scorecardresearch

Waqf Act Comes Into Force: വഖഫ് നിയമം പ്രാബല്യത്തിൽ; വിജ്ഞാപനം ഇറക്കി കേന്ദ്രം

Waqf Act comes into force: നിയമ വ്യവസ്ഥകൾ പ്രാബല്യത്തിൽ വന്നതായി ന്യൂനപക്ഷകാര്യ മന്ത്രാലയം വിജ്ഞാപനത്തിൽ അറിയിച്ചു

Waqf Act comes into force: നിയമ വ്യവസ്ഥകൾ പ്രാബല്യത്തിൽ വന്നതായി ന്യൂനപക്ഷകാര്യ മന്ത്രാലയം വിജ്ഞാപനത്തിൽ അറിയിച്ചു

author-image
WebDesk
New Update
Waqf Board

ഫയൽ ഫൊട്ടോ

Waqf Act: ഡൽഹി: പാർലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി നിയമം ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ. നിയമത്തിലെ വ്യവസ്ഥകൾ ഏപ്രിൽ 8 മുതൽ പ്രാബല്യത്തിൽ വന്നതായി ന്യൂനപക്ഷകാര്യ മന്ത്രാലയം വിജ്ഞാപനത്തിൽ അറിയിച്ചു. നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ ഉടൻതന്നെ രൂപികരിക്കും.

Advertisment

ഏപ്രിൽ 3, 4 തീയതികളിൽ ലോക്സഭയും രാജ്യസഭയും പാസാക്കിയ ബിൽ, ഏപ്രിൽ 5ന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി. പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ എതിർപ്പിനെ മറികടന്നാണ് വഖഫ് ഭേദഗതി നിയമം പാസ്സാക്കിയത്. മുസ്ലീം വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ് ബില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമർശനം.

വഖഫ് നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. 12 ലധികം ഹർജികൾ, നിയമം ചോദ്യം ചെയ്ത് നിലവിൽ സുപ്രീം കോടതിയിലുണ്ട്. ഹര്‍ജികള്‍ ഏപ്രിൽ 16ന് പരിഗണിക്കാനാണ് സുപ്രീം കോടതിയുടെ തീരുമാനം.

നേരത്തെ രാജ്യസഭയിൽ വഖഫ് ഭേദഗതി ബിൽ അവതരിപ്പിച്ചപ്പോൾ 128 പേർ അനുകൂലമായി വോട്ടുചെയ്തു. 95പേർ ബില്ലിനെതിരായ വോട്ടുചെയ്തു. മണിക്കൂറുകൾ നീണ്ട ചർച്ചക്ക് ശേഷമായിരുന്നു വോട്ടെടുപ്പ് നടന്നത്. പ്രതിപക്ഷ അംഗങ്ങളുടെ നിർദേശം വോട്ടിനിട്ട് തള്ളി.

Advertisment

ലോക്‌സഭയിൽ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു വഖഫ് നിയമ ഭേദഗതി ബിൽ പാസായത്. 232 വോട്ടിനെതിരെ 288 വോട്ടോടെയാണ് പാസായത്. 14 മണിക്കൂറിലേറെ നീണ്ട നടപടികൾക്ക് ശേഷമാണ് ബിൽ ലോക്‌സഭ കടന്നത്. 

Read More

Central Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: