/indian-express-malayalam/media/media_files/uploads/2018/08/modi.jpg)
രാജ്യം വ്യാഴാഴ്ച എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനം ആഘോഷിക്കും
കൊച്ചി: രാജ്യം വ്യാഴാഴ്ച എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനം ആഘോഷിക്കും. ചെങ്കോട്ടയിൽ രാവിലെ 7.30 ഓടെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തും. തുടർന്ന് രാജ്യത്തെ അതിസംബോധന ചെയ്ത പ്രധാനമന്ത്രി സംസാരിക്കും.തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷമുള്ള അദ്ദേഹത്തിന്റെ തുടർച്ചയായ പതിനൊന്നാമത്തെ പ്രസംഗമാണിത്.
'വീക്ഷിത് ഭാരത്' എന്നതാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ തീം. 2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള സർക്കാരിന്റെ വീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഇത്. സുസ്ഥിര വികസനം, സാമ്പത്തിക വളർച്ച, സാമൂഹിക പുരോഗതി എന്നിവയിലൂടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
എവിടെ കാണാം
സ്വാതന്ത്ര്യദിന പരിപാടിയും പ്രധാനമന്ത്രി മോദിയുടെ പ്രസംഗവും ദൂരദർശനിൽ തത്സമയം കാണാം. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ യു ട്യുബ് ചാനലിലും സാമൂഹിക മാധ്യമങ്ങളിലും പ്രധാനമന്ത്രിയുടെ എക്‌സ് അക്കൗണ്ടിലൂടെയും പരിപാടികൾ തത്സമയം കാണാം. www.youtube.com/user/narendramodi,www.youtube.com/user/PMOfficeIndia,www.youtube.com/user/DoordarshanNational,www.facebook.com/narendramodi,www.facebook.com/PMOIndia/,www.facebook.com/DoordarshanNational,www.facebook.com/BJP4India എന്നീ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ സ്വാതന്ത്ര്യദിനാഘോഷം തത്സമയം കാണാനാകും.
Read More
- അരവിന്ദ് കേജ്രിവാളിന് തിരിച്ചടി; ഇടക്കാല ജാമ്യമില്ല
- കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം: തെളിവ് നശിപ്പിക്കാൻ ശ്രമം നടക്കുന്നതായി ആരോപണം
- 'കലാപകാരികളെ ശിക്ഷിക്കണം':നാടുവിട്ട ശേഷം ആദ്യ പ്രതികരണവുമായി ഷെയ്ഖ് ഹസീന
- എല്ലാവരുടെയും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുമെന്ന് മുഹമ്മദ് യൂനുസ്
- 23 ദിവസത്തെ പ്രക്ഷോഭം; ബംഗ്ലാദേശിൽ മരണം 232
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.