scorecardresearch

Waqf Amendment Bill: വഖഫ് ഭേദഗതി ബിൽ; ലോക്‌സഭയിൽ എത്താതെ പ്രിയങ്ക ഗാന്ധി,ചർച്ചയിൽ പങ്കെടുക്കാതെ രാഹുൽ ഗാന്ധി

പ്രിയങ്ക ഗാന്ധി ചർച്ചയിൽ നിന്ന് വിട്ടുനിന്നത് സംബന്ധിച്ച് ഇതുവരെയും കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗീക വിശദീകരണം ഉണ്ടായിട്ടില്ല. ഇന്ത്യമുന്നണിയിലെ ഘടകകക്ഷികളും ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല

പ്രിയങ്ക ഗാന്ധി ചർച്ചയിൽ നിന്ന് വിട്ടുനിന്നത് സംബന്ധിച്ച് ഇതുവരെയും കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗീക വിശദീകരണം ഉണ്ടായിട്ടില്ല. ഇന്ത്യമുന്നണിയിലെ ഘടകകക്ഷികളും ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല

author-image
WebDesk
New Update
Rahul Gandhi |  Priyanka Gandhi

വഖഫ് ഭേദഗതി ബിൽ; ലോക്‌സഭയിൽ എത്താതെ പ്രിയങ്ക ഗാന്ധി

Waqf Amendment Bill: ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ ലോക്‌സഭ ചർച്ച ചെയ്തപ്പോൾ കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി വിട്ടുനിന്നത് ചർച്ചയാകുന്നു.  ലോക്സഭയിൽ നടന്ന ചർച്ചയുടെ ഒരു ഘട്ടത്തിലും പ്രിയങ്ക സഭയിൽ പങ്കെടുത്തിരുന്നില്ല. പാർലമെന്റിലേക്ക് തന്നെയെത്തിയില്ല. വിപ്പു നൽകിയെങ്കിലും വോട്ടെടുപ്പിലും പങ്കെടുത്തില്ല. അസാന്നിധ്യത്തിന്റെ കാരണം പ്രിയങ്കയും കോൺഗ്രസ് നേതൃത്വവും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 

Advertisment

പ്രിയങ്ക ഗാന്ധി ചർച്ചയിൽ നിന്ന് വിട്ടുനിന്നത് സംബന്ധിച്ച് ഇതുവരെയും കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗീക വിശദീകരണം ഉണ്ടായിട്ടില്ല. ഇന്ത്യമുന്നണിയിലെ ഘടകകക്ഷികളും ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. 

സാമൂഹിക മാധ്യമത്തിൽ പ്രതികരണവുമായി രാഹുൽ

പാർലമെന്റിൽ എത്തിയെങ്കിലും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ചർച്ചയിൽ പങ്കെടുത്തുമില്ല. കോൺഗ്രസിൽ നിന്നും ഒമ്പതുപേരാണ് സംസാരിച്ചത്. ലോക്സഭയിലെ ഉപനേതാവ് ഗൗരവ് ഗൊഗോയ് ആണ് ചർച്ചയ്ക്ക് തുടക്കം കുറിച്ചത്. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തിൽ സഭയിൽ ചർച്ച നടത്തിയപ്പോൾ, പ്രതിപക്ഷ നേതാവായ രാഹുൽ ചർച്ചയിൽ വിട്ടുനിന്നതും ദേശീയ തലത്തിൽ ചർച്ചയായിട്ടുണ്ട്.

Advertisment

ലോക്സഭയിലെ ചർച്ചയിൽ പങ്കെടുക്കാതിരുന്ന രാഹുൽ ഗാന്ധി എക്സിൽ ബില്ലിനെതിരെ കുറിപ്പിട്ടിട്ടുണ്ട്. മുസ്ലീങ്ങളെ അരികുവൽക്കരിക്കാനും അവരുടെ വ്യക്തിനിയമങ്ങളും സ്വത്തവകാശങ്ങളും കവർന്നെടുക്കാനും ലക്ഷ്യമിട്ടുള്ള ഒരു ആയുധമാണ് വഖഫ് ഭേദഗതി ബിൽ എന്നാണ് രാഹുൽ കുറിച്ചത്. അതേസമയം, വഖഫ് നിയമ ഭേദഗതി ബില്ലിലെ കോൺഗ്രസ് നിലപാടിൽ ഒരു മാറ്റവുമില്ലെന്നും, ബിൽ അടിച്ചേൽപ്പിക്കുകയായിരുന്നു എന്നും സോണിയ ഗാന്ധി വ്യക്തമാക്കി. 

Read More

Priyanka Gandhi Rahul Gandhi Loksabha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: