scorecardresearch

വഖഫ് ബിൽ സംയുക്ത പാർലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് വിട്ടു

വഖഫ് സ്വത്തുക്കളുടെ ഭരണത്തിൽ സമഗ്രമായ മാറ്റങ്ങൾ നിർദേശിക്കുന്ന ബിൽ വ്യാഴാഴ്ചയാണ് ലോക്‌സഭയിൽ അവതരിപ്പിച്ചത്.കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി കിരൺ റിജിജുവാണ് ബിൽ അവതരിപ്പിച്ചത്.

വഖഫ് സ്വത്തുക്കളുടെ ഭരണത്തിൽ സമഗ്രമായ മാറ്റങ്ങൾ നിർദേശിക്കുന്ന ബിൽ വ്യാഴാഴ്ചയാണ് ലോക്‌സഭയിൽ അവതരിപ്പിച്ചത്.കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി കിരൺ റിജിജുവാണ് ബിൽ അവതരിപ്പിച്ചത്.

author-image
WebDesk
New Update
new Parliament building, delhi, ie malayalam

പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ എതിർപ്പിനിടയിലാണ് ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത്

ന്യൂഡൽഹി: ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് വഖഫ് ഭേദഗതി ബിൽ,സംയുക്ത പാർലമെന്റെറി സമിതിയുടെ പരിശോധനയ്ക്ക് വിട്ടു. പ്രതിപക്ഷ കക്ഷികളുടെ ആവശ്യം പരിഗണിച്ചാണ് ബിൽ ജെപിസിയുടെ പരിഗണനയ്ക്ക് വിട്ടത്. ബിൽ പാർലമെന്റെ പാസാക്കുന്നതിന് മുമ്പ് പ്രതിപക്ഷ കക്ഷികളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി കിരൺ റിജിജു പറഞ്ഞു. വഖഫ് സ്വത്തുക്കളുടെ ഭരണത്തിൽ സമഗ്രമായ മാറ്റങ്ങൾ നിർദേശിക്കുന്ന ബിൽ വ്യാഴാഴ്ചയാണ് ലോക്‌സഭയിൽ അവതരിപ്പിച്ചത്.കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി കിരൺ റിജിജുവാണ് ബിൽ അവതരിപ്പിച്ചത്.
പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ എതിർപ്പിനിടയിലാണ് ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത്. ബിൽ, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതാണെന്ന് കിരൺ റിജിജു പറഞ്ഞു. എല്ലാവരുടെയും വിശ്വാസത്തിലെടുത്തുകൊണ്ടുള്ളതാണ് ബിൽ. നീതി ലഭിക്കാത്ത മുസ്ലിം സഹോദരങ്ങൾക്ക് നീതി ലഭിക്കുന്നതാണ് ഈ ബിൽ. വഖഫ് ബോർഡിനെ ചിലർ കയ്യടക്കി വെച്ചിരിക്കുകയാണ്. പാവപ്പെട്ട മുസ്ലിങ്ങൾക്ക് സംരക്ഷണം ഒരുക്കും. ന്യൂനപക്ഷങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ തന്നെയാണ് ബില്ലെന്നും അവതരണവേളയിൽ കിരൺ റിജിജു പറഞ്ഞു.

Advertisment

കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, സമാജ് വാദി, ആം ആദ്മി, സിപിഎം തുടങ്ങി എല്ലാ പ്രതിപക്ഷ പാർട്ടികളും ബില്ലിനെ ശക്തമായി എതിർത്തു. ബിൽ മതപരമായ വിഷയത്തിലുള്ള ഇടപെടലാണെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ പറഞ്ഞു. അമുസ്ലീങ്ങളെ വഖഫ് ബോർഡിലുൾപ്പെടുത്തുന്നത് മതത്തിലുള്ള കടന്നുകയറ്റമാണ്. നാളെ മറ്റ് മതങ്ങളിലും ഇതേ നിലയിൽ കടന്ന് കയറ്റമുണ്ടാകും. ദേവസ്വം ബോർഡുകളിൽ ഹിന്ദുവല്ലാത്ത ആളുകളെ ഉൾപ്പെടുത്തുമോയെന്നും കെ സി വേണുഗോപാൽ ചോദിച്ചു.

ഭരണകൂടം ഈ ബില്ലിലൂടെ മുന്നോട്ടുവയ്ക്കുന്നത് ആലോചിച്ചുറപ്പിച്ച രാഷ്ട്രീയമാണെന്നും ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് പ്രക്രിയ നിലനിൽക്കുമ്പോൾ ആളുകളെ വഖഫ് ബോർഡിലേക്ക് നാമനിർദേശം ചെയ്യുന്നത് എന്തിനാണെന്നും സമാജ്വാദി പാർട്ടി ദേശീയ അധ്യക്ഷനും ലോക്‌സഭാംഗവുമായ അഖിലേഷ് യാദവ് സഭയിൽ ചോദിച്ചു.ബിൽ ഭരണഘടന വിരുദ്ധമാണെന്ന് തൃണമൂൽ കോൺഗ്രസ് വിമർശിച്ചു. ബിൽ ജനദ്രോഹമെന്നും, ഭരണഘടനക്കും, ജനാധിപത്യത്തിനും എതിരാണെന്നും ഡിഎംകെ നേതാവ് കനിമൊഴി പറഞ്ഞു. ബിൽ പിൻവലിക്കണമെന്ന് എൻസിപി നേതാവ് സുപ്രിയ സുലെ ആവശ്യപ്പെട്ടു. ഹിന്ദു - മുസ്ലീം ഐക്യം തകർക്കാനുള്ള ശ്രമമാണിതെന്നും, ഇന്ത്യയുടെ ഐക്യം തകർക്കുന്ന ബിൽ ആണിതെന്നും സിപിഎം നേതാവ് കെ രാധാകൃഷണൻ കുറ്റപ്പെടുത്തി.ബില്ലിന്റെ പിന്നിൽ വൃത്തികെട്ട അജണ്ടയാണെന്ന് മുസ്ലിം ലീഗ് അംഗം ഇ ടി മുഹമ്മദ് ബഷീർ കുറ്റപ്പെടുത്തി.

Read More

Advertisment

Bill Loksabha Parliament

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: