം പോക്‌സ് (മങ്കി പോക്‌സ്) അതി തീവ്രമായി പടന്നു പിടിക്കുന്ന സാഹചര്യത്തിൽ ആഗോള തലത്തിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് ലോകാരോഗ്യ സംഘടന. ആഫ്രിക്കയിലെ എം പോക്‌സ് കുതിച്ചുചാട്ടം അത്രമേൽ ഭീഷണിയായതോടെ ആഗോള തലത്തിൽ ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തര സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് ഇന്ന് ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ഡബ്യു എച്ച് ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് തന്നെയാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ആഫ്രിക്കൻ രാജ്യങ്ങളിൽ തുടങ്ങിയ എം പോക്‌സ് ഇപ്പോൾ ലോകത്തിന് തന്നെ ഭീഷണിയായി മാറുന്ന സാഹചര്യമുള്ളതിനാലാണ് ആഗോള തലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈവർഷം ഇതുവരെ പതിനായിരക്കണക്കിന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എം പോക്‌സ് കാരണം അഞ്ഞൂറിലേറെ മരണവും റിപ്പോർട്ട് ചെയ്തതായാണ് കണക്ക്. കോംഗോയിലാണ് രോഗം ഏറ്റവും ഭീകരമായ അവസ്ഥയിൽ പിടിമുറുക്കിയത്. ഇവിടെ 2023 ൽ ഉണ്ടായതിനേക്കാൾ കൂടുതലാണ് രോഗബാധിതരെന്നാണ് കണക്ക്. കോംഗോയുടെ അയൽരാജ്യങ്ങളായ കെനിയ, ഉഗാണ്ട, റുവാണ്ട എന്നിവിടങ്ങളിലേക്കും എംപോക്‌സ് വ്യാപനം അതിതീവ്രമായതോടെയാണ് ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
Read More
- ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യ ശക്തിയായി മാറിയെന്ന് രാഷ്ട്രപതി
- സ്വാതന്ത്ര്യദിനം; പ്രധാനമന്ത്രിയുടെ പ്രസംഗം എപ്പോൾ, എവിടെ കാണാം
- അരവിന്ദ് കേജ്രിവാളിന് തിരിച്ചടി; ഇടക്കാല ജാമ്യമില്ല
- കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം: തെളിവ് നശിപ്പിക്കാൻ ശ്രമം നടക്കുന്നതായി ആരോപണം
- 'കലാപകാരികളെ ശിക്ഷിക്കണം':നാടുവിട്ട ശേഷം ആദ്യ പ്രതികരണവുമായി ഷെയ്ഖ് ഹസീന
- എല്ലാവരുടെയും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുമെന്ന് മുഹമ്മദ് യൂനുസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.