scorecardresearch

കെട്ടിടത്തിന് മുകളിൽ നിന്ന് നായ ദേഹത്തേക്ക് വീണു; മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം

കൊട്ടിടത്തിന് മുകളിൽ നിന്ന് നായയെ താഴത്തേക്ക് എറിഞ്ഞതാകാമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു

കൊട്ടിടത്തിന് മുകളിൽ നിന്ന് നായയെ താഴത്തേക്ക് എറിഞ്ഞതാകാമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു

author-image
WebDesk
New Update
Three year old girl died, dog fell

ചിത്രം: എക്സ്

മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് നായ ദേഹത്തേക്ക് വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം. അമ്മയ്ക്കൊപ്പം റോഡിലൂടെ നടക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തേക്കാണ് നായ വീണത്. കൊട്ടിടത്തിന് മുകളിൽ നിന്ന് നായയെ താഴത്തേക്ക് ഇട്ടതാകാമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Advertisment

നായ കുട്ടിയുടെ ദേഹത്ത് വീഴുന്നതിന്റെയും തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയെ ആശുപ്ത്രിയിലേക്ക് കൊണ്ടുപൊകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടം നടന്നയുടൻ കുട്ടിയെ സമീപത്തെ ഛത്രപതി ശിവാജി ആശുപത്രിയിലും, പിന്നീട് സ്കാനിങ്ങിനായി മറ്റൊരു ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ അപകട‌മരണത്തിന് കേസെടുത്തതായി മുംബ്ര പൊലീസ് അറിയിച്ചു. മാതാപിതാക്കളുടെ ഏക മകളായിരുന്നു മരണപ്പെട്ട പെൺകുട്ടി. കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ താമസിക്കുന്നയാൾ വളത്തിയിരുന്ന ഗോൾഡൻ റിട്രീവർ ഇനത്തിൽ പെട്ട നായയാണ് താഴെക്ക് വീണതെന്ന് പ്രഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഇയാളെ ഉടൻ ചോദ്യംചെയ്യുമെന്നും പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ നായയെ മൃഗാശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment

Read More

Mumbai Dog

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: